
Malayalam
ഇന്നേക്ക് ഇരുപത് വർഷം, സംയുക്തയ്ക്കും ബിജു മേനോനും വിവാഹവാർഷിക ആശംസകളുമായി ഊര്‍മ്മിള ഉണ്ണി
ഇന്നേക്ക് ഇരുപത് വർഷം, സംയുക്തയ്ക്കും ബിജു മേനോനും വിവാഹവാർഷിക ആശംസകളുമായി ഊര്‍മ്മിള ഉണ്ണി

മലയാളസിനിമയിലെ ഏറ്റവും മികച്ച താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. വിവാഹത്തോടെ അഭിനയത്തിൽ നിന്നും സംയുക്ത ഇടവേളയെടുത്തെങ്കിലും നടിയുടെ തിരിച്ചുവരവിന് വേണ്ടി ഇപ്പോഴും പ്രേക്ഷകർ കാത്തിരിക്കുകയാണ്. ഇരുവരുടേയും പ്രണയ വിവാഹമാണ്.
സംയുക്ത വര്‍മ്മ ബിജു മേനോന്റെ മാത്രം സ്വന്തമായിട്ട് ഇന്നേക്ക് ഇരുപത് വര്‍ഷം പൂര്‍ത്തിയാവുകയാണ്. രണ്ട് പതിറ്റാണ്ടുകള്‍ നീണ്ട ദാമ്പത്യ ജീവിതം പൂര്‍ത്തിയാക്കിയ സന്തോഷത്തിലാണ് താരങ്ങള്‍. ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് സംയുക്തയുടെ ചെറിയമ്മയും നടിയുമായ ഊര്‍മിള ഉണ്ണിയും എത്തിയിരിക്കുകയാണ്.
വിവാഹ വാര്‍ഷിക ആശംസകള്‍ എന്ന ക്യാപ്ഷനോടെയായാണ് ഊര്‍മ്മിള ഉണ്ണി സംയുക്തയുടെയും ബിജു മേനോന്റെയും ഫോട്ടോ പങ്കുവെച്ചത്. നിരവധി പേരാണ് ചിത്രത്തിന് താഴെയായി താരദമ്പതികള്‍ക്ക് ആശംസ അറിയിച്ചെത്തിയിട്ടുള്ളത്. ഹാപ്പി വെഡ്ഡിംഗ് ആനിവേഴ്സറി ചിന്നു, ബിജു എന്നായിരുന്നു ഊര്‍മ്മിള കുറിച്ചത്. സംയുക്ത വര്‍മ്മയും ചെറിയമ്മയുടെ പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. നിങ്ങളെ എന്നും സന്തോഷത്തോടെ കാണാനാണ് ഞങ്ങള്‍ക്കിഷ്ടം, എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കട്ടെ എന്നായിരുന്നു ആരാധകരുടെ ആശംസ.
2002 നവംബര്‍ 21 നായിരുന്നു സംയുക്ത വര്‍മ്മയും ബിജു മേനോനും തമ്മിലുള്ള കല്യാണം നടക്കുന്നത്. വിവാഹസമയത്ത് 23 വയസാണ് സംയുക്തയ്ക്ക് ഉണ്ടായിരുന്നത്. വിവാഹം കുറച്ച് നേരത്തെയായി പോയോ എന്ന് ചോദിച്ചാല്‍ അങ്ങനെ തോന്നിയിട്ടില്ലെന്നാണ് സംയുക്ത മുന്‍പ് പല അഭിമുഖങ്ങളിലും പറഞ്ഞത്. കല്യാണം കഴിച്ച് ഒരു അമ്മയാവണമെന്നും കുടുംബജീവിതം ആസ്വദിക്കണമെന്നുമൊക്കെ താന്‍ ഏറെ ആഗ്രഹിച്ചിരുന്നതായി സംയുക്ത പറഞ്ഞിട്ടുണ്ട്. 2002 ല്‍ വിവാഹം കഴിഞ്ഞെങ്കിലും നാല് വര്‍ഷത്തിന് ശേഷം 2006 ലാണ് മകന് ദഷ് ധര്‍മ്മിക്കിന് സംയുക്ത ജന്മം കൊടുക്കുന്നത്. കുഞ്ഞിനെ നോക്കുക എന്ന ഉത്തരവാദിത്തം പൂര്‍ണമായും താന്‍ ഏറ്റെടുത്തതാണ്. സിനിമയില്‍ നിന്ന് മാറി നില്ക്കാന് ബിജുവേട്ടന് പറഞ്ഞിട്ടില്ലെന്നും അതൊക്കെ വ്യക്തിപരമായ തീരുമാനം മാത്രമാണെന്നും നടി പറഞ്ഞിരുന്നു.
ഓണക്കാലം ആഘോഷത്തിൻ്റെ നാളുകളാണ് മലയാളികൾക്ക്. വരാൻ പോകുന്ന ഓണക്കാലത്തിന് നിറക്കൂട്ടു പകരാനായി ഇതാ ഒരു ഗാനമെത്തുന്നു. യൂത്തിൻ്റെ കാഴ്ച്ചപ്പാട്ടുകൾക്ക് അനുയോജ്യമാം വിധത്തിലാണ്...
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...