Connect with us

എന്ത് ആവശ്യം ഉണ്ടെങ്കിലും ഏത് സമയത്തായാലും വിളിക്കണം, ചികിത്സയിലുള്ള സമാന്തയോട് നാഗ ചൈതന്യ പറഞ്ഞത്; റിപ്പോർട്ടുകൾ ഇങ്ങനെ

Bollywood

എന്ത് ആവശ്യം ഉണ്ടെങ്കിലും ഏത് സമയത്തായാലും വിളിക്കണം, ചികിത്സയിലുള്ള സമാന്തയോട് നാഗ ചൈതന്യ പറഞ്ഞത്; റിപ്പോർട്ടുകൾ ഇങ്ങനെ

എന്ത് ആവശ്യം ഉണ്ടെങ്കിലും ഏത് സമയത്തായാലും വിളിക്കണം, ചികിത്സയിലുള്ള സമാന്തയോട് നാഗ ചൈതന്യ പറഞ്ഞത്; റിപ്പോർട്ടുകൾ ഇങ്ങനെ

അടുത്തിടെയാണ് സാമന്ത തന്റെ രോഗവിവരം ആരാധകരെ അറിയിച്ചത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി പേശികളെ ബാധിക്കുന്ന മയോസിറ്റിസ് എന്ന രോഗത്തിന് ചികിത്സയിലാണെന്നാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയത് . ഗുരുതരമായ ഈ രോഗത്തില്‍ നിന്ന് മുക്തി നേടാന്‍ കുറച്ച് സമയമെടുക്കുമെന്നും താരം പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരുന്നു. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് ആശ്വാസ വാക്കുകളുമായി എത്തിയത്.

പ്രതിസന്ധി നിറഞ്ഞ ഈ സമയത്ത് സമാന്തയുടെ മുൻ ഭർത്താവ് നാ​ഗചൈതന്യ നടിയെ വിളിച്ച് ആരോ​ഗ്യ വിവരങ്ങൾ തിരക്കിയെന്ന് റിപ്പോർട്ടുണ്ട്. ഷൂട്ടിം​ഗ് തിരക്കുകളായതിനാൽ നാ​ഗചൈതചന്യക്ക് നേരിട്ട് എത്താനായില്ലെന്നാണ് റിപ്പോർട്ട്. വിവാഹ മോചനത്തിന് ശേഷം രണ്ട് വഴിക്ക് പിരിഞ്ഞ താരങ്ങൾ ആദ്യമായാണ് ഫോൺ സംഭാഷണം നടത്തുന്നതെന്നാണ് വിവരം. എന്ത് ആവശ്യം ഉണ്ടെങ്കിലും ഏത് സമയത്തായാലും വിളിക്കണമെന്ന് സമാന്തയോട് നാ​ഗചൈതന്യ പറഞ്ഞത്രെ. വിവാഹ മോചനം നേടിയെങ്കിലും സമാന്തയെക്കുറിച്ച് ഇതുവരെയും മോശമായി ഒന്നും നാ​ഗചൈതന്യ പറഞ്ഞിട്ടില്ല. തന്റെ മികച്ച ഓൺസ്ക്രീൻ‌ പെയറിൽ ഒരാൾ സമാന്ത ആണെന്നും അടുത്തിടെ നടൻ പറഞ്ഞിരുന്നു.

2017 ലാണ് സമാന്തയും നാ​ഗചെെതന്യയും വിവാഹം കഴിക്കുന്നത്. തെലുങ്ക് സിനിമാ ലോകത്ത് വലിയ ആഘോഷമായിരുന്നു ഈ വിവാഹം. തെലുങ്ക് സൂപ്പർസ്റ്റാർ ആയ നാ​ഗാർജുനയുടെ മകനാണ് നാ​ഗചൈതന്യ. വിവാഹ ശേഷവും കരിയറിന്റെ തിരക്കുകളിൽ ആയിരുന്നു താരങ്ങൾ. സമാന്തയ്ക്ക് കരിയറിൽ തുടരെ ഹിറ്റുകൾ വരുന്നതും വിവാഹ ശേഷമാണ്. എന്നാൽ ആ ബന്ധത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. വിവാഹ മോചനത്തിന് ശേഷം രണ്ട് പേരും തങ്ങളുടേതായ ജീവിതത്തിലേക്ക് നീങ്ങുകയായിരുന്നു

More in Bollywood

Trending

Recent

To Top