Connect with us

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അഭിനേതാവിന് ചില കഥാപാത്രങ്ങളിൽ എത്തുമ്പോൾ അവിടെ ഇടിച്ചുനിൽക്കും; അങ്ങനെ ഇന്നും ആ കഥാപാത്രം എന്നെ വേട്ടയാടുകയാണ്’; തുറന്ന് പറഞ്ഞ് സുധീർ കരമന !

Actor

വ്യത്യസ്ത വേഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ സജീവമായ താരമാണ് സുധീർ കരമന.ഇപ്പോഴിതാ സിനിമയ്ക്ക് ശേഷവും തന്നെ വേട്ടയാടിയ ഒരു കഥാപാത്രത്തെ കുറിച്ച് സുധീർ കരമന പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്. തന്നെ ഇന്നും പിന്തുടരുന്ന കഥാപാത്രം ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ അലിയാരാണെന്ന്. തിരക്കഥാകൃത്തും നടനുമായ മുരളി ഗോപിയും താനുമായി ദീർഘകാലത്തെ ബന്ധമുണ്ട്. താൻ ഏറെ ഇഷ്ടപ്പെടുന്ന വളരെക്കുറച്ച് എഴുത്തുകാരിൽ ഒരാൾ കൂടിയാണ് മുരളി ഗോപി.

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അഭിനേതാവിന് ചില കഥാപാത്രങ്ങളിൽ എത്തുമ്പോൾ അവിടെ ഇടിച്ചുനിൽക്കും. അതിൽ ഇങ്ങനെ ഇടിച്ചുനിന്ന കഥാപാത്രങ്ങളിൽ ഒന്നാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ അലിയാരെന്നും അദ്ദേഹം പറഞ്ഞു. മുരളി ആ കഥാപാത്രത്തെ കുറിച്ച് സംസാരിച്ചപ്പോൾ എത്രത്തോളം സീരിയസായിട്ടാണ് അദ്ദേഹം ആ റോളിനെ കണ്ടിരിക്കുന്നത് മനസിലായി.

പലപ്പോഴും ചില കഥാപാത്രങ്ങൾ കഴിഞ്ഞാൽ നമ്മൾ ഉടുപ്പ് ഊരിയിട്ട് പോവുകയാണ്. കട്ടിലിലോ കസേരയിലോ ആവും വലിച്ചെറിയുന്നത്. അത് പിന്നെ കോസ്റ്റ്യൂമറിന്‌റെ ഡ്യൂട്ടി. നമ്മൾ ഊരിയിടുന്നു, നമ്മൾ പോവുന്നു എന്നാൽ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ അലിയാർ അങ്ങനെ അല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അലിയാറിന്‌റെ അവസാനം ആ കഥാപാത്രത്തെ കൊല്ലാൻ ആരോ പുറകെ പോവുന്നുണ്ട്, കൊല്ലുന്നുമുണ്ട്.

ആ കഥാപാത്രം ചെയ്ത് കഴിഞ്ഞിട്ടും തൻ്റെ പുറകിൽ തന്നെ ഉണ്ടായിരുന്നു. തന്നെ എറ്റവും കൂടുതൽ വേട്ടയാടിയത് അലിയാറാണ് എന്നും സുധീർ കരമന പറഞ്ഞു. അത് എന്തുക്കൊണ്ടാണ് തന്നറിയില്ല. തന്‌റെ മനസിൽ കയറിയ കഥാപാത്രമാണ്. ആ കഥാപാത്രത്തിലേക്ക് അത്രയ്ക്കും ഇറങ്ങിച്ചെന്നത് കൊണ്ടാവാം, ചിലപ്പോ ആ കഥാപാത്രത്തോടുളള ഇഷ്ടം കൊണ്ടാവും.

അതുമല്ലെങ്കിൽ മുരളി ഗോപിയുടെ രചനയുടെ പ്രത്യേകതയാവാം, അരുൺ കുമാർ അരവിന്ദ് എടുത്തതിന്‌റെ പ്രത്യേകതയാവാം. സിനിമ കഴിഞ്ഞിട്ടും അലിയാർ എന്ന കഥാപാത്രം തന്‌റെ പുറകെയുളളത് പോലെ പലപ്പോഴും തനിക്ക് തോന്നിട്ടുണ്ടെന്നും സുധിർ കൂട്ടിച്ചേർത്തു

More in Actor

Trending

Recent

To Top