Connect with us

‘ആരോ​ഗ്യനില തൃപ്തികരമല്ല‌… എല്ലാവരും പ്രാർത്ഥിക്കണം ; ആശുപത്രിക്കിടക്കയിൽ കിടന്നുകൊണ്ട് സുമാ ജയറാം പങ്കുവച്ച കുറിപ്പ്!

News

‘ആരോ​ഗ്യനില തൃപ്തികരമല്ല‌… എല്ലാവരും പ്രാർത്ഥിക്കണം ; ആശുപത്രിക്കിടക്കയിൽ കിടന്നുകൊണ്ട് സുമാ ജയറാം പങ്കുവച്ച കുറിപ്പ്!

‘ആരോ​ഗ്യനില തൃപ്തികരമല്ല‌… എല്ലാവരും പ്രാർത്ഥിക്കണം ; ആശുപത്രിക്കിടക്കയിൽ കിടന്നുകൊണ്ട് സുമാ ജയറാം പങ്കുവച്ച കുറിപ്പ്!

മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് സുമ ജയറാം. മമ്മൂട്ടിക്കും മോഹൻലാലിനും ദിലീപിനും ഒപ്പം തിളങ്ങിയ സുമാ ജയറാം ഇപ്പോൾ സിനിമകളിൽ അഭിനയിക്കുന്നില്ലെങ്കിലും സോഷ്യൽമീഡിയയിൽ സജീവമാണ് സുമ ജയറാം.

ഇപ്പോഴിത സുമ പങ്കുവെച്ച ഏറ്റവും പുതിയ സോഷ്യൽമീഡിയ പോസ്റ്റാണ് വൈറലാകുന്നത്. ആശുപത്രി കിടക്കയിൽ നിന്നുള്ള ചിത്രങ്ങൾക്കൊപ്പമായിരുന്നു സുമയുടെ സോഷ്യൽമീഡിയ പോസ്റ്റ്. വളരെവേഗം തന്നെ സുമാ ജയറാം പങ്കുവച്ച പോസ്റ്റ് വൈറലായിമാറിയിട്ടുണ്ട്.

‘ആരോ​ഗ്യനില തൃപ്തികരമല്ല എല്ലാവരും പ്രാർഥിക്കണമെന്നായിരുന്നു’ സുമ ജയറാം സോഷ്യൽമീഡിയയിൽ കുറിച്ചത്. ഫോട്ടോ വൈറലായതോടെ നിരവധി പേർ നടിയുടെ ആരോ​ഗ്യത്തെ കുറിച്ച് തിരക്കുന്നുണ്ട്.

എത്രയും വേ​ഗം സുഖം പ്രാപിക്കാൻ പ്രാർഥിക്കുന്നു…. ആശംസിക്കുന്നു’വെന്നാണ് ആരാധകർ സുമയുടെ സോഷ്യൽമീഡിയ പോസ്റ്റിന് താഴെ കുറിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മക്കൾക്കൊപ്പം യാത്രകളിലും അവധി ആഘോഷത്തിലും മറ്റുമായിരുന്നു സുമ ജയറാം. എന്നാൽ പെട്ടന്ന് ഒരുദിവസം ഇങ്ങനെ ഒരു പോസ്റ്റ് ആരാധകർക്ക് ഞെട്ടലായിരിക്കുകയാണ്. എന്താണ് അസുഖമെന്നോ ഒന്നും തന്നെ പോസ്റ്റിലൂടെ സുമാ ജയറാം വ്യക്തമാക്കിയിട്ടില്ല.

അടുത്തിടെയാണ് സുമയ്ക്ക് ഇരട്ട കുട്ടികൾ ജനിച്ചത്. അതും നാൽപത്തിയെട്ടാം വയസിൽ. രണ്ട് ആൺകുട്ടികളാണ് സുമയ്ക്ക് പിറന്നത്. ശിശു ദിനത്തിൽ ചാച്ചാജിയുടെ വേഷത്തിൽ ഇരിക്കുന്ന തന്റെ മക്കളുടെ ചിത്രങ്ങൾ പങ്കുവെച്ച് സുമ ജയറാം എത്തിയിരുന്നു.

Also read;
Also read;

ഇഷ്ടം, ക്രൈം ഫയല്‍‍, ഭര്‍ത്താവുദ്യോഗം, കുട്ടേട്ടന്‍, എന്റെ സൂര്യപുത്രിക്ക് തുടങ്ങി നിരവധി ചിത്രങ്ങളില്‍ സുമ അഭിനയിച്ചിട്ടുണ്ട്. 1988ൽ ഉൽസവപ്പിറ്റേന്ന് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ സുമ അരങ്ങേറ്റം കുറിച്ചത്. മമ്മൂട്ടി നായകനായ കുട്ടേട്ടനിലെ സുമയുടെ കഥാപാത്രമാണ് പ്രേക്ഷകർ എപ്പോഴും ഓർത്തിരിക്കുന്നത്.

1990ൽ സിൽക്ക് സ്മിത അഭിനയിച്ച നാളെ എന്നുണ്ടോ എന്ന ചിത്രത്തിത്തിലും സുമ അഭിനയിച്ചിട്ടുണ്ട്. 1990ൽ പുറത്തിറങ്ങിയ വചനം എന്ന ചിത്രത്തിലും കൺഗ്രാജുലേഷൻസ് മിസ് അനിത മേനോനിലും സുമ അഭിയിച്ചിട്ടുണ്ട്. പിന്നീട് ദിലീപിനൊപ്പം ഇഷ്ടത്തിൽ അഭിനയിച്ച ശേഷം അഭിനയത്തിൽ നിന്നും ഇടവേളയും എടുത്തിരുന്നു.

കുറച്ച് വർഷം മുമ്പാണ് ബാല്യ കല സുഹൃത്ത് ലല്ലുഷ് ഫിലിപ്പ് മാത്യുവുമായുള്ള സുമയുടെ വിവാഹം നടന്നത്. സുമയുടെ വിവാഹത്തിന് ഫഹദ് ഫാസിൽ അടക്കമുള്ള താരങ്ങളും പങ്കെടുത്തിരുന്നു. സിനിമകളിൽ മാത്രമല്ല മിനിസ്ക്രീനിലും ഒരു കാലത്ത് സുമ തിളങ്ങിയിരുന്നു.

കുറച്ചുകാലം തനിക്ക് അഭിനയത്തിൽ വിട്ടുനില്‍ക്കണമെന്ന് തോന്നിയതുകൊണ്ടാണ് വിട്ടുനിന്നത് എന്ന് മുമ്പൊരിക്കൽ സുമ തുറന്നുപറഞ്ഞിട്ടുണ്ട്. ‘വയസ് എന്നെ ഒരിക്കലും പിന്നോട്ട് വലിച്ചിരുന്നില്ല. സദാ മനസിൽ ഇരുപതുകാരിയെ സൂക്ഷിക്കുന്ന ആളാണ് ഞാൻ. 2013ലായിരുന്നു ഞങ്ങളുടെ വിവാഹം.’

‘അന്നെനിക്ക് 37 വയസ്. പ്രായം എഴുപതായാലും അടിപൊളിയായി ജീവിക്കണം എന്നാണ് ആഗ്രഹം. രണ്ടുപേരുണ്ടെന്ന് ​ഗർഭിണിയായ ആദ്യമാസം കഴിഞ്ഞപ്പോൾ തന്നെ അറി‍ഞ്ഞു. ആണായാലും പെണ്ണായാലും ആരോഗ്യമുള്ള കുഞ്ഞാകണേ എന്നായിരുന്നു എന്റെയും ഭർത്താവ് ലല്ലുഷിന്റെയും പ്രാർഥന.’

‘അതുപോലെ തന്നെ ഞങ്ങൾക്ക് മിടുക്കരായ രണ്ട് ആൺ കുഞ്ഞുങ്ങളെ കിട്ടി. പരമ്പരാഗത രീതിയിലാണ് ഞങ്ങൾ കുഞ്ഞുങ്ങൾക്ക് പേരിട്ടത്. ഒരാൾ ആന്റണി ഫിലിപ്പ് മാത്യു. രണ്ടാമൻ ജോർജ് ഫിലിപ്പ് മാത്യു.’ എന്നാണ് കുടുംബത്തെ കുറിച്ചും കുട്ടികളെ കുറിച്ചും മുമ്പൊരിക്കൽ ഒരു പ്രമുഖ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരക്കവെ സുമ ജയറാം പറഞ്ഞത്.

Also read;

about suma jayaram

Continue Reading
You may also like...

More in News

Trending