
Malayalam
‘ടു മൈ ബെർത്ത്ഡേ ബോയ്’; ഭർത്താവിന് പിറന്നാൾ ആശംസകൾ അറിയിച്ച് സംവൃത; ചിത്രം പകർത്തിയ ആളെ കണ്ടോ?
‘ടു മൈ ബെർത്ത്ഡേ ബോയ്’; ഭർത്താവിന് പിറന്നാൾ ആശംസകൾ അറിയിച്ച് സംവൃത; ചിത്രം പകർത്തിയ ആളെ കണ്ടോ?

സംവൃതയുടെ ഭർത്താവ് അഖിലിന്റെ പിറന്നാളായിരുന്നു കഴിഞ്ഞദിവസം. ഭർത്താവിന് പിറന്നാൾ ആശംസകൾ അറിയിച്ച് സംവൃത പങ്കിട്ട ചിത്രം ശ്രദ്ധ നേടുന്നു. ‘ടു മൈ ബെർത്ത്ഡേ ബോയ്’ എന്ന് കുറിച്ചാണ് സംവൃത ചിത്രം ഷെയർ ചെയതത്.
ഇരുവരും ഒന്നിച്ചുള്ള ഈ മനോഹരമായ ചിത്രം പകർത്തിയത് സംവൃതയുടെ മൂത്തമകൻ അഗസ്ത്യയാണ്. ‘മകന്റെ ഫൊട്ടൊഗ്രഫി അടിപൊളിയാണെ’ന്നാണ് ആരാധകർ പറയുന്നത്. ചിത്രം വളരെ കൃത്യതയോടെ പകർത്തിയിട്ടുണ്ട് കുഞ്ഞ് അഗസ്ത്യ. നടി പൂർണിമ ഇന്ദ്രജിത്ത്, സംവിധായകൻ ലാൽ ജോസ് എന്നിവർ അഖിലിന് ആശംസകളറിയിച്ചിട്ടുണ്ട്.
2012 ലായിരുന്നു അഖിൽ രാജുമായുളള സംവൃതയുടെ വിവാഹം. രണ്ടുമക്കളാണ് സംവൃതയ്ക്ക്.2015 ഫെബ്രുവരി 21 നായിരുന്നു മൂത്തമകൻ അഗസ്ത്യയുടെ ജനനം, രണ്ടു വർഷം മുൻപെ ഫെബ്രുവരിയിൽ ആയിരുന്നു ഇളയ മകൻ രുദ്ര ജനിച്ചത്.
അഭിനയത്തിന്റെ തിരക്കുകളിൽ നിന്നെല്ലാം മാറി കുടുംബജീവിതം ആസ്വദിക്കുകയാണ് ഇപ്പോൾ നടി
ർത്താവ് അഖിൽ രാജിനും മക്കളായ അഗസ്ത്യയ്ക്കും രുദ്രയ്ക്കുമൊപ്പം അമേരിക്കയിലാണ് സംവൃത ഇപ്പോൾ. സോഷ്യൽ മീഡിയയിലൂടെ ഇടയ്ക്ക് തന്റെ വിശേഷങ്ങൾ ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്.
2004ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘രസികൻ’ എന്ന ചിത്രത്തിലൂടെയായിരുന്നു സംവൃതയുടെ അരങ്ങേറ്റം.വിവാഹശേഷം അഭിനയത്തിൽ നിന്നും ഇടവേള എടുക്കുകയായിരുന്നു താരം. എന്നാൽ,2019 ൽ ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെ ഇടയ്ക്ക് സംവൃത അഭിനയത്തിലേക്ക് മടങ്ങിയെത്തി.
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...
കോവിഡ് വേളയിൽ ഒടിടിയിൽ റിലീസായ ചിത്രമായിരുന്നു ഇരുൾ. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം മിസ്റ്ററി ഹൊറർ വിഭാഗത്തിൽ പെടുന്നതായിരുന്നു. ഇപ്പോഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...