നീ ആയി നിന്റെ കൊച്ചായി, പ്രസവിച്ചിട്ട് എന്റെ കൈയ്യിലൊന്നും കൊച്ചിനെ തന്നേക്കരുത്, എനിക്ക് കുട്ടികളെ ഇഷ്ടമല്ല; അമ്മ അന്ന് പറഞ്ഞത്! സുദർശനയുടെ പിറന്നാൾ ദിനത്തിൽ സൗഭാഗ്യയുടെ തുറന്ന് പറച്ചിൽ
നീ ആയി നിന്റെ കൊച്ചായി, പ്രസവിച്ചിട്ട് എന്റെ കൈയ്യിലൊന്നും കൊച്ചിനെ തന്നേക്കരുത്, എനിക്ക് കുട്ടികളെ ഇഷ്ടമല്ല; അമ്മ അന്ന് പറഞ്ഞത്! സുദർശനയുടെ പിറന്നാൾ ദിനത്തിൽ സൗഭാഗ്യയുടെ തുറന്ന് പറച്ചിൽ
നീ ആയി നിന്റെ കൊച്ചായി, പ്രസവിച്ചിട്ട് എന്റെ കൈയ്യിലൊന്നും കൊച്ചിനെ തന്നേക്കരുത്, എനിക്ക് കുട്ടികളെ ഇഷ്ടമല്ല; അമ്മ അന്ന് പറഞ്ഞത്! സുദർശനയുടെ പിറന്നാൾ ദിനത്തിൽ സൗഭാഗ്യയുടെ തുറന്ന് പറച്ചിൽ
നർത്തകിയായും നടിയായും ഇപ്പോൾ യൂട്യൂബറായും മലയാളികളുടെ പ്രിയ താരമായി മാറിയിരിക്കുകയാണ് താര കല്യാൺ. മകൾ സൗഭാഗ്യയുടേയും കൊച്ചുമകൾ സുദർശനയുടേയും വിശേഷങ്ങൾ താര കല്യാൺ സോഷ്യൽ മീഡിയയിലൂടെ പങ്കിടാറുണ്ട്. ഒരു വയസ് തികയാൻ പോകുന്ന സുദർശന അച്ഛനേയും അമ്മയേയും പോലെ സോഷ്യൽമീഡിയയിൽ താരമാണ്.
സുദർശനയുടെ നക്ഷത്ര പിറന്നാൾ കഴിഞ്ഞ ദിവസം താര കല്യാൺ ആഘോഷിച്ചിരുന്നു. സുദർശനയുടെ അച്ഛനും അമ്മയ്ക്കുമാണ് അവളുടെ ഓഫീഷ്യൽ പിറന്നാൾ ആഘോഷിക്കാൻ അധികാരമെന്നും അതുകൊണ്ട് സുദർശനയുടെ നക്ഷത്ര പിറന്നാൾ താൻ ആഘോഷിക്കാനായി ചോദിച്ച് വാങ്ങിയതാണെന്നുമാണ് ആ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ പങ്കുെവച്ച് താര കല്യാൺ പറഞ്ഞത്. സുദർശനക്കായി പുത്തൻ ഉടുപ്പും കളിപ്പാട്ടങ്ങളുമെല്ലാം താര കല്യാൺ വാങ്ങിയിരുന്നു.
നക്ഷത്ര പിറന്നാൾ ദിവസം രാവിലെ തന്നെ സുദർശനയേയും കൊണ്ട് സൗഭാഗ്യയും അർജുനും താര കല്യാണിന്റെ വീട്ടിൽ വന്നിരുന്നു. പിന്നീട് സുദർശനയുടെ പിറന്നാൾ ആഘോവും മിഠായി വിതരണവുമെല്ലായി ആഘോമാക്കി താര പിറന്നാൾ ആഘോഷം. പിറന്നാൾ ദിവസം സുദർശനയെ കുളിപ്പിച്ചതും ഭക്ഷണം നൽകിയതുമെല്ലാം താര കല്യാണായിരുന്നു. അതെല്ലാം നോക്കി നിൽക്കവെയാണ് തനിക്ക് മകൾ പിറക്കും മുമ്പ് അമ്മ പറഞ്ഞ ചില കാര്യങ്ങൾ സൗഭാഗ്യ വെളിപ്പെടുത്തിയത്.
‘പണ്ടൊരാൾ പറഞ്ഞത് ഇങ്ങനെയായിരുന്നു… നീ ആയി നിന്റെ കൊച്ചായി. പ്രസവിച്ചിട്ട് എന്റെ കൈയ്യിലൊന്നും കൊച്ചിനെ തന്നേക്കരുത്. ഞാനൊന്നും നോക്കില്ല. ഞാൻ എടുക്കുക പോലുമില്ല.’ ‘എനിക്ക് കുട്ടികളെയൊന്നും ഇഷ്ടമല്ല. ഞാൻ ദൂരെ നിന്ന് കാണും പോകും എന്നൊക്കെയാണ് അമ്മ പണ്ട് പറഞ്ഞിരുന്നത്. എന്നെ ശല്യപ്പെടുത്തരുതെന്നും അമ്മ പറഞ്ഞിരുന്നു. കുഞ്ഞ് വന്ന് ശേഷം കാര്യങ്ങളെല്ലാം മാറി.’ ‘ഞാൻ കുളിപ്പിക്കും, ഞാൻ ഡ്രസ്സ് ഇടീപ്പിക്കും, ഞാൻ ഭക്ഷണം കൊടുക്കുമെന്നെല്ലാം പറഞ്ഞ് ഇപ്പോൾ എനിക്ക് തന്നെ എന്റെ കൊച്ചിനെ കിട്ടുന്നില്ല’ സൗഭാഗ്യ പറഞ്ഞു. സൗഭാഗ്യയുടെ വർത്തമാനം കേട്ട് താര കല്യാൺ ചിരിക്കുന്നതും വീഡിയോയിൽ കാണാം. സുദർശനയെ കാണുമ്പോൾ താൻ കുറച്ച് കൂടി എനർജിവെക്കുമെന്നാണ് താര കല്യാൺ പറയുന്നത്. അർജുനും സൗഭാഗ്യയും ഇപ്പോൾ കോമഡി സീരിയലുകളിലും അഭിനയിക്കുന്നുണ്ട്.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
പ്രശസ്ത തിരക്കഥാകൃത്തും നാടക രചയിതാവുമായ പി സുരേഷ് കുമാർ(67) അന്തരിച്ചു. ശാരീരിക അവശതകൾ മൂലം വർഷങ്ങളായി ചികിത്സയിലായിരുന്നു അദ്ദേഹം. മോഹൻലാൽ നായകനായി...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്. റെക്കാലത്തിന് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന...