സണ്ണി കേരളത്തെ കൈ വിട്ടില്ല…. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്കി സണ്ണി ലിയോണ്‍
കേരളക്കര സ്നേഹിച്ച സണ്ണി ലിയോണിനെ തിരിച്ചും സ്നേഹിച്ച് താരം. കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിട്ടുണ്ടെന്ന് സണ്ണി ലിയോണ്‍ വ്യക്തമാക്കി. കേരളത്തിന് അഞ്ചു കോടി നല്‍കിയോ എന്ന ചോദ്യത്തിന് ഉത്തരവുമായാണ് സണ്ണി എത്തിയത്.
ബോളിവുഡ് താരമാണെങ്കിലും സണ്ണി ലിയോണ്‍ മലയാളികളുടെ പ്രിയ താരമാണ്. ഒരു വര്‍ഷം മുമ്പ് കൊച്ചിയില്െൈ മബൈല്‍ ഷോറൂം ഉദ്ഘാടനത്തിനായെത്തിയ സണ്ണിയെ കാണാന്‍ തടിച്ചു കൂടിയ ജനപ്രവാഹത്തെ കണ്ട് താരം തന്നെ ഞെട്ടിപ്പോയിരുന്നു. ഒടുവില്‍ ആരാധകരെ നിയന്ത്രിക്കാന്‍ പൊലീസിന് ലാത്തി വീശേണ്ടി വന്നു. സണ്ണി ലിയോണ്‍ വരുന്നതിന് മുമ്പ് തന്നെ ഉദ്ഘാടന വേദിയ്ക്ക് സമീപം ആയിരങ്ങള്‍ തടിച്ചു കൂടിയിരുന്നു. കേരളത്തിലെത്തിയ താരം ആരാധകരുടെ സ്നേഹം നേരിട്ട് മനസ്സിലാക്കിയ ശേഷമാണ് സ്വന്തം നാട്ടിലേയ്ക്ക് യാത്രയായത്.
കേരളം ഇരുകരങ്ങളും നീട്ടി സ്വീകരിച്ച സണ്ണി ലിയോണ്‍ പ്രളയക്കെടുതിയിലായ കേരളത്തെ സഹായിക്കുമെന്നാണ് ആരാധകര്‍ക്ക് ഉറപ്പുണ്ടായിരുന്നു. കേരളത്തിനായി സണ്ണി ലിയോണ്‍ അഞ്ച് രൂപ നല്‍കിയെന്ന വാര്‍ത്തകളും ഇതിനോടകം തന്നെ പ്രചരിച്ചിരുന്നു. “മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ പോലും ലക്ഷങ്ങള്‍ മാത്രം നല്കിയപ്പോള് സണ്ണി ലിയോണ്‍ കേരളത്തിനായി അഞ്ച് കോടി നല്കാന് കാണിച്ച മനസ്സിന് നന്ദി”, “സണ്ണി ചേച്ചി കേരളത്തിന് അഞ്ച് കോടി നല്കിയെന്നു പറയുന്നത് സത്യമാണോ? ആണെങ്കില്‍ നിങ്ങള്‍ മുത്താണ്, ദൈവം അനുഗ്രഹിക്കട്ടെ”, എന്നിങ്ങനെ നിരവധി കമന്റുകള്‍ വന്നിരുന്നു. ഈ കമന്റുകള്‍ക്കൊന്നും പ്രതികരിക്കാതിരുന്ന സണ്ണി ലിയോണ്‍ ഇപ്പോള്‍ പ്രതികരിച്ചിരിക്കുകയാണ്.
പ്രളയ കേരളത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് സംഭാവന നല്‍കിയിട്ടുണ്ടെന്നും തുക എത്ര എന്ന് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും കാരണം അത് തീര്‍ത്തും വ്യക്തിനിഷ്ഠമായ ഒന്നാണെന്നും സണ്ണി വ്യക്തമാക്കി. സണ്ണി ലിയോണിന്റെ ഓഫീസ് ഒരു പത്ര സ്ഥാപനത്തോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...