Actress
ആശംസകൾ അറിയിക്കാൻ സമയം കണ്ടെത്തിയവർക്കെല്ലാം നന്ദി; പിറന്നാൾ ആഘോഷമാക്കി അനുശ്രീ; വൈറലായി ചിത്രങ്ങൾ
ആശംസകൾ അറിയിക്കാൻ സമയം കണ്ടെത്തിയവർക്കെല്ലാം നന്ദി; പിറന്നാൾ ആഘോഷമാക്കി അനുശ്രീ; വൈറലായി ചിത്രങ്ങൾ
ഡയമണ്ട് നെക്ലേസിലെ രാജശ്രീ, നടി അനുശ്രീയെ അടയാളപ്പെടുത്താൻ ഈയൊരു സിനിമയും കഥാപാത്രവും മതി. അത്രത്തോളം ഇംപാക്ട് ഉണ്ടാക്കാൻ സാധിച്ച അനുശ്രീയുടെ സിനിമയായിരുന്നു അത്. മിനിസ്‌ക്രീനിലൂടെയാണ് തുടക്കമെങ്കലും സിനിമയിലേക്കെത്തുന്നത് ഡയമണ്ട് നെക്ലേസ് എന്ന ലാൽ ജോസ് ചിത്രത്തിലൂടെയാണ്.
തുടർന്ന് നിരവധി ചിത്രങ്ങളുടെ ഭാഗമായ അനുശ്രീ ഇന്ന് മലയാളത്തിലെ ലീഡിംഗ് നടിമാരിൽ ഒരാളാണ്. മലയാള സിനിമയിലെ മുൻനിര നായികമാരിലൊരാളായി മാറിയ അനുശ്രീ ജീവിതത്തിൽ വളരെ സിംപിളായിട്ടുള്ള വ്യക്തിയാണ്. എല്ലാ കാര്യങ്ങളും തുറന്ന് സംസാരിക്കുന്ന നടിയുടെ നിലപാടുകൾ പലപ്പോഴും വിമർശനങ്ങൾക്കും സൈബർ ആക്രമണങ്ങളിലേയ്ക്കും കടന്നിട്ടുണ്ട്.
ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ വീഡിയോയാണ് വൈറലായി മാറുന്നത്. കഴിഞ്ഞ ദിവസമായിരുന്നു നടിയുടെ ജന്മദിനം. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പമായിരുന്നു അനുശ്രീ പിറന്നാൾ ആഘോഷമാക്കി മാറ്റിയത്. പിന്നാലെ തനിക്ക് ആശംസകൾ അറിയിച്ച സിനിമാ രംഗത്തെ സുഹൃത്തുക്കൾക്കും ആരാധകർക്കുമെല്ലാം നന്ദി പറഞ്ഞും താരം എത്തിയിരുന്നു.
ഇന്നലെ എന്റെ പിറന്നാൾ ദിനത്തിൽ എനിക്ക് ആശംസകൾ അറിയിക്കാൻ സമയം കണ്ടെത്തിയവർക്കെല്ലാം നന്ദി. എനിക്ക് ചുറ്റുമുള്ള ലോകത്തെ സ്‌നേഹവും കരുതലും നിറഞ്ഞ മനോഹരമായ സ്ഥലമാക്കിയതിന് എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും പ്രത്യേകം നന്ദിയുണ്ടെന്നും അനുശ്രീ പറഞ്ഞു.
മാത്രമല്ല, ആഘോഷത്തിന് എത്താൻ സാധിക്കാത്ത ചിലരെ മിസ്സ് ചെയ്യുന്നതായും അനുശ്രീ പറയുന്നു. പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത ഒരോരുത്തരെയും മെൻഷൻ ചെയ്തുകൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റ്. സിംപിൾ വൈറ്റ് ചുരിദാറും നേവി ബ്ലൂ ലൈറ്റ് ഷാളും ധരിച്ച് മുടിയിൽ മുല്ലപ്പൂ ചൂടിയാണ് അനുശ്രീ പിറന്നാൾ ദിനം സുന്ദരമാക്കിയത്.
തന്റെ രാഷ്ട്രീയ നിലപാടുകളുടെ പേരിൽ പലപ്പോഴും സൈബർ ആക്രമണങ്ങൾ നേരിടുന്ന നടിയാണ് അനുശ്രീ. എപ്പോഴും എന്തെങ്കിലും പറഞ്ഞാൽ വൈറലാകുകയും നടി പറയുന്ന കാര്യങ്ങൾ പെട്ടെന്ന് തന്നെ ട്രോൾ ചെയ്യപ്പെടാറുമുണ്ട്. ഇതിനെതിരെ അനുശ്രീ തന്നെ ഒരിക്കൽ രംഗത്തെത്തിയിരുന്നു.
ഒരിക്കലും ഒരു രാഷ്ട്രീയത്തിന്റെയും പേര് പറഞ്ഞു ആരും കമന്റുകളൊന്നും ഇടരുത്. ഈ നാട്ടിൽ ജനിച്ചു വളർന്ന ഒരു കുട്ടി ഈ ആഘോഷങ്ങളുടെയൊക്കെ ഭാഗമാകുന്നു എന്ന രീതിയിലേ ഇതിനെ കാണാൻ പാടുള്ളൂ. ഞാൻ കൃഷ്ണനായി ഒരുങ്ങിയ വർഷമാണ് ഇതിനൊക്കെ രാഷ്ട്രീയ ചിന്തകൾ ഉണ്ടെന്ന് ഞാൻ കേട്ടത് പോലും. ശ്രീകൃഷ്ണജയന്തി എന്നല്ല ക്രിസ്മസ് ആണെങ്കിലും വേറെ എന്ത് ആഘോഷമാണെങ്കിലും ഞങ്ങൾ ഈ നാട്ടുകാരൊക്കെ ഇതിലെല്ലാം പങ്കെടുക്കാറുണ്ട്.
കരോളിനൊക്കെ പോകാറുണ്ട്. എല്ലാവരുടെയും പരിപാടികൾക്കും ഞങ്ങൾ പോവാറുണ്ട്. എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും പോസറ്റീവ് സൈഡും മാത്രേ എനിക്കിതിൽ ആവശ്യമുള്ളൂ. അല്ലാതെ ഒരു രാഷ്ട്രീയ ചിന്തയും പറയരുത്. എന്റെ നാട്ടിലെ ഒരു പരിപാടിക്ക് ഞാൻ നാട്ടിൽ ഉള്ള സമയമായതുകൊണ്ട് പങ്കെടുക്കുന്നു…അത്രയേ ഉള്ളൂ എന്നുമാണ് താരം പറഞ്ഞിരുന്നത്.
മാത്രമല്ല, നടൻ ഉണ്ണി മുകുന്ദന്റെ പേരിലും അനുശ്രീയെ പലപ്പോഴും സോഷ്യൽ മീഡിയ ടാർഗെറ്റ് ചെയ്യാറുണ്ട്. ഉണ്ണി മുകുന്ദനും അനുശ്രീയും പ്രണയത്തിലാണോ എന്നാണ് പലരുടെയും സംശയം. ഇവർ ഒരുമിച്ച് ഒരു വേദിയിൽ പലപ്പോഴായി കാണുന്നതും രാഷ്ട്രീയ താത്പര്യങ്ങളും എല്ലാം സംശയങ്ങളുടെ ആക്കം കൂട്ടിയിരുന്നു.
എന്നാൽ തങ്ങൾ തമ്മിൽ അത്തരത്തിൽ ഒന്നുമില്ലെന്നും ഇരുവരും നല്ല സുഹൃത്തുക്കളാണ് എന്നുമാണ് അനുശ്രീയും ഉണ്ണി മുകുന്ദനും പറഞ്ഞത്. വിവാഹം കഴിക്കാനുള്ള പ്ലാനിങ്ങിലേക്ക് എത്തിയിട്ടില്ല. അതിലേക്ക് ഇനിയും ഒത്തിരി ദൂരം പോകാനുണ്ട്. വിവാഹം ചെറിയൊരു കാര്യമല്ലെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നുമാണ് അനുശ്രീ പറഞ്ഞിരുന്നത്.