
News
മിനിസ്ക്രീനിൽ പുതുപുത്തൻ ഡാൻസ് റിയാലിറ്റി ഷോ ; മാറ്റുകൂട്ടാൻ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയരും!
മിനിസ്ക്രീനിൽ പുതുപുത്തൻ ഡാൻസ് റിയാലിറ്റി ഷോ ; മാറ്റുകൂട്ടാൻ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയരും!

ചലച്ചിത്ര – സീരിയൽ രംഗത്തെ പ്രമുഖ താരങ്ങളും റീൽസിലൂടെയും മറ്റ് സോഷ്യൽ മീഡിയകളിലൂടെയും പ്രശസ്തരായവരും പങ്കെടുക്കുന്ന ഡാൻസ് റിയാലിറ്റി ഷോ ” ഡാൻസിങ് സ്റ്റാർസ് “ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.
പ്രേക്ഷകരെ ആസ്വാദനത്തിന്റെ പുതിയതലത്തിലേക്ക് കൊണ്ടുപോകുന്ന ” ഡാൻസിംഗ് സ്റ്റാർസ്സിൽ ” പ്രിയതാരങ്ങൾ രണ്ടുപേരടങ്ങുന്ന 12 ടീമുകളാണ് മത്സരിക്കുന്നത് . പ്രശസ്ത നടിയും നർത്തകിയുമായ ആശ ശരത് , മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് , യുവാനായികമാരിൽ ശ്രദ്ധേയായ ദുർഗ്ഗ കൃഷ്ണ എന്നിവരാണ് വിധികർത്താക്കൾ .
കൂടാതെ ചലച്ചിത്രതാരം ശില്പ ബാല , നൃത്തസംവിധായകരായ ബിജു ധ്വനിതരംഗ് , ജോബിൻ തുടങ്ങിയവർ സൂപ്പർ മാസ്റ്ററായും ആർ ജെ കാർത്തിക് , സിത്താര എന്നിവർ അവതാരകരായും എത്തുന്നു.
ഡാൻസിംഗ് സ്റ്റാർസ്സിന്റെ ” ഔദ്യോഗിക ഉദ്ഘാടനം മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയർ , വിധികർത്താക്കൾ തുടങ്ങിയവർ ചേർന്ന് ഭദ്രദീപം കൊളുത്തി നിർവഹിച്ചു .
“ഡാൻസിംഗ് സ്റ്റാർസ്സിന്റെ ” ലോഞ്ച് ഇവന്റിൽ മത്സരാർത്ഥികളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നതോടൊപ്പം വിധികർത്താക്കളായ ആശ ശരത് , ദുർഗ്ഗ കൃഷ്ണ , ശ്രീശാന്ത് എന്നിവരുടെ നൃത്തവിരുന്നും മറ്റു കലാരൂപങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. തുടർന്ന് മഞ്ജു വാരിയരും മത്സരാര്ഥികളും വിധികർത്താക്കളും ചേർന്ന് വിവിധ ഗാനങ്ങൾക്ക് ചുവടുവച്ചു.
” ഡാൻസിംഗ് സ്റ്റാർസ്സിന്റെ ലോഞ്ച് ഇവന്റ് നവംബർ 19 രാത്രി 7.30 മുതൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു .”അഡാർ ആട്ടം , ടമാർ ആഘോഷം ” എന്ന ടാഗ് ലൈൻ അന്വർത്ഥമാക്കുന്ന വിധത്തിൽ നൃത്തവും അതിരുകളില്ലാത്ത ആഘോഷവുമായി ” ഡാൻസിംഗ് സ്റ്റാർസ് ” നവംബര് 20 മുതൽ എല്ലാ ശനി , ഞായർ ദിവസങ്ങളിലും രാത്രി 9 മണിമുതൽ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു .
about dance reality show
സംവിധായകൻ സിബി മലയിലിനെതിരെ നടനും സംവിധായകനും ദേശീയ അവാർഡ് മുൻ ജൂറി അംഗവുമായ എം.ബി. പത്മകുമാർ. സുരേഷ് ഗോപിയുടെ ജെഎസ്കെ എന്ന...
ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക്...
ഇന്ന് തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിജയ് സേതുപതി. ഇപ്പോഴിതാ നടന്റെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ‘ഫീനിക്സ്’ തിയറ്ററുകളിലേയ്ക്ക്...
സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് കെ. കുഞ്ഞികൃഷ്ണൻ. മലയാള ടെലിവിഷൻ രംഗത്തിന് നൽകിയ...
പ്രേക്ഷകർ ഏറെ ഞെട്ടലോടെയായിരുന്നു നടി ഷെഫാലി ജരിവാല(42)യുടെ മരണവാർത്ത പുറത്തെത്തുന്നത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. രാത്രിയാോടെയാണ് ഷെഫാലിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഉടൻ...