
Malayalam
പാസ്പോര്ട്ടില് വിസ പതിക്കാത്ത ആദ്യ യുഎഇ ഗോള്‍ഡന്‍ വിസ കൈപറ്റുന്ന താരമായി മാറി സുധീര്‍ കരമന
പാസ്പോര്ട്ടില് വിസ പതിക്കാത്ത ആദ്യ യുഎഇ ഗോള്‍ഡന്‍ വിസ കൈപറ്റുന്ന താരമായി മാറി സുധീര്‍ കരമന

മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് സുധീര്‍ കരമന. ഇപ്പോഴിതാ പാസ്പോര്ട്ടില് വിസ പതിക്കാത്ത ആദ്യ യുഎഇ ഗോള്‍ഡന്‍ വിസ കൈപറ്റുന്ന താരമായി മാറിയിരിക്കുകയാണ് നടന്. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ സി എച്ഛ് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സി ഇ ഓ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും താരം പാസ്സ്പോര്‍ട്ടില്‍ വിസ പതിക്കാത്ത ആദ്യ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി.
പാസ്സ്പോര്‍ട്ടില്‍ താമസ വിസ പതിക്കുന്നത് ദുബായില്‍ നിര്‍ത്തിയതോടെ യുഎഇ യില്‍ റസിഡന്റ് വിസയുള്ളവര്‍ക്ക് ഇനി മുതല്‍ പാസ്സ്പോര്‍ട്ടിന് പകരം എമിറേറ്റ്സ് ഐഡി ഉപയോഗിക്കാം. വ്യക്തിഗത വിവരങ്ങള്‍ക്ക് പുറമേ ജോലി ചെയ്യുന്ന കമ്പനിയുടെ പേര്, തസ്തിക, കാര്‍ഡ് നമ്പര്‍, കാലാവധി, ഇഷ്യൂ ചെയ്ത എമിറേറ്റ് തുടങ്ങി വിസയിലെ വിവരങ്ങളെല്ലാം എമിറേറ്റ്സ് ഐഡിയിലും ഉണ്ട്.
രാജ്യത്തേക്കുള്ള വരവും പോക്കും എളുപ്പമാക്കാന്‍ ലക്ഷ്യമാക്കിയുള്ളതാണ് പരിഷ്കാരം. രാജ്യത്തെ മറ്റ് എമിറേറ്റുകളില്‍ പാസ്പോര്‍ട്ട് രഹിത സൗകര്യം കഴിഞ്ഞ മേയ് മുതല്‍ നിലവില്‍ വന്നിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ദുബായില്‍ വിസ പതിപ്പിക്കുന്നത് നിര്‍ത്തിയത്.
അതോടെ റസിഡന്റ് വിസയുള്ളവര്‍ക്ക് ലോകത്തെവിടെ നിന്നും ഏത് എമിറേറ്റിലേക്കും പാസ്പോര്‍ട്ടില്ലാതെ വിമാനയാത്ര ചെയ്യാം. വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്കും നിലവിലെ വിസ പുതുക്കുന്നവര്‍ക്കും എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തിയ എമിറേറ്റ്സ് ഐഡിയാണ് ലഭിക്കുക.
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കൊല്ലം സുധി. ടെലിവിഷൻ പരിപാടികളിലൂടെ മലയാളികളെ ചിരിപ്പിച്ച സുധിയുടെ വേർപാട് ഏറെ വേദനയോടെയാണ് കേരളക്കര കേട്ടത്....
പ്രശസ്ത നടനും സംവിധായകനുമായ വേണു നാഗവള്ളിയുടെ ഭാര്യ മീര(68) അന്തരിച്ചു. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. മീര കുറച്ച് നാളായി രോഗബാധിതയായി...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...