Bollywood
‘യഥാർത്ഥ ട്രോഫി എന്റെ പക്കലാണ്’; രൺവീർ കുറിച്ചത് കണ്ടോ?
‘യഥാർത്ഥ ട്രോഫി എന്റെ പക്കലാണ്’; രൺവീർ കുറിച്ചത് കണ്ടോ?
ലോകകപ്പ് ഫൈനൽ മത്സരം ഖത്തറിലെ സ്റ്റേഡിയത്തിൽ ഒരുമിച്ചാണ് രൺവീർ സിങ്ങും ദീപിക പദുകോണും വീക്ഷിച്ചത്. തിങ്കളാഴ്ച, രൺവീർ ദീപികയ്ക്കൊപ്പം ഫൈനല്‍ കാണുന്ന നിരവധി ചിത്രങ്ങളും വീഡിയോകളും പങ്കിട്ടിരുന്നു. “തന്‍റെ യഥാർത്ഥ ട്രോഫി” എന്നാണ് രൺവീർ ദീപികയെ വിശേഷിപ്പിച്ചത്.
ദീപികയുമായി സ്റ്റേഡിയത്തില്‍ നില്‍ക്കുന്ന രൺവീർ പങ്കിട്ടു. തവിട്ടുനിറവും കറുപ്പും കലർന്ന വസ്ത്രത്തിലായിരുന്നു രണ്‍വീര്‍ ദീപിക കറുത്ത വസ്ത്രത്തിലായിരുന്നു. “യഥാർത്ഥ ട്രോഫി എന്റെ പക്കലാണ്”. ഞങ്ങൾ ഒരുമിച്ച് ഈ മഹത്തായ സംഭവത്തിന് സാക്ഷ്യം വഹിച്ചതിൽ വളരെ സന്തോഷവും നന്ദിയും ഉണ്ട്. ദീപികയും ഇക്കർ കാസിലസും ലോകകപ്പ് ട്രോഫി അനാവരണം ചെയ്യുന്ന ചടങ്ങിന്‍റെ വീഡിയോ പങ്കുവച്ച് “ലോക കപ്പ് ട്രോഫിയ്‌ക്കൊപ്പം എന്റെ ട്രോഫി” എന്ന ക്യാപ്ഷനും രണ്‍വീര്‍ നല്‍കിയിരുന്നു.
ആവേശകരമായ ലോകകപ്പ് ഫൈനല്‍ മത്സരം വീക്ഷിക്കുന്നതിനിടെ ദീപികയ്ക്കൊപ്പമുള്ള ഏതാനും ചെറിയ വീഡിയോകളും താരം പങ്കുവച്ചു. അർജന്റീന മത്സരത്തിൽ വിജയിക്കുന്നത് കണ്ട ദീപികയെ ആലിംഗനം ചെയ്യുന്ന വീഡിയോയും ഇതില്‍ പെടുന്നു. താര ദമ്പതികള്‍ ഒന്നിച്ചു കണ്ട ഫൈനല്‍ മത്സരത്തില്‍ അര്‍ജന്‍റീനന്‍ വിജയത്തെ “ചരിത്ര നിമിഷം” എന്ന് രണ്‍വീര്‍ വിശേഷിപ്പിച്ചു.
ഫിഫ വേള്‍ഡ് കപ്പ് ഫൈനലില്‍ ട്രോഫി അനാവരണം ചെയ്യാനെത്തിയത് ബോളിവുഡ് താരം ദീപിക പദുക്കോണായിരുന്നു.
അര്‍ജന്റീനയും ഫ്രാന്‍സും തമ്മിലുള്ള ഫൈനല്‍ മത്സരത്തിന് തൊട്ടു മുമ്പാണ് ദീപിക പദുക്കോണും കാസില്ലസും ചേര്‍ന്ന് ലോകകപ്പ് ട്രോഫി വേദിയില്‍ അനാവരണം ചെയ്തത്. ലോകം മുഴുവന്‍ ഉറ്റുനോക്കിയ വേദിയിലെ ഇന്ത്യന്‍ സാന്നിധ്യമായ താരത്തിന് എങ്ങും അഭിനന്ദന പ്രവാഹമാണ്.
ദീപികയെ അഭിനന്ദിച്ചു കൊണ്ടുള്ള പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
‘ഇതാണ് സ്ത്രീ, ഈയിടെയായി രാജ്യം ദിവസവും ശല്യപ്പെടുത്തുകയും ദുരുപയോഗം ചെയ്യപ്പെടുകയും ചെയ്തവർ. ഇന്ത്യക്ക് അഭിമാനമായി മാറിയവർ, വെറുപ്പിന്റെ നടുവിൽ തലയുയർത്തി നിൽക്കുന്ന ദീപിക. അവിടെ ആരും ബിക്കിനിയുടെ നിറം നോക്കിയില്ല, ഇന്ത്യയെ ലോകം അറിയുന്നത് ദീപിക പദുകോണിലൂടെയും ഷാരൂഖ് ഖാനിലൂടെയുമാണ്, ദീപിക ഇന്ത്യയുടെ മകൾ, വിമർശകർക്കുള്ള കടുത്ത മറുപടി’, എന്നിങ്ങനെ പോകുന്നു കമന്റുകൾ.
കഴിഞ്ഞ കുറിച്ച് ദിവസങ്ങളായി ദീപിക പദുക്കോൺ ആണ് ബോളിവുഡിലെ ചർച്ചാ വിഷയം. പത്താൻ എന്ന ചിത്രത്തിലെ ആദ്യഗാനമായിരുന്നു ഇതിന് കാരണം. ബേഷരം രംഗ് എന്ന ഗാനത്തിൽ ദീപിക ധരിച്ച കാവി നിറത്തിലുള്ള ബിക്കിനി ഒരു വിഭാഗത്തെ ചൊടിപ്പിക്കുകയും സിനിമ ബഹിഷ്കരിക്കണമെന്ന ആവശ്യവുമായി അവർ രംഗത്തെത്തുകയും ചെയ്തു. ദീപികയ്ക്ക് എതിരെ സൈബർ ആക്രമണങ്ങളും വന്നു