
Bollywood
പരീക്ഷ ഹാള്‍ ടിക്കറ്റില്‍ സണ്ണി ലിയോണിന്റെ ചിത്രം; സംഭവിച്ചത് ഇങ്ങനെ
പരീക്ഷ ഹാള്‍ ടിക്കറ്റില്‍ സണ്ണി ലിയോണിന്റെ ചിത്രം; സംഭവിച്ചത് ഇങ്ങനെ

പരീക്ഷ ഹാള്‍ ടിക്കറ്റില്‍ ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ചിത്രം. കര്‍ണാടകയില്‍ അധ്യാപക നിയമനത്തിനുള്ള പരീക്ഷ ഹാള്‍ ടിക്കറ്റില്‍ ആണ് സണ്ണി ലിയോണിന്റെ ഫോട്ടോ പതിപ്പിച്ചിരിക്കുന്നത്. ഉദ്യോഗാര്‍ത്ഥിയുടെ ഫോട്ടോയ്ക്ക് പകരമാണ് സണ്ണിയുടെ ചിത്രം ആലേഖനം ചെയ്തത്. ഹാള്‍ ടിക്കറ്റിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഇതോടെ സംഭവത്തില്‍ കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിറക്കി. പരീക്ഷയ്ക്ക് വേണ്ടി അപേക്ഷിക്കുമ്പോള്‍ നിര്‍ബന്ധമായും ഫോട്ടോ അപ്ലോഡ് ചെയ്യണ്ടതുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ അപ്ലോഡ് ചെയ്യുന്ന ഫോട്ടോ ആയിരിക്കും ഹാള്‍ ടിക്കറ്റില്‍ അച്ചടിക്കുക എന്നാണ് വിദ്യഭ്യാസ വകുപ്പ് പ്രതികരിക്കുന്നത്.
സംഭവത്തില്‍ അന്വേഷണം നടത്തി എഫ്ഐആര്‍ ഫയല്‍ ചെയ്യുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. നേരത്തെ സണ്ണി ലിയോണിന്റെ ജന്മദിനമായതില്‍ പരീക്ഷ എഴുതാന്‍ സാധിക്കില്ലെന്ന് ഉത്തരക്കടലാസില്‍ എഴുതിയ വിദ്യാര്‍ത്ഥിയുടെ വാര്‍ത്തയും ശ്രദ്ധ നേടിയിരുന്നു.
പലപ്പോഴും പരീക്ഷ പേപ്പറുകളിലും റാങ്ക് ലിസ്റ്റുകളിലും സണ്ണി ലിയോണിന്റെ പേര് വന്നിട്ടുള്ള വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്.
അതേസമയം, ‘രംഗീല’, ‘വീരമാദേവി’, ‘ഷീറോ’, ‘ഷീറോ’, ‘കൊക കൊല’, ‘ഹെലന്’, ‘ദ ബാറ്റില്‍ ഓഫ് ഭീമ കൊറിഗന്‍’, ‘ചാംപ്യന്‍’ എന്നിവയാണ് സണ്ണിയുടെതായി ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍. ‘ഒ മൈ ഗോസ്റ്റ്’ എന്ന തമിഴ് ചിത്രമാണ് താരത്തിന്റെതായി റിലീസിന് ഒരുങ്ങുന്നത്.
ഇന്നും ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കുറേയധികം...
ബോളിവുഡിൽ നിരവധി ആരാധരുള്ള, താരമാണ് സൽമാൻ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ആരാധകരെ ഏറെ...
2025 ലെ ന്യൂഡൽഹി ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡറായി നടിയും ബി.ജെ.പി നേതാവുമായ കങ്കണ റണാവത്ത്. ഇന്ത്യയിലെ പാരാ...
നിരവധി ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര. ഇപ്പോൾ ഹെഡ് ഓഫ് ദ സ്റ്റേറ്റ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടി....
അല്ലു അർജുനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം ദീപിക പദുക്കോണും പ്രധാന വേഷത്തിലത്തുന്നുവെന്ന് വിവരം....