Connect with us

ഷെയര്‍ ഒന്നും ചെയ്യേണ്ടി വന്നില്ല…. മുഴുവനായിട്ട് തന്നെ കൊണ്ടു പോയി; ‌കാമുകനെ തട്ടിയെടുത്ത ഉറ്റ സുഹൃത്ത് ; സ്ക്രീൻഷൂട്ട് പങ്കുവച്ച് ആര്യ!

serial news

ഷെയര്‍ ഒന്നും ചെയ്യേണ്ടി വന്നില്ല…. മുഴുവനായിട്ട് തന്നെ കൊണ്ടു പോയി; ‌കാമുകനെ തട്ടിയെടുത്ത ഉറ്റ സുഹൃത്ത് ; സ്ക്രീൻഷൂട്ട് പങ്കുവച്ച് ആര്യ!

ഷെയര്‍ ഒന്നും ചെയ്യേണ്ടി വന്നില്ല…. മുഴുവനായിട്ട് തന്നെ കൊണ്ടു പോയി; ‌കാമുകനെ തട്ടിയെടുത്ത ഉറ്റ സുഹൃത്ത് ; സ്ക്രീൻഷൂട്ട് പങ്കുവച്ച് ആര്യ!

മിനി സ്ക്രീൻ പ്രേക്ഷകർക്കിടയിൽ ഏറെ സുപരിചിതയാണ് നടിയും അവതാരകയുമായ ആര്യ. ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് ആര്യ ജനപ്രീതി നേടിയത്. ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാമത്തെ സീസണിൽ മത്സരാർഥിയായും ആര്യ എത്തിയിരുന്നു.

വിവാഹ മോചിതയായ തന്റെ ജീവിതത്തിലേക്ക് എത്തിയ പ്രണയത്തെ കുറിച്ച് ആര്യ ബിഗ് ബോസ് ഷോയ്ക്ക് ഇടയിൽ തുറന്ന് പറഞ്ഞിരുന്നു. ജാൻ എന്ന പേരിലാണ് ആര്യ തന്റെ പ്രണയിതാവിനെ പരിചയപ്പെടുത്തിയത്.

ബി​ഗ് ബോസ് കഴിഞ്ഞ് പുറത്ത് വന്ന കുറച്ച നാളുകൾ ആര്യയ്ക്ക് വളരെ കാഠിന്യം നിറഞ്ഞതായിരുന്നു.കാരണം ആര്യ ഏറെ സ്നേഹിച്ചിരുന്ന താരത്തിന്റെ കാമുകൻ ആര്യ തിരികെ വന്നപ്പോഴേക്കും ആര്യയുടെ ഉറ്റ സുഹൃത്തുമായി പ്രണയത്തിലാവുകയും ആര്യ ഉപേക്ഷിച്ച് പോവുകയും ചെയ്തിരുന്നു. ബി​​ഗ് ബോസിൽ വെച്ച് പലവട്ടം താൻ പ്രണയത്തിലാണെന്നും ജാൻ എന്നാണ് അദ്ദേഹത്തെ താൻ വിശേഷിപ്പിക്കാൻ ആ​ഗ്രഹിക്കുന്നതെന്നും ആര്യ പറഞ്ഞിരുന്നു.

കാമുകനുമായി പിരിഞ്ഞതോടെ ആര്യ വിഷാദത്തിന്റെ വക്കിൽ വരെ എത്തിയിരുന്നു. കരഞ്ഞ് കൊണ്ട് നാളുകൾ അനവധി കഴിച്ചുകൂട്ടിയിരുന്നുവെന്നും ആര്യ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ആര്യയുടെ ഉറ്റ സുഹൃത്ത് ആയിരുന്ന അവതാരകയ്‌ക്കൊപ്പമാണ് ആര്യയുടെ ജാനിപ്പോൾ‌ പ്രണയത്തിലായിരിക്കുന്നത്.

ആ പ്രണയം തകർന്നതോടെ പാനിക്ക് അറ്റാക്ക് വരെ തനിക്ക് വന്നതായി ആര്യ പറഞ്ഞിരുന്നു. ഇപ്പോൾ താരം അതിൽ നിന്നെല്ലാം കര കയറി തന്റെ ബിസിനസും ഷോകളും കുടുംബവുമെല്ലാമായി തിരക്കിലാണ്. സിനിമയും അഭിനയവുമാണ് ഏറ്റവും വലിയ ലക്ഷ്യമെങ്കിലും ഇപ്പോൾ താരം വിവിധ ഷോകളിൽ അവതാരകയായി അടക്കം മിനി സ്ക്രീനിലാണ് തിളങ്ങി നിൽക്കുന്നത്.

എന്നാൽ മൂന്ന് വർഷം മുമ്പ് നടന്ന പ്രശ്നങ്ങളും സങ്കടങ്ങളും വീണ്ടും ഓർമിപ്പിക്കുന്ന തരത്തിൽ പ്രത്യക്ഷപ്പെട്ട ഫേസ്ബുക്ക് മെമ്മറിയുടെ സ്ക്രീൻഷോട്ട് പങ്കുവെച്ച് ആര്യ രസകരമായി കുറിച്ച വരികളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്.

മൂന്ന് വര്‍ഷം മുമ്പ് മോഡലും അവതാരകയുമായ ആ സുഹൃത്തിന്റെ ചിത്രം ആര്യ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരുന്നു. ആര്യയുടെ കാഞ്ചീവരം ബിസിനസ്സിന്റെ മോഡലായി ആ അവതാരക നിന്ന ചിത്രങ്ങളാണ് പങ്കുവെച്ചിരുന്നത്.

ആ ചിത്രങ്ങള്‍ ഫേസ്ബുക്ക് വീണ്ടും ഓര്‍മപ്പെടുത്തിയതിനെ കുറിച്ചാണ് ആര്യ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ കുറിച്ചിരിക്കുന്നത്. ‘സമ്മതിക്കൂല്ല അല്ലേ ഫേസ്ബുക്കേ.. പിന്നെ ഷെയര്‍ ഒന്നും ചെയ്യേണ്ടി വന്നില്ല…. മുഴുവനായിട്ട് തന്നെ കൊണ്ടു പോയി’ എന്ന് പറഞ്ഞുകൊണ്ടാണ് ആ ഫേസ്ബുക്ക് നോട്ടിഫിക്കേഷന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം ആര്യ പങ്കുവെച്ചത്.

about arya badayi

More in serial news

Trending

Recent

To Top