Malayalam
മോഹന്‍ലാലിന്റെ അമ്മ കിടപ്പില്‍…; താരത്തിന്റെ വീട്ടിലെത്തിയ വിശേഷങ്ങള്‍ പങ്കുവെച്ച് കുട്ടിത്താരം മിയ
മോഹന്‍ലാലിന്റെ അമ്മ കിടപ്പില്‍…; താരത്തിന്റെ വീട്ടിലെത്തിയ വിശേഷങ്ങള്‍ പങ്കുവെച്ച് കുട്ടിത്താരം മിയ
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായഭേദ വ്യത്യാസമില്ലാതെ എല്ലാവരുടെയും പ്രിയപ്പെട്ട ഏട്ടനാണ് മോഹന്‍ലാല്‍. വലിയൊരു ആരാധകവൃന്തം തന്നെ മോഹന്‍ലാലിനുണ്ട്.
ഇപ്പോഴിതാ മോഹന്‍ലാലിന്റെ ഒരു കുട്ടി ആരാധിക അദ്ദേഹത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഇന്ന് റിയാലിറ്റി ഷോകളുടെ കാലമാണ്. ഡാന്‍സും പാട്ടുമായി നിരവധി പ്രോഗ്രാമുകള്‍ ഇന്ന് ടെലിവിഷനില്‍ സുലഭമാണ്. മികച്ച പ്രേക്ഷകശ്രദ്ധ തന്നെയാണ് എല്ലാത്തിനും ലഭിക്കുന്നത്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ഫഌവേഴ്‌സ് ടിവിയിലെ ടോപ്പ് സിംഗര്‍ എന്ന കുട്ടികളുടെ സംഗീത റിയാലിറ്റി ഷോ. ഇതിന്റെ അവതരണം തന്നെയാണ് പ്രേക്ഷകരിലേയ്ക്ക് അടുപ്പിക്കുന്നത്. ഇതില്‍ ഏറെ ആരാധകരുള്ള കുട്ടിഗായികയാണ് മിയ.
ഇപ്പോഴിതാ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ വീട്ടിലേയ്ക്ക് പോയതും മോഹന്‍ലാലിന്റെ അമ്മയെയും ഭാര്യയെയും കണ്ടതിനെ കുറിച്ചുമെല്ലാമാണ് മിയകുട്ടി പറയുന്നത്. മോഹന്‍ലാലിന്റെ അമ്മയുടെ അടുത്ത് മിയ പോയിരുന്നു. മോഹന്‍ലാലിന്റെ ഭാര്യ സുചിത്രയ്ക്ക് മിയക്കുട്ടിയുടെ ഉമ്മയാണ് ഡ്രസ് ഡിസൈന്‍ ചെയ്ത് കൊടുക്കുന്നത്. മോഹന്‍ലാലിന്റെ വീട്ടില്‍ പോയിട്ട് തനിക്ക് പ്രിയപ്പെട്ട ലാലേട്ടനെ കാണാന്‍ സാധിക്കാത്തതിലുള്ള സങ്കടവും മിയ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ലാലേട്ടന്‍ മാത്രം കാണാന്‍ സാധിച്ചില്ലെന്ന് എടുത്ത് പറയുകയാണ് മിയക്കുട്ടി.
ഷൂട്ടൊക്കെ കഴിഞ്ഞിട്ട് ലാലേട്ടന്‍ ക്ഷീണിച്ച് ഉറങ്ങുകയായിരുന്നുവെന്നാണ് മിയ കുട്ടി പറയുന്നത്. ക്ഷീണം കാരണമല്ലേ സാരമില്ല എന്നൊക്കെ മിയ തന്നെ സ്വയം ആശ്വസിക്കുന്നുണ്ട്. ലാലേട്ടനെ കാണാത്തതില്‍ മിയക്കുട്ടിയ്ക്കുള്ള സങ്കടവും പോസ്റ്റിലൂടെ വ്യക്തമാണ്. മാത്രമല്ല, അവിടെ പോയപ്പോള്‍ ലാലേട്ടന്റെ വലിയൊരു പൂച്ചയെ കണ്ടെന്നും മിയക്കുട്ടി പറയുന്നു.
ലാലേട്ടന്റെ വീട്ടിലെ വിശേഷങ്ങള്‍ പറയുന്നതിനിടെ ലാലേട്ടന്റെ അമ്മയ്ക്ക് കുറേ പാട്ടുകള്‍ പാടി കൊടുത്തതായും പറയുന്നുണ്ട്. അമ്മയ്ക്ക് തീരെ വയ്യ. കിടപ്പിലാണ്. അമ്മയുടെ പല്ലുകളെല്ലാം പോയി. പല്ലില്ലാത്തതു കൊണ്ട് ആ രീതിയിലാണ് സംസാരിക്കുന്നത്. മിയക്കുട്ടി വന്നുവെന്ന് പറഞ്ഞപ്പോല്‍ പാട്ടുകള്‍ പാടി കൊടുക്കാന്‍ പറഞ്ഞു. അങ്ങനെ ഒരുപാട് പാട്ടുകള്‍ അമ്മുമ്മയ്ക്കായി പാടിക്കൊടുത്തുവെന്നാണ് മിയക്കുട്ടി പറയുന്നത്.
അമ്മയ്ക്ക് മിയക്കുട്ടിയെ വലിയ ഇഷ്ടമാണ്. ഇവരെ കണ്ടതും സുചിത്രയുമായി ഫോട്ടോകള്‍ എടുത്തതിനെ കുറിച്ചമെല്ലാം വാതോരാതെയാണ് മിയക്കുട്ടി സംസാരിക്കുന്നത്. വളരെപ്പെട്ടെന്നാണ് മിയയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. നിരവധി പേരാണ് ഇതിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.
അതേസമയം, മോഹന്‍ലാലിന്റെ മാസ് വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. വരുന്ന 2023 എന്ന വര്‍ഷം മോഹന്‍ലാലിന്റെ വര്‍ഷമായിരിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസ്, പൃഥ്വിരാജ് മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ എത്തുന്ന എമ്പുരാന്‍, റാം എന്ന് തുടങ്ങി വമ്പന്‍ ചിത്രങ്ങളാണ് മോഹന്‍ലാലിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. ഇത് ആരാധകരില്‍ പ്രതീക്ഷയുണര്‍ത്തിയിട്ടുണ്ട്.
എന്നാല്‍ അടുത്തിടെ മോഹന്‍ലാല്‍ ആനക്കൊമ്പ് കൈവശം വച്ച കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം കേള്‍ക്കേണ്ടി വന്നതും വലിയ വാര്‍ത്തയായിരുന്നു. ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ നിയമലംഘനം നടത്തിയില്ലെന്ന സര്‍ക്കാര്‍ പ്രതികരണത്തേത്തുടര്‍ന്നാണ് ഹൈക്കോടതിയുടെ വിമര്‍ശനം. ചരിഞ്ഞ നാട്ടാനയുടെ കൊമ്പാണ് കൈവശം ഉണ്ടായിരുന്നതെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. സാധാരണക്കാരന്‍ ആണെങ്കില്‍ സര്‍ക്കാര്‍ ഇങ്ങനെ ഇളവ് നല്‍കുമോ എന്ന് ഹൈക്കോടതി ചോദിച്ചു.
നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, മോഹന്‍ലാലിന്റെ സ്ഥാനത്ത് ഒരു സാധാരണക്കാരന്‍ ആയിരുന്നെങ്കില്‍ ഇപ്പോള്‍ ജയിലില്‍ ആയേനെ എന്നും കൂട്ടിച്ചേര്‍ത്തു. 2012 ല്‍ആണ് മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പ് പിടികൂടിയത്. 4 ആനക്കൊമ്പുകളായിരുന്നു ആദായ നികുതി വകുപ്പ് മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. മോഹന്‍ലാലിന് ആനക്കൊമ്പ് കൈമാറിയ കൃഷ്ണകുമാറും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ അടക്കം കേസില്‍ നാലു പ്രതികളാണുളളത്. മോഹന്‍ലാലാണ് ഒന്നാം പ്രതി.
