Malayalam Breaking News
പ്രളയബാധിതര്‍ക്ക് ചവിട്ടിക്കയറാന്‍ സ്വന്തം മുതുകു കാട്ടി കൊടുത്ത ജൈസലിന് വിനയകന്റെ വക പാരിതോഷികം
പ്രളയബാധിതര്‍ക്ക് ചവിട്ടിക്കയറാന്‍ സ്വന്തം മുതുകു കാട്ടി കൊടുത്ത ജൈസലിന് വിനയകന്റെ വക പാരിതോഷികം
പ്രളയബാധിതര്‍ക്ക് ചവിട്ടിക്കയറാന്‍ സ്വന്തം മുതുകു കാട്ടി കൊടുത്ത ജൈസലിന് വിനയകന്റെ വക പാരിതോഷികം
കെ.പി.ജൈസല്‍ എന്ന യുവാവ് ഇപ്പോള്‍ കേരളീയര്‍ക്ക് സുപരിചിതമാണ്. പ്രളയബാധിതര്‍ക്ക് ചവിട്ടിക്കയറാന്‍ സ്വന്തം മുതുകു കാട്ടിക്കൊടുത്ത ജൈസല്‍ താനൂരിലെ മല്‍സ്യത്തൊഴിലാളിയാണ്. കേരളത്തിന്റെ സ്വന്തം സൈനികാംഗംവും. മലപ്പുറം വേങ്ങരയില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയപ്പോഴാണ് പ്രളയക്കെടുതിയില്‍ കുടുങ്ങിയ സ്ത്രീകള്‍ക്ക് ബോട്ടിനുള്ളില്‍ കയാറാന്‍ കഴിയാത്ത അവസ്ഥയുണ്ടായതും ജൈസല്‍ വെള്ളത്തില്‍ കമിഴ്ന്ന് കിടന്ന് കൊണ്ട് തന്റെ മുതുക് ചവിട്ട് പടിയാക്കിയതും. ജൈസലിന്റെ ഈ പ്രവൃത്തിയില്‍ ഈ ചെറുപ്പക്കാരനെ തേടി അഭിനന്ദ പ്രവാഹമായിരുന്നു. ഇപ്പോഴിതാ ജൈസലിന്റെ ഈ പ്രവൃത്തിയില്‍ ജൈസലിനെ അഭിനന്ദിച്ച് സംവിധായകന്‍ വിനയന്‍ രംഗത്തെത്തിയിരിക്കുകയാണ്. ജൈസലിന് ഒരു തുക പാരിതോഷകവും വിനയന്‍ നല്‍കുണ്ട്. ഫെയ്‌സ്ബുക്കിലൂടെയാണ് ഇക്കാര്യം വിനയന്‍ വ്യക്തമാക്കിയത്.
വിനയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം-
സമൂഹത്തിന് ഏറെ മാതൃകയായി പ്രളയദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ മര്‍ല്‍സ്യത്തൊഴിലാളി ജൈസലിന് ഒരു ലക്ഷം രൂപ സമ്മാനമായി നല്‍കാന്‍ ഞാനാഗ്രഹിക്കുന്നു.. ഈ വിവരം ഞാന്‍ ജൈസലിനെ അറിയിച്ചപ്പോള്‍ അദ്ദേഹത്തിനുണ്ടായ സന്തോഷം എന്നേ സംബന്ധിച്ച് വല്യ സംതൃപ്തി തന്നു. (ജൈസല്‍ ഫോണ്‍ 8943135485) തന്റെ ശരീരം തന്നെ ചവിട്ടു പടിയായി കിടന്നു കൊടുത്തുകൊണ്ട് ജൈസല്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം സാമുഹ്യമാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു.
മാതൃഭൂമി ചാനലിലൂടെ ജൈസലിന്റെ വീടിന്റെ അവസ്ഥയും ജീവിതത്തെ പറ്റിയുമൊക്കെ കേട്ടപ്പോള്‍ നിര്‍ധനനായ ആ ചെറുപ്പക്കാരനോട് വല്യ സ്‌നേഹവും ആദരവും തോന്നി ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ഒക്കെ എന്നാല്‍ കഴിയുന്ന പങ്ക് കൊടുത്തിട്ടുണ്ടെങ്കിലും.. ഒറ്റമുറി ഷെഡ്ഡില്‍ കഴിയുന്ന ജൈസലിന്റെ കുടുംബത്തിന് ഇങ്ങനൊരു ചെറിയസമ്മാനം കൊടുക്കുന്നത് ജീവന്‍ പണയംവെച്ചു പോലും ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തിയ നമ്മുടെ നാട്ടിലെ ചെറുപ്പക്കാര്‍ക്ക് ഒരു പ്രോല്‍സാഹനമാകുമെന്ന് ഞാന്‍ കരുതുന്നു..
നമ്മുടെ നാട്ടിലെ നന്മയുടെ പ്രതീകങ്ങളായ മല്‍സ്യത്തൊഴിലാളികളുടെ മുന്നിലും….ആദ്രതയും കരുണയും ഉള്ള സ്‌നേഹസമ്പന്നരായ നമ്മുടെ യുവതലമുറയുടെ മുന്നിലും ശിരസ്സു നമിക്കുന്നു..
Vinayan offers a lakh to fisherman Jaisal