Connect with us

മണ്ടനെന്ന് പറഞ്ഞവരെ കൊണ്ട് തന്നെ രാജാവെന്ന് പറയിപ്പിച്ച വ്യക്തി; ബിബി കപ്പ് ഉയർത്താൻ എന്തുകൊണ്ടും യോഗ്യൻ ജിന്റോ; വൈറലായി കുറിപ്പ്!!!

Bigg Boss

മണ്ടനെന്ന് പറഞ്ഞവരെ കൊണ്ട് തന്നെ രാജാവെന്ന് പറയിപ്പിച്ച വ്യക്തി; ബിബി കപ്പ് ഉയർത്താൻ എന്തുകൊണ്ടും യോഗ്യൻ ജിന്റോ; വൈറലായി കുറിപ്പ്!!!

മണ്ടനെന്ന് പറഞ്ഞവരെ കൊണ്ട് തന്നെ രാജാവെന്ന് പറയിപ്പിച്ച വ്യക്തി; ബിബി കപ്പ് ഉയർത്താൻ എന്തുകൊണ്ടും യോഗ്യൻ ജിന്റോ; വൈറലായി കുറിപ്പ്!!!

ബിഗ് ബോസ് മലയാളം സീസൺ 6 ല്‍ ആര് വിജയ കിരീടം ചൂടും എന്ന് അറിയാന്‍ മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ബിഗ് ബോസ് ഫൈനലിസ്റ്റ് ആരാണെന്ന് അറിയാനുള്ള ആവേശത്തിലാണ് പ്രേക്ഷകർ. അവസാനഘട്ട വോട്ടിംഗിലും ഇഞ്ചോടിഞ്ചു പോരാട്ടമായിരുന്നു ജിന്റോയും അർജുനും ജാസ്മിനും തമ്മിൽ നടന്നത്.

മലയാളം ബിഗ് ബോസിന്റെ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് ഒന്നാം സ്ഥാനത്തേക്ക് ഇത്ര കടുത്ത മത്സരം നടക്കുന്നത്. ജിൻ്റോ, ജാസ്മിൻ ജാഫർ, അർജുൻ ശ്യാം, അഭിഷേക് ശ്രീകുമാർ, ഋഷി കുമാർ എന്നിവരാണ് അവസാനഘട്ടത്തിൽ മത്സരിച്ച മത്സരാർത്ഥികൾ. സീസൺ ആറിന്റെ കിരീടം കയ്യെത്തും ദൂരെ നിൽക്കെ ജിന്റോയെ കുറിച്ച് ബിബി പ്രേക്ഷകരിൽ ഒരാൾ എഴുതിയ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.

എങ്ങനെയാണ് ജിന്റോയുടെ ആരാധകനായി മാറിയത് എന്നാണ് കുറിപ്പിൽ വിവരിക്കുന്നത്. എല്ലാ സീസണിലും ഓരോ നായകന്മാരുണ്ടായിരുന്നു. അവർക്ക് വേണ്ടി വാ തോരാതെ സംസാരിച്ചും ഡിബേറ്റ് ചെയ്തും പോസ്റ്റുകൾ ഇട്ടും ഞാൻ ആഘോഷമാക്കിയിരുന്നു. എന്നാൽ സീസൺ ആറ് കാണുമെങ്കിലും എനിക്ക് പ്രിയപ്പെട്ടതെന്ന് പറയാനുള്ള ഒരാളും അതിലുണ്ടായിരുന്നില്ല എന്നതാണ് സത്യം.

മിക്കവരുടെ അവസ്ഥയും ഇത് തന്നെയായിരുന്നു. എന്നാൽ തമ്മിൽ ഭേദം തൊമ്മൻ എന്ന മട്ടിൽ ഞാൻ ആദ്യം റോക്കിയെ പ്രിയപ്പെട്ടതാക്കി. എന്നാൽ നിർഭാഗ്യവശാൽ അല്ല കയ്യിലിരിപ്പുകൊണ്ട് ആശാൻ നേരത്തെ കളം വിട്ടു. പിന്നെ കുറച്ച് ദിവസത്തേക്ക് ആരും പ്രിയപ്പെട്ടതായിരുന്നില്ല. അപ്പോളാണ് അഭിഷേക് ഒരു കിടിലൻ എൻട്രിയൊക്കെയായി ബിബി ഹൗസിലേക് കയറിവന്ന് ഒരുതിരി കോളത്തിയത്.

എന്നാൽ പിന്നെ അവനെ പിടിക്കാമെന്ന് കരുതി കൂടെ കൂടി. ഒരു ആഴ്ചക്കുള്ളിൽ തന്നെ അവനും നിശബ്ദമായി. ഇനി ആരെന്ന് ചിന്തിച്ചിരിക്കുന്ന സമയത്താണ് സിജോ ലാലേട്ടന്റെ അടുത്ത് നിന്ന് ഒരു കിടിലൻ സ്പീച്ച് കാച്ചുന്നത്. അതെ ഞാൻ കാത്തിരുന്ന നായകനെ ഞാൻ കണ്ടത്തി. അങ്ങനെ സിജോയുടെ റീ എൻട്രിക്ക് വേണ്ടിയുള്ള വെയ്റ്റിങായി.

അവസാനം ആ ദിവസം വന്നെത്തിചെക്കന്റെ റീ എൻട്രിയായി… ഹൗസിൽ കാട്ടുതീയായി വന്നു. ചെക്കന്റെ കാട്ടുതീ പ്രസംഗം കേട്ടപ്പോൾ രോമാഞ്ചം വന്ന് അതും വിശ്വസിച്ച. വരും ദിവസങ്ങൾക്കായി വണ്ടർ അടിച്ച് ഇരുന്നു. അവസാനം ആ കാട്ടുതീയും നനഞ്ഞ ഓല പടക്കം പോലെ ചീറ്റി പോയി. ഈ നിമിഷങ്ങളിലൊന്നും ജിന്റോ എന്ന വ്യക്തിയോട് വെറുപ്പോ അമിത സ്നേഹമോ ഉണ്ടായിരുന്നില്ല.

പക്ഷെ എന്റെ സങ്കൽപ്പത്തിലെ നായകനാവാനുള്ള കഴിവോ വിവേകമോ സംസാര ശൈലിയോ അദ്ദേഹത്തിന് ഇല്ലായിരുന്നുവെന്നതാണ് ഞാൻ അയാളുടെ പുറകെ പോകാതെ മറ്റുള്ളവരിലേക്ക് തിരിയാനുള്ള കാരണം. അങ്ങനെ മെല്ലെ മെല്ലെ ഇഴഞ്ഞ് ഇഴഞ്ഞ് ഫൈനൽ ഫൈവ് എത്തി. വെറുപ്പായിരുന്നു ജാസ്മിനോട് തോന്നിയത്.

വെറുക്കാനുള്ള കാരണം പുറത്ത് കല്യാണം ഉറപ്പിച്ച് ഉള്ളിൽ വന്ന് കുൽസിതം ചെയ്തു എന്നൊന്നുമല്ല. അവളെപ്പോലെ എത്ര പേര് വീട്ടിൽ ഭാര്യയേയും ഭർത്താവിനേയും വെച്ച് മറ്റുള്ളവരുമായി അവിഹിതം ഉണ്ടാകുന്നുണ്ട്. നിങ്ങൾ ഒളിഞ്ഞ് ചെയ്യുന്നതത് ആ പെണ്ണ് ഇത്രയും ക്യാമറയുടെ മുന്നിൽ ചെയ്തു. അപ്പോൾ നിങ്ങളെക്കാൾ നല്ലത് അവൾ തന്നെ.

പക്ഷെ ഞാൻ വെറുക്കാനുള്ള കാരണം അവളുടെ ഓവർ അഭിനയം, അവളെക്കാൾ മുകളിൽ മറ്റാരുമില്ലെന്ന അഹങ്കാരം, മറ്റുള്ളവരോട് സംസാരിക്കുമ്പോൾ പാലിക്കേണ്ട മാനേഴ്സ് ഇല്ലായ്മ എന്നിവയാണ്. പിന്നെ റിഷി… ഫൈനൽ ഫൈവ് വരാനുള്ള ക്വാളിറ്റി ഒന്നും അവന്റെ ഗെയിമിന് ഉണ്ടായിരുന്നില്ല. അഭിഷേക് ഒരിക്കൽ എന്റെ നായകനായവനായിരുന്നു.

പക്ഷെ ഫൈനൽ ഫൈവിൽ വരാനുള്ള എന്ത് ഗെയിമാണ് അവൻ കളിച്ചതെന്ന് എനിക്കറിയില്ല. നേരത്തെ പറഞ്ഞ പോലെ ആദ്യ ആഴ്‍ചയിൽ കിട്ടിയ സ്വീകാര്യത കൊണ്ട് മാത്രം ഫൈനൽ ഫൈവിൽ എത്തി. പിന്നെ അർജുൻ ഫൈനൽ ഫൈവിൽ വരാനുള്ള അർഹതയുണ്ടോയെന്ന് ചോദിച്ചാൽ ഫിഫ്റ്റി ഫിഫ്റ്റി കൊടുക്കും. എന്നാൽ ബിബി6ന്റെ വിന്നർ ആവാനുള്ള ക്വാളിറ്റിയോ ​ഗെയിമോ ഒന്നും ഈ 100 ദിവസത്തിൽ അവൻ ചെയ്തിട്ടില്ല.

കാണാൻ ഗ്ലാമറും ടാസ്കിലുള്ള മികവുമൊക്കെ കൊണ്ട് ഫൈനൽ ഫൈവിൽ എത്തി. പിന്നെ ജിന്റോ… നായകനാകാനുള്ള മികവ് അയാൾക്കില്ല. എന്നാൽ ഈ അഞ്ച് പേരിൽ നിന്നും നായകൻ ആവാനുള്ള അർഹത അയാൾക്ക് മാത്രമെയുള്ളു. പ്രേക്ഷകൻ എന്ന നിലയിൽ ബിഗ്‌ ബോസ് കാണുന്നവർ ആഗ്രഹിക്കുന്നത് കണ്ടന്റുകൾ കണ്ട് ആസ്വദിക്കുക എന്നതാണ്.

അതിൽ ഒരു പരിധി വരെ ഈ ഫൈനൽ ഫൈവിൽ ഉള്ളവരിൽ വിജയിച്ചത് ജാസ്മിനും ജിന്റോയും മാത്രമാണ്. അതിൽ ജാസ്മിൻ ഒരാളെ കൂട്ട് പിടിച്ചാണ് പകുതിയിൽ അതികം കളിച്ച് വന്നത്. അവൾക്ക് കൂട്ട് പലരും ഉണ്ടായിരുന്നു.

എന്നാൽ ജിന്റോ തനിച്ചായിരുന്നു അയാൾക്ക് തല ചായ്ക്കാൻ ഒരാൾ പോലുമില്ലായിരുന്നു. അയാളെ കളിയാക്കാൻ കുത്തി നോവിക്കാൻ ഒരുപാട് പേരുണ്ടായിരുന്നു. അവർ ഒന്നടങ്കം അയാളെ മണ്ടനെന്ന് പറഞ്ഞ് മുദ്രകുത്തി. ആ മണ്ടൻ എന്ന് പറഞ്ഞ ആളുകളുടെ മുന്നിൽ തല ഉയർത്തി ബിബി6ന്റെ കപ്പും പിടിച്ചി ജിന്റോ നിൽക്കുന്നത് കാണാൻ കാത്തിരിക്കുന്നു… എന്നായിരുന്നു കുറിപ്പ്.

More in Bigg Boss

Trending