Connect with us

“ഷംന കാസിമിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത് ആര് , എന്താണ് നടന്നത് , കോടതിയുടെ ഇടപെടൽ : അന്നുമുതൽ ഇന്നുവരെ നടന്നത് വായിക്കാം

Movies

“ഷംന കാസിമിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത് ആര് , എന്താണ് നടന്നത് , കോടതിയുടെ ഇടപെടൽ : അന്നുമുതൽ ഇന്നുവരെ നടന്നത് വായിക്കാം

“ഷംന കാസിമിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത് ആര് , എന്താണ് നടന്നത് , കോടതിയുടെ ഇടപെടൽ : അന്നുമുതൽ ഇന്നുവരെ നടന്നത് വായിക്കാം

ഷംനയെ തട്ടി കൊണ്ട് പോകാൻ ശ്രമിച്ച കേസിൽ കോടതിയുടെ നിർണായക ഇടപെടൽ. നടി ഷംന കാസിമിനെ തട്ടിക്കൊണ്ടുപോയി തടവിലാക്കാന്‍ ശ്രമിച്ച സംഭവം ഏറെ ചർച്ച ചെയ്യപ്പെട്ട സംഭവമായിരുന്നു. ഷംന കാസിമിന്റെ അമ്മ നൽകിയ പരാതിയെ തുടർന്നുണ്ടായ കേസിൽ ആണ് ഇപ്പോൾ കോടതിയുടെ ഇടപെടൽ ഉണ്ടായത്. 

ഷംനയുടെ അമ്മ മാത്രം വീട്ടിൽ ഉണ്ടായിരുന്നപ്പോൾ സംഘം വീട്ടിലെത്തുകയും കല്യാണലോചനയുടെ കാര്യം പറയുകയും ഒപ്പം വീടിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തത് ആണ് കേസിന് ആസ്പദമായ സംഭവം. പിന്നീട് ഇവർ കടന്നു കളഞ്ഞു.തുടർന്ന് ഷംനയുടെ അമ്മയ്ക്ക് സംശയം തോന്നിയതിനെ തുടർന്ന് പോലീസിൽ പരാതി നൽകി. 

ഇപ്പോൾ ഈ കേസിൽ എറണാകുളം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ആണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഷംന കാസിമിനെ ബ്ലാക്ക്‌മെയിൽ ചെയ്തു മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടു പോയി തടങ്കലിലാക്കാൻ ശ്രമിച്ച കേസിൽ ഹെയർ സ്റ്റൈലിസ്റ്റ് ഹാരിസും, ഷംനയ്ക്ക് വിവാഹാലോചനയുമായി എത്തിയ റഫീഖും അടക്കം 10 പ്രതികളും ഹാജരാകണം എന്നാണ് കോടതി ഉത്തരവ്.പ്രതികളായ റഫീഖ് (റാഫി/അൻവർ), മുഹമ്മദ് ഷെരീഫ്, രമേശ്, അഷ്റഫ്, അബ്ദുൽ സലാം, മുഹമ്മദ് ഹാരീസ്, റഹീം, കെ.കെ.അബൂബക്കർ, നജീബ് രാജ, ജാഫർ സാദിഖ് എന്നിവർ ഡിസംബർ 12നു ഹാജരാകണമെന്നാണ് ജില്ലാ ജഡ്ജി ഹണി എം.വർഗീസിന്റെ ഉത്തരവ്.

സ്വർണം കടത്തുക എന്ന ആവശ്യവുമായാണ് സംഘം ഷംനയെ സമീപിച്ചത്. ഇതിന് തയാറാകാത്തതിനാൽ വിവാഹതട്ടിപ്പ് ആസൂത്രണം ചെയ്യുകയായിരുന്നു എന്ന് പോലീസ് പറയുന്നു. ഹാരിസ്, റഫീഖ്, ഷെരീഫ് എന്നിവർ ആയിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. 


ഷംനാ കാസിം കേസിലെ ഈ പ്രതികൾക്ക് സിനിമ മേഖലയിലുള്ള ബന്ധം തെളിയിക്കുന്നതിന് വേണ്ടി അന്വേഷണത്തിന്റെ ഭാഗമായി അന്ന് ധർമ്മജൻ ബോൾഗാട്ടിയെ ചോദ്യം ചെയ്തിരുന്നു. കൊച്ചി കമ്മീഷൻ ഓഫീസിൽ ധർമ്മജൻ നൽകിയ മൊഴി പ്രകാരം പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര എന്നയാൾ ഈ തട്ടിപ്പ് സംഘത്തിലെ ഒരാൾക്ക് തന്റെ നമ്പർ നൽകിയെന്നും അവർ തന്നെ വിളിച്ചിരുന്നു എന്നും ഇവർ തന്നോട് നടി ഷംന കാസിമിന്റെയും മിയയുടെയും നമ്പറുകൾ ആവശ്യപ്പെട്ടിരുന്നതായും ധർമ്മജൻ മൊഴി നൽകിയിട്ടുണ്ട്.

അഷ്കർ അലി എന്ന് സ്വയം പരിചയപ്പെടുത്തിയ ആളാണ് തന്നെ വിളിച്ചതെന്നും സ്വർണ്ണ കടത്തിന്റെ ആൾക്കാർ ആണെന്നും സെലിബ്രിറ്റികളെ ഉപയോഗിച്ച് സ്വർണം കടത്തുന്നവരാണ് ഇവർ എന്നും ആണ് ധർമ്മജന്റെ മൊഴി. ഷംനയെയും മിയയെയും പരിചയപ്പെടുത്തി തരണമെന്നും അവർ ആവശ്യപ്പെട്ടതായി ധർമ്മജൻ പറഞ്ഞു. ഈ കേസിലെ മുഖ്യപ്രതി ഷരീഫ് സ്വർണ്ണ മേഖലയിൽ ബിസിനസുകാരൻ ആണെന്ന് ധരിപ്പിച്ചാണ് ഇതിലെ മറ്റൊരു പ്രതിയായ ജാഫർ ഷംനയ്ക്ക് ഇയാളെ പരിചയപ്പെടുത്തിയത്.

ഈ പ്രതികൾക്കെതിരെ മോഡലിംഗ് രംഗത്തുനിന്നുള്ളവർ ഉൾപ്പെടെ നിരവധി പേർ പരാതികളുമായി രംഗത്ത് വരുകയും പെൺകുട്ടികളെ പൂട്ടിയിട്ട് സ്വർണവും പണവും തട്ടിയെടുത്തെന്ന പരാതിയിൽ വേറെ കേസുകൾ പോലീസ് ചാർജ് ചെയ്യുകയും ചെയ്തു. ഷംന കാസിമുമായി മുഖ്യ പ്രതി ഷരീഫിന്റെ ഭാര്യ നിരവധി തവണ സംസാരിച്ചിരുന്നതായും തട്ടിപ്പ് സംഘത്തിൽ വരന്റെ ഉമ്മ സുഹറയായി അഭിനയിച്ചത് ഈ സ്ത്രീ ആണെന്നും പോലീസ് കണ്ടെത്തി.
 

ഷംനയിൽ നിന്ന് പ്രതികൾ 10 ലക്ഷം രൂപ ലക്ഷ്യമിട്ടെന്നാണ് വിവരം. ദുബായിൽ സ്വർണ്ണക്കട നടത്തുന്ന വരന് ബിസിനസ് ആവശ്യത്തിനായി പണം ആവശ്യപ്പെടാനായിരുന്നു പദ്ധതി. കുടുംബം വഴി വന്ന വിവാഹാലോചന ആയതിനാൽ ഷംനയ്ക്ക് ആദ്യമൊന്നും സംശയം തോന്നിയിരുന്നില്ല. എന്നാൽ വീഡിയോ കോൾ വിളിക്കാൻ ഷംന ആവശ്യപ്പെട്ടതോടെ പ്രതികൾ ഫോൺ സ്വിച്ച് ഓഫ് ആക്കി. പിന്നീടാണ് ഇവർ ഷംനയെ ഭീഷണി തുടങ്ങിയത്

More in Movies

Trending

Recent

To Top