‘ശരിയ്ക്കും പറഞ്ഞാല്‍ ഇത്രയും ദിവസം സംസാരിക്കേണ്ട എന്നാണ് കരുതിയത് ; ആരെയയും അറിയിക്കേണ്ട, ഞാനായിട്ട് ഒന്നും പറയേണ്ട എന്ന രീതിയിലാണ് ഇരുന്നത് ; വിഷ്ണു പറയുന്നു

സോഷ്യല്‍ മീഡിയകളിൽ ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് നടി അനുശ്രീയും വിഷ്ണുവും തമ്മിലുള്ള ദാമ്പത്യം. ഭര്‍ത്താവുമായി വേര്‍പിരിയുന്നു എന്ന സൂചന നല്കി തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ അനുശ്രീയാണ് ആദ്യം എത്തിയത്. ഇതോടെ ഇവരെ കുറിച്ചുള്ള വാർത്തകളാണ് പുറത്ത് വന്നു കൊണ്ടിരുന്നത്. അതിനു ശേഷം പിന്നീട് പല അഭിമുഖങ്ങളിലും ചാനല്‍ ഷോകളിലും യൂട്യൂബ് വീഡിയോകളിലും അനുശ്രീ ഭര്‍ത്താവുമായി പിരിഞ്ഞു താമസിക്കുന്നതിനുള്ള കാരണവും വിശദീകരിച്ചു. ഇപ്പോഴിതാ ഈ വിഷയത്തിൽ
വിഷ്ണു സന്തോഷ് പ്രതികരിച്ചു. അനുശ്രീയും വിഷ്ണുവും തമ്മിലുള്ള വിവാഹ ബന്ധത്തില്‍ എന്ത് സംഭവിച്ചു എന്ന ചോദ്യം ആളുകള്‍ നിരന്തരം ചോദിച്ചുകൊണ്ടിരിയ്ക്കുന്നു. തനിയ്ക്ക് പറയാനുള്ള കാര്യങ്ങള്‍ യൂട്യബിലൂടെയും ചാനല്‍ ഷോകളിലൂടെയും അഭിമുഖങ്ങളിലൂടെയും അനുശ്രീ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ വിഷ്ണു ആദ്യമായി പ്രതികരിയ്ക്കുന്നു. സുഹൃത്ത് കിരണ്‍ ലക്കിയുടെ യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് വിഷ്ണു പ്രതികരിച്ചത്.
വിഷ്ണു നല്കിയ അഭിമുഖത്തിന്റെ പ്രമോ വീഡിയോ ആണ് ഇപ്പോള്‍ കിരണ്‍ പങ്കുവച്ചിരിയ്ക്കുന്ന്. പ്രമോയില്‍ വിഷ്ണുവിന്റെ വാക്കുകള്‍ പൂര്‍ണമല്ല. എങ്കിലും തന്റെ ഭാഗം വിഷ്ണു വ്യക്തമാക്കുന്നുണ്ട്. വാദിച്ച് ജയിക്കാന്‍ വേണ്ടിയല്ല എന്ന അര്‍ത്ഥത്തിലാണ് വിഷ്ണു സംസാരിയ്ക്കുന്നത്.
ആരാധകരെ ശാന്തരാകുവിന്‍ എന്ന് പറഞ്ഞുകൊണ്ട് ആണ് വീഡിയോ തുടങ്ങുന്നത്. ‘ശരിയ്ക്കും പറഞ്ഞാല്‍ ഇത്രയും ദിവസം സംസാരിക്കേണ്ട എന്നാണ് കരുതിയത്. കാര്യം, പുറത്ത് ആരെയും അറിയിക്കേണ്ട, ഞാനായിട്ട് ഒന്നും പറയേണ്ട എന്ന രീതിയിലാണ് ഇരുന്നത്. ആര്‍ക്കെങ്കിലും എന്റെ ഭാഗത്ത് ന്യായും ഉണ്ട് എന്ന് തോന്നുന്നുണ്ടെങ്കില്‍….’ എന്ന് പറഞ്ഞ് വാക്കുകള്‍ മുഴുമിപ്പിക്കാതെ പ്രമോ വീഡിയോ അവസാനിച്ചു.
വിഷ്ണു ചേട്ടാ പറയൂ, നിങ്ങളുടെ ഭാഗം വ്യക്തമാക്കൂ എന്ന് പറഞ്ഞുകൊണ്ടുള്ള കമന്റുകള്‍ വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്. വിഷ്ണുവിന് എന്താണ് പറയാനുള്ളത് എന്ന് അറിയാന്‍ ആരാധകരും അക്ഷമരായി കാത്തിരിയ്ക്കുകയാണ്. നേരത്തെ അനുശ്രീയ്ക്കൊപ്പമുള്ള എല്ലാ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ നിന്നും ഡിലീറ്റ് ചെയ്തുകൊണ്ട് വിഷ്ണു തന്റെ പ്രതികരണം അറിയിച്ചിരുന്നു.
ഒരു വര്‍ഷം മുന്‍പ് ആണ് വിഷ്ണുവിന്റെയും അനുശ്രീയുടെയും വിവാഹം കഴിഞ്ഞത്. അനുശ്രീയുടെ വീട്ടുകാരുടെ സമ്മതം ഇല്ലാതെയായിരുന്നു വിവാഹം. എന്നാല്‍ വിഷ്ണുവിന്റെ വീട്ടില്‍ നല്ല സ്വീകരണം തന്നെ രണ്ട് പേര്‍ക്കും നല്കി. ഗര്‍ഭിണിയായപ്പോഴാണ് മകളെയും മരുമകനെയും അനുശ്രീയുടെ അമ്മ സ്വീകരിച്ചത്. നടിയുടെ വളകാപ്പ് ചടങ്ങ് വരെ എല്ലാം സന്തോഷത്തോടെ മുന്നോട്ട് പോയി.
തന്റെ പ്രസവം വരെ വിഷ്ണു ഏട്ടന് കൂടെ ഉണ്ടായിരുന്നു. എന്നാല്‍ പ്രസവ ശേഷം ഭര്ത്താക്കന്മാര് ഭാര്യമാരുടെ വീട്ടില്‍ നില്‍ക്കുന്നത് നാട്ട് നടപ്പല്ല എന്ന് പറഞ്ഞാണ് വിഷ്ണു സ്വന്തം വീട്ടിലേക്ക് പോയത്. അതിന് ശേഷം വിഷ്ണു വിളിച്ചുവെങ്കിലും പോസ്റ്റ്പാര്ട്ടത്തിന്റെ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ എനിക്ക് സ്നേഹത്തോടെ സംസാരിക്കാന്‍ കഴിഞ്ഞില്ല. ഞങ്ങള്‍ക്ക് ഇടയില്‍ നല്ല കമ്യൂണിക്കേഷന്‍ ഗ്യാപ് വന്നു. പിന്നീട് കുഞ്ഞിന്റെ നൂല് കെട്ടിന് വിളിച്ചപ്പോള്‍ വിഷ്ണു വന്നില്ല. അതായിരുന്നു പ്രശ്നങ്ങള്‍ക്ക് തുടക്കം- എന്നാണ് പ്രശ്നത്തെ കുറിച്ച് അനുശ്രീ പറഞ്ഞത്.
അവനല്ല. ഇതിനൊക്കെകാരണം അവളാ….സുമതി. എന്നാ പിന്നെ ആദ്യംഅവളെക്കൊല്ലാം – സുമതിനെ… ചത്ത സുമതിയെ വിളിച്ചു വരുത്തി നമ്മളൊന്നൂടെ കൊല്ലും…. എടാ…എട… യക്ഷിടെ...
2024 ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. കെ വി തമർ, സുധീഷ് സ്കറിയ, ഫാസിൽ...
തരുൺ മൂർത്തിയുടെ ‘തുടരും’, ഓരോ പ്രമോഷണൽ മെറ്റീരിയലുകൾ പുറത്തു വിടുമ്പോഴും പ്രേക്ഷകർക്കുള്ളിൽ പ്രതീക്ഷയേറിക്കൊണ്ടിരിക്കുകയാണ്. ട്രെയ്ലറും, പാട്ടുകളും വരുമ്പോഴൊക്കെയും സാധാരണക്കാരനായ മോഹൻലാൽ എന്നതിലാണ്...
മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലർ സിനിമയെന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ബസൂക്ക. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം...
പരിശുദ്ധ റംസാൻ വ്രത ക്കാലത്ത് ദൈവം വിശ്വാസികൾക്കായി ദാനം ചെയ്ത ദിവസമാണ് ഇരുപത്തിയേഴാം രാവ്. എൺപതു വർഷത്തോളമുള്ള പ്രാർത്ഥനക്കു തുല്യമാണ് ഇരുപത്തിയേഴാം...