Connect with us

നടി ഷംന കാസിം വിവാഹിതയായി, ദുബായിൽ അതിഥികളായി എത്തിയത് ഇവർ; ചിത്രങ്ങൾ കാണാം

Photos

നടി ഷംന കാസിം വിവാഹിതയായി, ദുബായിൽ അതിഥികളായി എത്തിയത് ഇവർ; ചിത്രങ്ങൾ കാണാം

നടി ഷംന കാസിം വിവാഹിതയായി, ദുബായിൽ അതിഥികളായി എത്തിയത് ഇവർ; ചിത്രങ്ങൾ കാണാം

നടി ഷംന കാസിം വിവാഹിതയായി.ബിസിനസ് കൺസള്‍ട്ടന്റായ ഷാനിദ് ആസിഫ് അലിയാണ് വരന്‍. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷാനിദ്.

നടി മീര നന്ദൻ അടക്കമുള്ള താരങ്ങളും ദുബായിയിലെ പ്രശസ്തരായ വ്യവസായികളുമെല്ലാം പങ്കെടുത്തു. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്. ദുബായിൽ അത്യഢംബര പൂർവമാണ് മെഹന്ദി ചടങ്ങും വിവാഹവുമെല്ലാം നടന്നത്.

വിവാഹത്തിന് ശേഷം ​ഗംഭീരമായ റിസപ്ഷനും തങ്ങളുടെ പ്രി‌യപ്പെട്ടവർക്ക് വേണ്ടി ഷംനയും ഭർത്താവും ഒരുക്കിയിരുന്നു. വിവാഹത്തിന് വെള്ളയും പച്ചയും ഓറഞ്ചും കലർന്ന പട്ട് സാരിയും കസവ് തട്ടവും സ്വർണ്ണാഭരണങ്ങളുമായിരുന്നു ഷംനയുടെ വേഷം. റിസപ്ഷന് ചുവപ്പും ചാരനിറവും ചേർന്ന ഹെവി ബ്രൈഡൽ ലഹങ്കയാണ് ഷംന ധരിച്ചിരുന്നത്. ദുബായിലാണ് വിവാഹം നടന്നത് എന്നതിനാൽ തന്നെ സിനിമാ രം​ഗത്തുള്ള വളരെ ചുരുക്കം ആളുകൾ മാത്രമാണ് ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയത്.

വിവാഹ ചിത്രങ്ങൾ കാണാം

കുടുംബത്തിന്റെ അനുഗ്രഹത്തോടെ എന്റെ ജീവിതത്തിന്റെ അടുത്ത ഭാഗത്തേക്ക് ചുവടുവെക്കുന്നു എന്നാണ് വിവാഹം നിശ്ചയിച്ചപ്പോൾ ചിത്രങ്ങള്‍ പങ്കുവെച്ച് താരം കുറിച്ചത്

അലി ഭായ്, കോളജ് കുമാരൻ, ചട്ടക്കാരി അടക്കമുള്ള സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് ഷംന. മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ സജീവമാണ് താരം. 2004ൽ കമൽ സംവിധാനം ചെയ്ത മഞ്ഞുപോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് നർത്തകി കൂടിയായ ഷംന സിനിമാരം​ഗത്തെത്തുന്നത്.നടി എന്നതിലുപരി ഡാൻസ് റിയാലിറ്റി ഷോകളിൽ ജഡ്ജായും ഷംന സജീവമാണ്. മാർക്കോണി മത്തായി, മധുരരാജ എന്നീ മലയാളം സിനിമകളിലാണ് ഏറ്റവും അവസാനം ഷംന അഭിനയിച്ചത്.

More in Photos

Trending

Recent

To Top