
Malayalam
കഴിഞ്ഞ ജന്മത്തില് കള്ളനോ മറ്റോ ആയിരുന്നോ ആവോ എന്ന് അറിയില്ല; പോലീസുകാരെ ഇപ്പോഴും പേടിയാണെന്ന് ആശാ ശരത്ത്
കഴിഞ്ഞ ജന്മത്തില് കള്ളനോ മറ്റോ ആയിരുന്നോ ആവോ എന്ന് അറിയില്ല; പോലീസുകാരെ ഇപ്പോഴും പേടിയാണെന്ന് ആശാ ശരത്ത്

മിനിസ്ക്രീനിലൂടെയെത്തി ബിഗ് സ്ക്രീനില്‍ തിളങ്ങി നില്ക്കുന്ന താരമാണ് ആശ ശരത്ത്. സോഷ്യല്‍ മീഡിയയില്‍ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ആശാ ശരത്തിന്റെ കരിയര്‍ ബ്രേക്ക് ചിത്രമായിരുന്നു ‘ദൃശ്യം’. ചിത്രത്തിലെ ഐജി ഗീത പ്രഭാകര്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പൊലീസ് വേഷങ്ങളൊക്കെ ചെയ്തിട്ടുണ്ടെങ്കിലും പൊലീസിനെ ഇപ്പോഴും പേടിയാണ് എന്നാണ് ആശ ശരത് പറയുന്നത്. പൊലീസ് വേഷങ്ങളൊക്കെ ചെയ്തിട്ടുണ്ടെങ്കിലും പൊലീസിനെ ഇപ്പോഴും പേടിയാണ്. കഴിഞ്ഞ ജന്മത്തില് കള്ളനോ മറ്റോ ആയിരുന്നോ ആവോ എന്ന് അറിയില്ല. അമ്മയോട് താന്‍ അടുത്തിടെ ചോദിച്ചിരുന്നു, കുഞ്ഞായിരിക്കുമ്പോള്‍ പൊലീസ് എന്ന് പറഞ്ഞ് പേടിപ്പിച്ചിട്ടുണ്ടോ എന്ന്.
എന്തായാലും ഇപ്പോഴും പൊലീസിനെ പേടിയാണ് എന്നാണ് ആശ പറയുന്നത്. ദൃശ്യത്തിന്റെ കന്നഡ റീമേക്ക് ആയ ‘ദൃശ്യ’യില്‍ ഐജി രൂപ ചന്ദ്രശേഖര്‍ എന്ന കഥാപാത്രമായും ആശ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ സിനിമകളുടെ രണ്ടാം ഭാഗത്തിലും ഇതേ റോളുകളില്‍ ആശ എത്തിയിരുന്നു.
അതേസമയം, ‘ഖെദ്ദ’ എന്ന സിനിമയാണ് ആശയുടെതായി റിലീസിന് ഒരുങ്ങുന്നത്. മനോജ് കാന സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആശയ്ക്കൊപ്പം മകള്‍ ഉത്തരയും വേഷമിടുന്നുണ്ട്. അമ്മയും മകളുമായാണ് ചിത്രത്തില്‍ ആശയും ഉത്തരയും എത്തുന്നത്. സ്കൂള്‍ കുട്ടിയുടെ വേഷത്തിലാണ് ഉത്തര സിനിമയില്‍ വേഷമിടുന്നത്.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
അച്ഛൻ പി മാധവന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വിഷമത്തിലാണ് നടി കാവ്യ മാധവനും കുടുംബവും. 75 കാരനായ പി മാധവൻ കഴിഞ് ദിവസം,...
സിനിമാ സെറ്റുകളിൽ നിരോധിത ല ഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ നിർമാതാക്കളുടെ സംഘടന. ഇതിന്റെ ഭാഗമായി ലഹരി ഉപയോഗിക്കില്ലെന്ന് അഭിനേതാക്കളിൽ നിന്ന് സത്യവാങ്മൂലം വാങ്ങും....
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടൻ സുധീർ കരമനയ്ക്ക് പൂവച്ചൽ ഖാദർ പുരസ്കാരം. സിനിമ വിഭാഗത്തിൽ മികച്ച സ്വഭാവ നടനുള്ള പുരസ്കാരമാണ് നടന് ലഭിച്ചത്....