Connect with us

പുറത്തുനിന്ന് കാണുന്നത് പോലെയല്ല; മനുഷ്യ മനസിനെ എങ്ങനെ റോസ്റ്റ് ചെയ്യാമെന്ന് അതിലൂടെ മനസിലാകും; ബിഗ് ബോസിനെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഷിജു!!!

Malayalam

പുറത്തുനിന്ന് കാണുന്നത് പോലെയല്ല; മനുഷ്യ മനസിനെ എങ്ങനെ റോസ്റ്റ് ചെയ്യാമെന്ന് അതിലൂടെ മനസിലാകും; ബിഗ് ബോസിനെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഷിജു!!!

പുറത്തുനിന്ന് കാണുന്നത് പോലെയല്ല; മനുഷ്യ മനസിനെ എങ്ങനെ റോസ്റ്റ് ചെയ്യാമെന്ന് അതിലൂടെ മനസിലാകും; ബിഗ് ബോസിനെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഷിജു!!!

മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് ഷിജു അബ്ദുള്‍ റഷീദ്. 1995ല്‍ പുറത്തിറങ്ങിയ മഴവില്‍ക്കൂടാരം എന്ന ചിത്രത്തിലൂടെയാണ് ഷിജു മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം കുറിച്ചത്. മലയാളത്തില്‍ മാത്രമല്ല, തമിഴും തെലുങ്കും ഉള്‍പ്പെടേയുള്ള തെന്നിന്ത്യന്‍ ഭാഷകളില്‍ പതിറ്റാണ്ടുകളുടെ അഭിനയ പരിചയമുള്ള താരമാണ് ഷിജു. ചെറുതും വലുതുമായി അമ്പതിലധികം സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.

എന്നാൽ നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും താരം ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത് ബിഗ് ബോസിലേക്ക് വന്ന ശേഷമാണ്. ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസണിലെ ശ്രദ്ധേയനായ മത്സരാര്‍ഥിയായിരുന്നു ഷിജു. പല ഭാഷകളിലായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരമാണെന്ന് പോലും പലരും തിരിച്ചറിയുന്നത് നടന്‍ ബിഗ് ബോസിലേക്ക് വന്നതിന് ശേഷമാണ്.

എന്നാലിപ്പോൾ ദി ക്യൂവിന് നല്‍കിയ അഭിമുഖത്തിൽ ഷിജു പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. താന്‍ ബിഗ് ബോസ് പോലൊരു റിയാലിറ്റി ഷോയുടെ ഭാഗമാവാന്‍ കാരണമായത് ഭാര്യയുടെ താല്‍പര്യ പ്രകാരമാണെന്നാണ് ഷിജു പറയുന്നത്. മാത്രമല്ല ബിഗ് ബോസ് നമ്മള്‍ പുറത്ത് നിന്ന് കാണുന്നത് പോലെയല്ലെന്നും, അകത്ത് പോകുന്നവര്‍ക്ക് മാത്രം മനസിലാവുന്നൊരു വികാരമാണെന്നും താരം വെളിപ്പെടുത്തി. കൂടാതെ തന്റെ പ്രണയവിവാഹത്തെ കുറിച്ചതും താരം സംസാരിച്ചു.

‘2009 ലായിരുന്നു എന്റെ വിവാഹം. ലവ് മ്യാരേജ് ആയിരുന്നു. ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. കുറേ കാലം അങ്ങനെ മുന്നോട്ട് പോയി. ഇടയ്ക്ക് ഞാനും എന്റെ സഹോദരനും തമ്മില്‍ വലിയൊരു ഗ്യാപ്പ് വന്നു. ആ സമയത്ത് വല്ലാത്ത ഒറ്റപ്പെടല്‍ തോന്നി. അന്നൊക്കെ എന്നെ സപ്പോര്‍ട്ട് ചെയ്ത് കൂടെ നിന്നത് അവളാണ്. കുറേ കഴിഞ്ഞപ്പോള്‍ തോന്നി എങ്കില്‍ പിന്നെ ഒരുമിച്ച് താമസിച്ചാലോ എന്ന്. അങ്ങനെയാണ് വിവാഹം കഴിക്കുന്നതെന്ന് നടന്‍ പറയുന്നു. ഇന്റര്‍കാസ്റ്റ് മ്യാരേജ് ആയിരുന്നു. അതുകൊണ്ടുള്ള ചില പ്രശ്‌നങ്ങള്‍ വീട്ടുകാര്‍ക്കിടയില്‍ ഉണ്ടായി. അതു കഴിഞ്ഞപ്പോള്‍ എല്ലാം ഓക്കെയായി. ഇപ്പോള്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും’, നടന്‍ പറയുന്നു.

ബിഗ് ബോസിലേക്ക് പോവാനുണ്ടായ പ്രധാന കാരണം ഭാര്യയാണെന്നാണ് ഷിജു പറയുന്നത്. കാരണം അവള്‍ ബിഗ് ബോസ് ഫാനാണ്. ഹിന്ദി ബിഗ് ബോസ് അവള്‍ കാണാറുണ്ട്. എന്റെ കരിയര്‍ നോക്കുകയാണെങ്കില്‍ ഇതുവരെയും എന്റെ പേര് എവിടെയും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ല. ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങളിലൂടെയാണ് പലരും എന്നെ അറിയുന്നത്. അല്ലാതെ ഷിജു എന്ന പേര് അധികമാരും ശ്രദ്ധിക്കുന്നില്ലായിരുന്നു. ബിഗ് ബോസില്‍ പോയാല്‍ അത് കിട്ടുമെന്നും ആ ഫെയിം വളരെ വേഗത്തില്‍ ലഭിക്കുമെന്നുമൊക്കെ ഭാര്യയാണ് പറഞ്ഞത്. ഇപ്പോള്‍ എന്റെ ഒരു അഭിമുഖം കണ്ടാല്‍ അത് കണ്ടതോടെ മറക്കും. എന്നാല്‍ ബിഗ് ബോസില്‍ നൂറ് ദിവസം നില്‍ക്കുകയാണെങ്കില്‍ ഈ ദിവസങ്ങളിലെല്ലാം എന്റെ പേരിങ്ങനെ ചര്‍ച്ചയായി കൊണ്ടേയിരിക്കും. അങ്ങനെയാണ് ബിഗ് ബോസിലേക്ക് പോകുന്നത്.

അതിലേറ്റവും എന്നെ സഹായിച്ചത് നടന്‍ സുരാജ് വെഞ്ഞാറമൂട് ആണ്. ബാക്കപ്പ് തന്നതും അവിടെ കാര്യങ്ങള്‍ സംസാരിച്ചതുമൊക്കെ സുരാജാണ്. ബിഗ് ബോസിന്റെ തുടക്കത്തില്‍ മാത്രമേ മറ്റുള്ളവര്‍ക്ക് നമ്മളെ സഹായിക്കാന്‍ പറ്റുകയുള്ളു. പതിനാലോ പതിനേഴോ പേര്‍ ചേര്‍ന്ന് ഓരോരുത്തരും അവരുടേതായ കാഴ്ചപ്പാടിലൂടെയാണ് മത്സരാര്‍ഥികളെ തിരഞ്ഞെടുക്കുന്നത്. ഏഷ്യാനെറ്റും എന്‍ഡമോള്‍ഷൈനും അങ്ങനെ രണ്ട് കമ്പനിയും ഇതിലുണ്ട്. അവര്‍ക്കും കൂടി ചേരുന്നവരായിരിക്കണം.

നാല് ഇന്റര്‍വ്യൂ ഉണ്ടാവും. അതില്‍ നിന്നും ഇയാള്‍ വന്നാല്‍ വര്‍ക്കൗട്ടാവും എന്ന് തോന്നിയിട്ടാണ് സെലക്ട് ചെയ്യുന്നത്. പക്ഷേ ഞാന്‍ വിചാരിച്ചത് പോലെയൊന്നുമല്ല ബിഗ് ബോസിന്റെ ആവശ്യം. പുറത്ത് നിന്ന് കാണുന്നതല്ല ആ വീടിനകം. നമ്മള്‍ പ്രതീക്ഷിക്കുന്ന ഇമോഷന്‍സോ, കണ്‍ട്രോളോ ഒന്നും അതിനകത്ത് ഉണ്ടാവില്ല. മൊത്തത്തില്‍ വേറൊരു ലോകമാണ്. ആദ്യ സ്‌റ്റെപ്പ് ബിഗ് ബോസിനകത്തേക്ക് എടുത്ത് വെച്ചത് മുതല്‍ നമ്മള്‍ കാണുന്നതല്ലെന്ന് പറയാന്‍ പറ്റും. അതിലേക്ക് എന്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രം കിട്ടുന്നൊരു ഫീലാണത്. ടിവിയില്‍ കാണിക്കുന്ന ബിഗ് ബോസ് അല്ല അതിനകത്ത്. മനുഷ്യ മനസിനെ എങ്ങനെ റോസ്റ്റ് ചെയ്യാന്‍ പറ്റുമെന്ന് അതിലൂടെ അറിയാന്‍ പറ്റി ഷിജു വ്യക്തമാക്കി.

മാത്രമല്ല ഷിജു അഭിനയിച്ച ആദ്യ സിനിമ റിലീസ് ചെയ്തപ്പോൾ തനിക്കുണ്ടായ മറക്കാനാകാത്ത അനുഭവത്തെ കുറിച്ചതും താരം പറഞ്ഞിരുന്നു. തൊണ്ണൂറ്റി രണ്ടിലാണ് ഞാന്‍ ഇന്‍ഡസ്ട്രിയിലേക്ക് വരുന്നത്. പക്ഷേ ആദ്യ സിനിമ റിലീസ് ചെയ്യുന്നത് തൊണ്ണൂറ്റിയാറിലാണ്. അതേ സമയത്ത് തന്നെ തെലുങ്കിലും അഭിനയിച്ചിരുന്നു.

തെലുങ്കില്‍ ദേവി ഷിജു എന്നാണ് ഞാന്‍ അറിയപ്പെടുന്നത്. അവിടുത്തെ എന്റെ ആദ്യ പടം വലിയ ഹിറ്റായിരുന്നു. നാനൂറ്റി പതിനേഴ് ദിവസത്തോളം ആ പടം തിയേറ്ററില്‍ ഓടിയിരുന്നു. ആ സിനിമയുടെ പേര് ദേവി എന്നാണ്. അങ്ങനെ എന്റെ പേരിനൊപ്പവും മ്യൂസിക് ഡയറക്ടറായിരുന്നു ശിവപ്രസാദിന്റെ പേരിനൊപ്പവും ദേവി എന്ന് കൂടി ചേര്‍ക്കപ്പെടുകയായിരുന്നു. അന്നത്തെ കാലത്ത് നമ്മളെ തിരിച്ചറിയുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.

സോഷ്യല്‍ മീഡിയ ഇല്ലാത്ത കാലമാണെന്ന് മാത്രമല്ല പത്രമാധ്യമങ്ങളും അത്രത്തോളം സജീവമായിരുന്നില്ല. പലരും സിനിമ കണ്ട് ഇഷ്ടപ്പെട്ടതാണ്. ദേവി എന്ന സിനിമ റിലീസ് ചെയ്ത് അത് തെലുങ്കില്‍ ഹിറ്റായ കാര്യം പോലും അറിയാതെയാണ് ഞാനന്ന് തമിഴ്‌നാട്ടിലൂടെ നടന്നിരുന്നത്. അന്ന് ഇക്കാര്യങ്ങളൊന്നും ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് അറിയാന്‍ പോലും മാര്‍ഗങ്ങളില്ലായിരുന്നു. അവിടെ എന്ത് നടക്കുന്നുവെന്ന് ഞാന്‍ അന്വേഷിക്കാനും പോയില്ലെന്നതാണ് സത്യം എന്നും താരം പറഞ്ഞു. അങ്ങനെ ആളുകള്‍ ആ സിനിമ സ്വീകരിക്കില്ലെന്ന് കരുതി ഞാന്‍ മദ്രാസിലൂടെ അലഞ്ഞ് തിരിഞ്ഞ് നടന്നു. ആ സിനിമ ഹിറ്റായി നൂറ് ദിവസം കഴിഞ്ഞിട്ട് പോലും ഇക്കാര്യങ്ങളൊന്നും ഞാനറിഞ്ഞിരുന്നില്ല.

പിന്നീട് ഒരു സംവിധായകന്‍ ഞാന്‍ തന്നെ അദ്ദേഹത്തിന്റെ നായകനായി വേണമെന്ന് പറഞ്ഞ് തപ്പി കണ്ട് പിടിച്ച് കൊണ്ട് ഹൈദരബാദിലേക്ക് പോയപ്പോഴാണ് സിനിമയുടെ വിജയത്തെ പറ്റി അറിയുന്നത്. അതിന് ശേഷം അവിടെ കുറച്ച് ഹിറ്റ് പടങ്ങള്‍ എനിക്ക് ചെയ്യാന്‍ പറ്റി. സിനിമ ചോദിച്ച് പോയിട്ട് എനിക്ക് അവസരങ്ങള്‍ കിട്ടിയിട്ടില്ല. പക്ഷേ എനിക്ക് ഇങ്ങോട്ട് വന്ന അവസരങ്ങളാണ് ഞാന്‍ അഭിനയിച്ച 180 പടങ്ങളെന്നും താരം പറഞ്ഞു.

More in Malayalam

Trending

Recent

To Top