Connect with us

ഒരു കടന്നല്‍ക്കൂട്ടം ഇളകി വരുന്നത് പോലെയാണെന്ന് ആളുകള്‍ വന്നത്; കല്‍പ്പന ചേച്ചിയാണ് അന്ന് രക്ഷിച്ചത്; തുറന്ന് പറഞ്ഞ് ബിന്ദു പണിക്കര്‍

Malayalam

ഒരു കടന്നല്‍ക്കൂട്ടം ഇളകി വരുന്നത് പോലെയാണെന്ന് ആളുകള്‍ വന്നത്; കല്‍പ്പന ചേച്ചിയാണ് അന്ന് രക്ഷിച്ചത്; തുറന്ന് പറഞ്ഞ് ബിന്ദു പണിക്കര്‍

ഒരു കടന്നല്‍ക്കൂട്ടം ഇളകി വരുന്നത് പോലെയാണെന്ന് ആളുകള്‍ വന്നത്; കല്‍പ്പന ചേച്ചിയാണ് അന്ന് രക്ഷിച്ചത്; തുറന്ന് പറഞ്ഞ് ബിന്ദു പണിക്കര്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കര്‍. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങള്‍ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളില്‍ കയറിയ നടി. ഏത് വേഷവും തനിക്ക് അനായാസമെന്ന് ബിന്ദു പണിക്കര്‍ പലപ്പോഴും തെളിയിച്ചിട്ടുണ്ട്. ഹാസ്യ കഥാപാത്രങ്ങള്‍ ആയാലും സെന്റിമെന്റല്‍ കഥാപാത്രങ്ങള്‍ ആയാലും അവയെല്ലാം തന്റെ കൈയ്യില്‍ ഭദ്രമെന്ന് താരം ഇത്രയും കാലം നീണ്ട അഭിനയ ജീവിതത്തില്‍ തെളിയിച്ചു കഴിഞ്ഞു.

ഇപ്പോള്‍ മമ്മൂട്ടിയുടെ റോഷാക്ക് എന്ന ചിത്രത്തില്‍ ഗംഭീര പ്രകടനമാണ് താരം കാഴ്ച വെച്ചത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി താരം നിരവധി അഭിമുഖങ്ങളില്‍ എത്തിയിരുന്നു. ഏറെ നാളുകള്‍ക്ക് ശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയ താരം തന്റെ സിനിമയിലെയും ജീവിതത്തിലെയും നിരവധി വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കുകയുണ്ടായി.

തിരിച്ച് വരവില്‍ മനോഹരമാക്കാന്‍ നടിയ്ക്ക് സാധിച്ചുവെന്നാണ് ആരാധകരും പറയുന്നത്. അതേസമയം തന്നെ ഏറ്റവും ഹിറ്റാക്കി ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്ന സിനിമയെ കുറിച്ചും അതിന്റെ ലൊക്കേഷനിലുണ്ടായ അനുഭവങ്ങളെ പറ്റിയും കാന്‍ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മനസ് തുറക്കുകയാണ് ബിന്ദു പണിക്കരിപ്പോള്‍.

‘ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്ന സിനിമയിലേക്ക് വന്ന ആദ്യത്തെ ദിവസം ഞാന്‍ ടെന്‍ഷന്‍ അടിച്ചിരുന്നു എന്നാണ് നടി പറയുന്നത്. ഏത് സിനിമയുടേ ആണെങ്കിലും ആദ്യ ദിവസം എനിക്ക് ടെന്‍ഷനാണ്. ആ സിനിമയുടെ ലൊക്കേഷനില്‍ നിന്നാണ് കലാരഞ്ജിനി ചേച്ചിയെ ഒക്കെ ആദ്യമായി കാണുന്നത്. സിനിമ ഒരു കോമഡി ചിത്രമാണെന്ന് കേട്ടതോടെ എനിക്ക് ടെന്‍ഷനായി.

ഇക്കാര്യം അറിഞ്ഞ സംവിധായകന്‍ രാജസേനന്‍ സ്‌ക്രീപ്റ്റിലുള്ളത് പോലെ അഭിനയിച്ചാല്‍ മതിയെന്ന് പറഞ്ഞു. പിന്നെ അതൊരു ഒഴുക്കില്‍ അങ്ങ് പോയി. എനിക്ക് പെയര്‍ ആയി കിട്ടിയത് ജഗതിചേട്ടനെയാണ്. പിന്നെ ഇന്നസെന്റ് ചേട്ടന്‍, കൊച്ചിന്‍ ഹനീഫ, എല്ലാവരും കൂടി ചേര്‍ന്നപ്പോള്‍ അതൊരു രസകരമായ ലൊക്കേഷനായി മാറി. ചില സീനുകളില്‍ കട്ട് പറയാന്‍ പോലും മറന്നിട്ട് സംവിധായകന്‍ ചിരിച്ച് കൊണ്ട് ഇരിക്കാറുണ്ടായിരുന്നു.

പക്ഷേ ആ പടം റിലീസായപ്പോള്‍ അത്ര വലിയ വിജയമായി കണ്ടില്ല. സിനിമ ടിവിയില്‍ വന്നതിന് ശേഷമാണ് ഹിറ്റായത്. കുട്ടികളൊക്കെ അതിന്റെ ആരാധകരായി. ഇപ്പോഴും ആ സിനിമയെ കൊണ്ട് നടക്കുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നുവെന്ന് ബിന്ദു പണിക്കര്‍ പറയുന്നു. ശരിക്കും പറഞ്ഞാല്‍ കോമഡി വഴങ്ങുന്നൊരാളല്ല ഞാന്‍.

സീരിയസ് റോളുകള്‍ ചെയ്യാനാണ് ഇഷ്ടം. പുറത്തൊക്കെ പോവുമ്പോള്‍ ചിലര്‍ ഈ സിനിമയിലെ ഡയലോഗുകള്‍ പറഞ്ഞിട്ടാവും വരിക. എനിക്ക് ഡയലോഗുകളൊന്നും ഓര്‍മ്മയില്‍ ഉണ്ടാവാറില്ല. എന്നോട് ആരെങ്കിലും ഡയലോഗ് പറയാന്‍ പറഞ്ഞാല്‍ എനിക്ക് അതിന് സാധിക്കാറില്ല. ഈ സിനിമ കഴിഞ്ഞതിന് ശേഷം ഗള്‍ഫില്‍ ഒരു പരിപാടിയ്ക്ക് പോയി. അവിടെ ചെന്ന് ഇറങ്ങിയതിന് ശേഷം ആരോ ബൊക്കെ കൊണ്ട് വന്ന് തന്നു. പിന്നെ നടന്നതെന്താണെന്ന് എനിക്ക് തന്നെ മനസിലായില്ല.

ഒരു കടന്നല്‍ക്കൂട്ടം ഇളകി വരുന്നത് പോലെയാണെന്ന് ആളുകള്‍ വന്നത്. എനിക്കത്രയും ആളുകളെ കണ്ടതോടെ ടെന്‍ഷനായി. ആ സമയത്ത് കല്‍പ്പന ചേച്ചിയൊക്കെ കൂടെ ഉണ്ടായിരുന്നു. ഞാന്‍ അവരുടെ ഇടയിലേക്ക് ഒതുങ്ങി നിന്നു. ഞാനെന്താ മിണ്ടാത്തതെന്ന് ഓര്‍ത്താണ് അവര് വിഷമിച്ചത്. ഞാനാണെങ്കില്‍ ആള്‍ക്കാര്‍ ഇത്രയധികം ഇരച്ച് വരുന്നത് ആദ്യമായി കാണുന്നതാണ്.

അവരൊക്കെ ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം കണ്ട് ആരാധന തോന്നിയിട്ട് വന്നവരായിരുന്നു. ഞങ്ങളുടെ ഭര്‍ത്താക്കന്മാരൊക്കെ ബിന്ദു ചേച്ചിയുടെ വലിയ ഫാന്‍സാണെന്നാണ് ചിലര്‍ പറഞ്ഞത്. അന്ന് കല്‍പ്പന ചേച്ചിയാണ് അവരുടെ ഇടയില്‍ നിന്നും തന്നെ രക്ഷിച്ചതെന്ന് നടി പറയുന്നു.

അമ്പിളി ചേട്ടന്റെ കൂടെ അഭിനയിക്കുമ്പോള്‍ ഒന്നും പേടിക്കാനില്ല. എല്ലാം കറക്ടായിരിക്കും. ഞങ്ങള്‍ ഒരുമിച്ചിരിക്കുമ്പോള്‍ അവരൊക്കെ തമാശ പറയുന്നത് കേട്ടിരിക്കുന്നതാണ് എന്റെ പതിവ്. പുതിയ ഓരോ അറിവ് അവരില്‍ നിന്നും കിട്ടാറുണ്ട്. അന്ന് എല്ലാവരും ഓപ്പണായി സംസാരിക്കും. ബന്ധങ്ങളുണ്ടായിരുന്നു. ചില ആര്‍ട്ടിസ്റ്റുകള്‍ ടൈമിങ് തെറ്റിച്ചാല്‍ അദ്ദേഹം വഴക്ക് പറയുമായിരുന്നു. പക്ഷേ എനിക്ക് ഒരിക്കല്‍ പോലും അങ്ങനെ വഴക്ക് കേട്ടിട്ടില്ല എന്നും ബിന്ദു പണിക്കര്‍ പറയുന്നു.

ഹാസ്യ വേഷങ്ങളിലും അഭിനയ പ്രാധാന്യമുള്ള ക്യാരക്ടര്‍ റോളുകളിലും ഒരുപോലെ മികച്ച പ്രകടനങ്ങള്‍ ചെയ്തിട്ടുണ്ട് താരം. കോമഡി വേഷങ്ങളില്‍ കൊച്ചിന്‍ ഹനീഫ, ജഗതി ശ്രീകുമാര്‍ എന്നീ താരങ്ങളോടൊപ്പം കട്ടയ്ക്ക് പിടിച്ചു നിന്നിട്ടുണ്ട് ബിന്ദു പണിക്കര്‍. 1992 ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത കമലദളം എന്ന സിനിമയിലൂടെയാണ് ബിന്ദു പണിക്കരുടെ സിനിമാ അരങ്ങേറ്റം. അവിടന്നങ്ങോട്ട് ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ ബിന്ദു പണിക്കര്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷക്കാലം സിനിമയില്‍ നിന്ന് ചെറിയ ഇടവേളയെടുത്ത ബിന്ദു പണിക്കര്‍ ഇപ്പോള്‍ വീണ്ടും സജീവമായിരിക്കുകയാണ്.

More in Malayalam

Trending

Recent

To Top