
Photos
വിശാഖിന്റ വിവാഹറിസപ്ഷന്, വിനീതിനൊപ്പം പൊളിച്ചടുക്കി ഹൃദയം ടീം; ചിത്രങ്ങൾ കാണാം
വിശാഖിന്റ വിവാഹറിസപ്ഷന്, വിനീതിനൊപ്പം പൊളിച്ചടുക്കി ഹൃദയം ടീം; ചിത്രങ്ങൾ കാണാം

കഴിഞ്ഞ ദിവസമായിരുന്നു ചലച്ചിത്ര നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹം. സംരംഭകയായ അദ്വിത ശ്രീകാന്ത് വിശാഖ് സുബ്രഹ്മണ്യത്തിന്റെ വധു. മോഹൻലാൽ, ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, വിനീത് ശ്രീനിവാസൻ, എംജി ശ്രീകുമാർ, വിധു പ്രതാപ്, റഹ്മാൻ ഉൾപ്പടെ നിരവധി പേർ സകൂടുംബമാണ് വിവാഹത്തിൽ പങ്കെടുത്തത്. വിവാഹ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ ഇപ്പോഴും വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്
വിവാഹത്തിന് പിന്നാലെ വിവാഹറിസപ്ഷൻ വീഡിയോ പുറത്ത് വന്നിരിക്കുകയാണ് . മോഹൻലാൽ, റഹ്മാൻ, സുരേഷ് കുമാർ, മേനക സുരേഷ്, മണിയൻപിള്ള രാജു, അജു വർഗീസ്, കല്യാണി പ്രിയദർശൻ, ധ്യാൻ ശ്രീനിവാസൻ തുടങ്ങി മലയാള സിനിമാ ലോകത്തെ പ്രമുഖർ വിശാഖിന് ആശംസകളേകാൻ എത്തിയിരുന്നു. വിനീത് ശ്രീനിവാസന്റെ നേതൃത്വത്തിൽ ഹൃദയം സിനിമയിലെ അണിയറ പ്രവർത്തകർ ഒരുമിച്ച് റിസപ്ഷൻ വേദിയിലെത്തിയതും മനോഹരമായ കാഴ്ചയായിരുന്നു.
ധ്യാന്‍ ശ്രീനിവാസന് സംവിധായകനായി അരങ്ങേറ്റം കുറിച്ച ‘ലവ് ആക്ഷന്‍ ഡ്രാമ’യിലൂടെയാണ് വിശാഖ് സുബ്രഹ്മണ്യം ചലച്ചിത്ര നിര്‍മ്മാണത്തിലേക്ക് എത്തിയത്. അജു വര്‍ഗീസിനൊപ്പം ആരംഭിച്ച ഫണ്ടാസ്റ്റിക് ഫിലിംസ് എന്ന ബാനറിലൂടെയായിരുന്നു ഇത്. പിന്നീട് സാജന് ബേക്കറി സിന്‍സ് 1962 എന്ന ചിത്രവും ഇതേ ബാനര്‍ നിര്‍മ്മിച്ചു.
ശേഷം പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രത്തിലൂടെ മെറിലാന്‍ഡിന്റെ പേരില്‍ത്തന്നെ പുതിയ നിർമ്മാണ കമ്പനി വിശാഖ് ആരംഭിക്കുക ആയിരുന്നു. സിനിമാ നിര്‍മ്മാണത്തിനൊപ്പം തിരുവനന്തപുരത്ത് തിയറ്ററുകളും ഈ ഗ്രൂപ്പിന് ഉണ്ട്. ശ്രീകുമാര്‍, ശ്രീവിശാഖ്, ന്യൂ തിയറ്ററുകളാണ് ഇവരുടെ ഉടമസ്ഥതയില്‍ ഉള്ളത്.
രണ്ട് കൊല്ലം മുമ്പ് വിനീതും താനും കണ്ട സ്വപ്നമാണ് ‘ഹൃദയം’എന്നായിരുന്നു വിശാഖ് ചിത്രത്തിന്റെ റിലീസ് വേളയില്‍ വിശാഖ് പറഞ്ഞത്.
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ എസ്കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പട്ട വിവാദങ്ങളാണ് സോഷ്യൽ...
മലയാളികൾക്കേറെ പ്രിയങ്കരനായ നടനാണ് ജഗദീഷ്. അദ്ദേഹത്തിന്റെ പഴയകാല ചിത്രങ്ങളിലെ കോമഡികൾ വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കാറുണ്ട്. അഭിനയത്തിന് പുറമെ തിരക്കഥ, കഥ,...
തെന്നിന്ത്യയൽ നിരവധി ആരാധകരുള്ള താരമാണ് വിജയ് ദേവരക്കൊണ്ട. അർജുൻ റെഡ്ഡി എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ നിരവധി ആരാധകരെ സ്വന്തമാക്കാനും തെലുങ്ക്...
തെന്നിന്ത്യൻ പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് മാധവൻ. അടുത്തിടെ, തന്റെ ആദ്യ സംവിധാന സംരംഭമായ റോക്കട്രി: ദി നമ്പി ഇഫക്റ്റിനായി ശരീരഭാരം...