
Bollywood
മകന്റെ പിറന്നാൾ ദിനത്തിൽ കരീന, ചിത്രം പങ്കിട്ട് കുറിച്ചത് കണ്ടോ?
മകന്റെ പിറന്നാൾ ദിനത്തിൽ കരീന, ചിത്രം പങ്കിട്ട് കുറിച്ചത് കണ്ടോ?

സെയ്ഫ് അലി ഖാനും കരീന കപൂറിൻേറയും മൂത്ത മകൻ തൈമൂറിന്റെ പിറന്നാളാണ് ഇന്ന്. സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയുമായി നിരവധി പേരാണ് ആശംസകൾ അറിയിച്ച് എത്തുന്നത് . ‘എന്റെ ടിമിന്റെ പിറന്നാൾ’ എന്ന് കുറിച്ച് കരീന ചിത്രം പങ്കുവച്ചിട്ടുണ്ട്. ആസ്വദിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന തൈമുറിനെ ചിത്രത്തിൽ കാണാം. തൈമുറിനെ ടിം ടിം എന്നാണ് കരീന വിളിക്കുന്നത്.
കുട്ടികളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവരുമ്പോഴെല്ലാം അതിവേഗമാണ് ചിത്രങ്ങൾ വൈറലാകാറുള്ളത്.
2012 ഒക്ടോബറിൽ ആയിരുന്നു സെയ്ഫും കരീനയും തമ്മിലുള്ള വിവാഹം. മൂത്ത മകൻ തൈമൂറിനു കൂട്ടായി 2021 ഫെബ്രുവരി 21നാണ് കരീന – സെയ്ഫ് ദമ്പതികൾക്ക് ജെ ജനിച്ചത്.ഇരുവിവാഹങ്ങളിലായ സാറാ അലി ഖാൻ, ഇബ്രാഹിം അലി ഖാൻ, തൈമൂർ, ജെ എന്നിങ്ങനെ നാലു മക്കളാണ് സെയ്ഫ് അലിഖാനുള്ളത്. സെയ്ഫ് അലി ഖാന്റെ ആദ്യവിവാഹത്തിലുള്ള മക്കളാണ് സാറയും ഇബ്രാഹിമും. 2004ലാണ് സെയ്ഫും ആദ്യഭാര്യ അമൃത സിങ്ങും വിവാഹമോചിതരാവുന്നത്.
ഹൻസൽ മെഹ്തയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് കരീനയുടേതായി റിലീസിനെത്തുന്നത്.ഓംറൗട്ട് ന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ആദിപുരുഷ് ആണ് സെയ്ഫിന്റെ പുതിയ ചിത്രം.
നടി നുസ്രാത് ഫരിയ വധശ്രമക്കേസിൽ അറസ്റ്റിൽ. ബംഗ്ലാദേശിൽ വെച്ചാണ് അറസ്റ്റിലാകുന്നത്. ‘മുജീബ് – ദി മേക്കിങ് ഓഫ് എ നാഷൻ’ എന്ന...
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറ്റം...