മുത്തച്ഛന്മാരെ നമുക്ക് തിരുത്താൻ പറ്റില്ല; പെൺകുട്ടികൾ പോലും എന്റെ ഫോട്ടോകൾ വന്ന് മോശം കമന്റുകൾ ഇടാറുണ്ട്
പിന്നണി ഗായകരായി മലയാള സിനിമയിൽ തിളങ്ങുന്നവരെ പ്രേക്ഷകർ ഏറെ ഇഷ്ടത്തോടെ സ്വീകരിക്കാറുണ്ട്. ഒരു സിനിമ താരത്തിന് ലഭിക്കുന്ന അതെ പിന്തുണ ഇന്ന് ഗായകർക്കും ലഭിക്കാറുണ്ട്. റിയാലിറ്റി ഷോകളുടെ വരവോടെ നിരവധി ഗായകരാണ് മലയാളത്തിൽ ഇപ്പോഴുളളത്.
പാട്ടിന് പുറമെ ഫാഷനിലും തിളങ്ങുന്ന അഭയയ്ക്ക് ആരാധകരും ഏറെയാണ്. ഗായികയുടെ വസ്ത്രധാരണ രീതികൾ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലാകുന്നത്.
ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സിന്റെ എണ്ണം ഒന്നര ലക്ഷം കടന്നതിന്റെ സന്തോഷം പങ്കുവച്ച് അഭയ ഹിരൺമയി എത്തിയിരുന്നു. ഗോപി സുന്ദറുമായുള്ള പ്രണയം അഭയ പരസ്യപ്പെടുത്തിയപ്പോഴും പിന്നീട് ഇരുവരും വേർപിരിഞ്ഞപ്പോഴും അത് വലിയ ചർച്ചയായിരുന്നു.അഭയയും ഗോപി സുന്ദറും പത്ത് വർഷത്തോളം ലിവിങ് റിലേഷനിലായിരുന്നു. ഇരുവരും വിവാഹിതരാകുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ഗോപിയും അഭയയും വേർപിരിഞ്ഞത്. ഇപ്പോൾ ഗായിക അമൃതയുമായി ഗോപി സുന്ദർ പ്രണയത്തിലാണ്.
എല്ലാ കാര്യങ്ങളിലും വ്യക്തമായി അഭിപ്രായങ്ങൾ പറയാറുള്ള അഭയ ഹിരൺമയി തനിക്ക് വരുന്ന മോശം കമന്റുകളെ കുറിച്ച് പുതിയൊരു അഭിമുഖത്തിൽ സംസാരിച്ചിരിക്കുകയാണ്. ആ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. ‘വണ്ണം ഉണ്ടായിരുന്ന സമയത്താണ് ജിമ്മിൽ പോയി തുടങ്ങിയത്. പിന്നെ അതൊരു ഹരമായി മാറി.’
‘നല്ല സുഹൃത്തുക്കളുണ്ടായി. പിന്നെ എന്റെ ആശാൻ എന്നെ നന്നായി ഗൈഡ് ചെയ്യാൻ തുടങ്ങി. വർക്കൗട്ട് ചെയ്യുമ്പോഴുള്ള സന്തോഷവും പോസിറ്റിവിറ്റിയും വേറൊരു ഭാഗമാണ്. ഇപ്പോൾ കൃത്യമായി ജിമ്മിൽ പോകാൻ സാധിക്കാറില്ലെങ്കിലും ആഴ്ചയിൽ രണ്ട് മൂന്ന് വട്ടം പോകാൻ ശ്രമിക്കാറുണ്ട്.’
‘അവിടെ പോയില്ലെങ്കിൽ എനിക്ക് ഇപ്പോൾ കുറ്റബോധം വരും. അഭിനയിക്കാൻ ആരെങ്കിലും വിളിച്ച് കഴിഞ്ഞാൽ തീർച്ചയായും ചെയ്യും. എനിക്ക് മുന്നിൽ തുറന്ന് വരുന്ന അവസരങ്ങളോടൊന്നും നോ പറയാറില്ല. എനിക്ക് ബോറടിക്കുന്ന അവസ്ഥയുണ്ടാകാറില്ല. വീട്ടിലായിരിക്കുമ്പോഴും എനിക്ക് എന്റേതായ തിരക്കുണ്ടായിരുന്നു.’
‘മോഡലിങ് ഫോട്ടോകൾ പങ്കുവെക്കുമ്പോൾ വരുന്ന തെറി വിളികളും മോശം കമന്റുകളും മാറും. അത് യുസ്ഡ് ആകാനുള്ള സമയം അവർക്ക് കൊടുക്കണം. അതായത് നമ്മുടെയൊക്കെ മുത്തച്ഛന്മാരെ നമുക്ക് തിരുത്താൻ പറ്റില്ല. മോഡേൺ വസ്ത്രം ധരിച്ച് പുറത്തിറങ്ങുമ്പോൾ മുത്തച്ഛന്മാർ അതിനെ ചോദ്യം ചെയ്താൽ പോട്ടെ മുത്തച്ഛാ… തൽക്കാലത്തേക്ക് അല്ലെ… എന്നൊക്കെ പറയാനെ പറ്റു.’
‘അതേസമയം ഒരു ഇരുപത്തിയഞ്ച് വയസുകാരനോ എന്റെ സഹോദരനോ ആണ് ഈ കമന്റ് പറയുന്നതെങ്കിൽ എനിക്ക് അവനോട് പറയാൻ പറ്റും… ലോകം മാറി… നിനക്ക് വേറെ ഒരാളെ കൺട്രോൾ ചെയ്യാൻ അവകാശമില്ലെന്ന്.’
‘ചോദ്യം ചെയ്യാൻ അവകാശമില്ലെന്ന് പറയാൻ പറ്റും. ഇപ്പോഴും സ്വന്തമായി തീരുമാനങ്ങൾ എടുക്കാതെ അത്രമാത്രം സ്വാതന്ത്ര്യം അനുഭവിക്കാതെ ജീവിക്കുന്ന പെൺകുട്ടികൾ നമുക്ക് ഇടയിലുണ്ട്. ആ ഫ്രസ്ട്രേഷൻ കൊണ്ടാണോയെന്ന് അറിയില്ല അവരും എന്റെ ഫോട്ടോകൾ വന്ന് മോശം കമന്റുകൾ ഇടാറുണ്ട്’ അഭയ ഹിരൺമയി പറഞ്ഞു.
‘വ്യക്തി ജീവിതം വ്യക്തിപരമായി തന്നെ വെയ്ക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ. അത് പുറത്തേക്ക് കൊണ്ടുവന്നിട്ട് ആളുകൾ ചർച്ച ചെയ്യുന്ന തരത്തിലേക്ക് കൊണ്ടുവരാൻ ആഗ്രഹമില്ല. നിർഭാഗ്യവശാലോ ഭാഗ്യവശാലോ ചർച്ച ചെയ്യപ്പെടുന്ന ജീവിതമാണ് എന്റേത്. അത് ചിലപ്പോൾ അൽപം വിപ്ലവകരമായി ജീവിക്കുന്നത് കൊണ്ടാകാം.’
‘പിന്നെ ബാക്കിയുള്ളവരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞ് നോക്കാനുള്ള അത് അറിയാനുള്ള ചിലരുടെ താൽപര്യവും. സെലിബ്രിറ്റിയായ ഒരാളുടെ ജീവിതം അറിയാനുള്ള താൽപര്യം. അതിനെ കുറ്റം പറയാൻ കഴിയില്ല. ആമിർ ഖാൻ എന്തായിരിക്കും ചെയ്യുന്നത്. ആമിർ ഖാനൊപ്പം ആരായിരിക്കും ഇപ്പോൾ ഉണ്ടാവുക എന്നൊക്കെ അറിയാൻ എനിക്ക് ആഗ്രഹം ഉണ്ടായിരിക്കും’ എന്നാണ് ഒരിക്കൽ തുറന്ന് സംസാരിക്കവെ അഭയ പറഞ്ഞത്.