
serial news
നീയൊരിക്കലും അവരില്‍ ഒരാളാകില്ല എന്ന് വിമർശനം…; തോക്ക് തലയിൽ വച്ച് സ്റ്റോറി കാണാൻ പറഞ്ഞില്ലല്ലോ എന്ന് നിമിഷ…!
നീയൊരിക്കലും അവരില്‍ ഒരാളാകില്ല എന്ന് വിമർശനം…; തോക്ക് തലയിൽ വച്ച് സ്റ്റോറി കാണാൻ പറഞ്ഞില്ലല്ലോ എന്ന് നിമിഷ…!

മലയാളത്തിൽ ഏറെ ആരാധകരെ നേടിയെടുത്ത ടെലിവിഷൻ ഷോയാണ് ബിഗ് ബോസ്. നാല് സീസണുകൾ വരെ ഗംഭീരമായി കഴിഞ്ഞ ഷോ ഇപ്പോൾ അഞ്ചാം സീസണിനായി കാത്തിരിക്കുകയാണ് ആരാധകര്‍. മുന്‍ സീസണുകളെ അപേക്ഷിച്ച് നാടകീയവും സംഭവബഹുലവുമായൊരു സീസണ് ആയിരുന്നു സീസണ് 4.
ബിഗ് ബോസ് മലയാളം സീസണ് 4 നിരവധി പുതിയ താരങ്ങളെ കണ്ടെത്തിയിട്ടുണ്ട്. വൈല്‍ഡ് കാര്‍ഡിലൂടെ വന്ന് ടോപ് ത്രീയിലെത്തിയ റിയാസ് സലീം, രണ്ടാം സ്ഥാനക്കാരനായ ബ്ലെസ്ലി, ഏറ്റവും കൂടുതല്‍ ആരാധകരെ നേടിയ റോബിന്, നിലപാടുകൊണ്ട് കയ്യടി നേടിയ ജാസ്മിന് തുടങ്ങിയവരെല്ലാം ഇക്കൂട്ടത്തിലുണ്ട്. ഇവരെ പോലെ തന്നെ ബിഗ് ബോസ് മലയാളം സീസണ് 4 ലൂടെ താരമായി മാറിയ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ ആണ് നിമിഷ പിഎസ്.
തന്റെ നിലപാടുകളാണ് നിമിഷയെ താരമാക്കുന്നത്. ബിഗ് ബോസ് വീടിനുള്ളിലെ പല പിന്തിരിപ്പിന് ചിന്തകള്‍ക്കെതിരേയും നിമിഷ തുറന്നടിച്ചിരുന്നു. ഷോയില്‍ നിന്നും അമ്പതാം ദിവസം പുറത്താക്കപ്പെട്ടുവെങ്കിലും ധാരാളം ആരാധകരെ നേടിയെടുക്കാന്‍ നിമിഷയ്ക്ക് സാധിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും താരമാണ് നിമിഷ. തന്റെ കിടിലന്‍ ഫോട്ടോഷൂട്ടുകളും മറ്റുമൊക്കെയായി നിറഞ്ഞു നില്‍ക്കുകയാണ് നിമിഷ.
അതേസമയം, തന്നെ ശല്യം ചെയ്യാന്‍ വന്നൊരാള്‍ക്ക് നിമിഷ നല്കിയ മറുപടിയാണ് വീണ്ടും സോഷ്യൽ മീഡിയയിൽ നിമിഷയെ ചർച്ചകൾക്കിടയിൽ എത്തിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നിമിഷ തന്റെ ഒരു അനുഭവം പങ്കുവച്ചിരുന്നു. ഇംഗ്ലീഷിലാണ് നിമിഷ പൊതുവെ ഇന്‍സ്റ്റഗ്രാം സ്റ്റോറികളില്‍ സംസാരിക്കുന്നത്. നിമിഷയുടെ ഇംഗ്ലീഷ് ആക്സന്റും ആരാധകരില്‍ നിന്നും കയ്യടി നേടാറുണ്ട്.
എന്നാല്‍ ഇന്നലെ താരം വീഡിയോ പങ്കുവച്ചതിന് പിന്നാലെ നിമിഷുടെ സംസാരരീതിയെ പരിഹസിച്ചു കൊണ്ട് ഒരാള്‍ ഇന്ബോക്സിലെത്തുകയായിരുന്നു.
”ഓ ഗോഡ്! നിന്റെ ഫേക്ക് ആക്സന്റ് താങ്ങാനാകുന്നില്ല. മര്യാദയ്ക്ക് സംസാരിക്കൂ. നിങ്ങള്‍ എന്ന് പറയുന്നതില്‍ തെറ്റില്ല. അമേരിക്കക്കാരിയാകാന് ശ്രമിക്കുന്നത് നിര്‍ത്തൂ. നീയൊരിക്കലും അവരില്‍ ഒരാളാകില്ല” എന്നായിരുന്നു ഇയാളുടെ മെസേജ്. പിന്നാലെ ഈ മെസേജും അയച്ചയാളുടെ പേരുമൊക്കെ വെളിപ്പെടുത്തിക്കൊണ്ട് തന്നെ നിമിഷ മറുപടി നല്‍കിയിരിക്കുകയാണ്.
നിങ്ങളുടെ തലയില്‍ തോക്ക് വച്ചിട്ട് ആരും നിങ്ങളോട് എന്റെ സ്റ്റോറികള്‍ കാണാന്‍ പറയുന്നില്ല എന്നായിരുന്നു നിമിഷയുടെ മറുപടി. ഞാന്‍ സംസാരിക്കുന്നത് കേള്‍ക്കാന്‍ ഇഷ്ടമല്ലെങ്കില്‍, കാണാതിരിക്കൂ. സിംപിള്‍ എന്നായിരുന്നു നിമിഷയുടെ മറുപടി.
താരത്തിന്റെ മറുപടിയ്ക്ക് സോഷ്യല്‍ മീഡിയ കയ്യടിക്കുകയാണ്. മുമ്പും തന്നെ കളിയാക്കാനും വിമര്‍ശിക്കാനുമൊക്കെ വരുന്നവര്‍ക്ക് ചുട്ട മറുപടി നല്കി കയ്യടി നേടിയിട്ടുണ്ട് നിമിഷ പിഎസ്. ഇത്തവണയും താരം അത് ആവര്‍ത്തിച്ചിരിക്കുകയാണ്.
വസ്ത്രധാരണത്തിന്റെ പേരില്‍ ബിഗ് ബോസ് വീടിന് അകത്തും പുറത്തുമെല്ലാം വിമർശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു നിമിഷയ്ക്ക്. എന്നാല്‍ അതിനെയൊക്കെ നേരിടാന്‍ നിമിഷയ്ക്ക് സാധിച്ചു.
about nimisha
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സീരിയലുകളില്‍ ഒന്നായിരുന്നു കറുത്തമുത്ത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സീരിയലില്‍ നായികയായി അഭിനയിച്ചാണ് നടി പ്രേമി വിശ്വനാഥ്...
ഒരാഴ്ച കൊണ്ട് തീർക്കേണ്ട കഥ നീട്ടിവലിച്ച് മാസങ്ങളും വർഷങ്ങളും എടുത്ത് തീർക്കും. അവസാനം സംഭവിക്കുന്നതോ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സും. ഇപ്പോൾ...
കുടുംബവിളക്കിലെ സുമിത്രയായി ടി.വി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് മീര വാസുദേവൻ. തന്മാത്ര എന്ന ചിത്രത്തിലൂടെ തന്റെ വരവറിയിച്ച നടി...
പണ്ടത്തെ ‘അമ്മ സീരിയൽ മുതൽ ഇപ്പോഴത്തെ ചന്ദ്രകയിൽ അലിയുന്ന ചന്ദ്രകാന്തം വരെയുള്ള ഒട്ടുമിക്ക സീരിയലുകളിലും എന്റെ അമ്മയെ കണ്ടോ.????? അച്ഛനെ കണ്ടോ.???...
സീരിയൽ തുടങ്ങിയ കാലം മുതൽക്കേ മിക്ക നായികമാരും ഒന്നുകിൽ നന്മമരം, അല്ലങ്കിലും കണ്ണീർ തോരാത്ത നായിക. എന്നാൽ ഇപ്പോഴത്തെ പുതിയ സീരിയലുകളിൽ...