ടെലിവിഷന്‍ സീരിയലുകളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നായികയാണ് ഡിംപല്‍ റോസ്. ഇപ്പോള്‍ അഭിനയത്തില്‍ അത്ര സജീവമല്ലെങ്കിലും യൂട്യൂബ് വീഡിയോസിലൂടെയും ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെയും എല്ലാം വളരെ സജീവമാണ് താരം. വളരെ ഗൗരവത്തോടെയുള്ള വിശേഷങ്ങൾ പോലും ആരാധകരുമായി പങ്കുവെക്കാൻ ഡിംപിൾ മടി കാണിക്കാറില്ല.
തന്റെ കുടുംബ വിശേഷങ്ങളും കുഞ്ഞിന്റെ വിശേഷങ്ങളും എല്ലാം നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ ഡിംപല്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ വീണ്ടും ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഡിംപിൾ. വളരെ ഇമോഷണലായ ഒരു വീഡിയോയാണ് ഡിംപല്‍ റോസ് പങ്കുവച്ചിരിക്കുന്നത്.
കൂടെ പിറന്ന ഇരട്ട സഹോദരന്റെ കല്ലറയില്‍ പൂ വച്ച് തൊഴുത് പ്രാര്‍ത്ഥിയ്ക്കുന്ന മകന് പാച്ചുവിന്റെ വീഡിയോ ആരാധകരെയും ഇമോഷണലാക്കുന്നു. കുഞ്ഞ് മാലാഖയെ പോലെ പൂവും കൈയ്യില്‍ പിടിച്ച് വന്ന് കല്ലറയില്‍ തൊഴുത് നില്ക്കുന്ന പാച്ചുവിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഡിംപല്‍ പങ്കുവച്ചത്.
സ്നേഹം അറിയിച്ചുകൊണ്ടുള്ള ഒരുപാട് കമന്റുകള്‍ വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്. പാച്ചു സഹോദരനെ കാണാന്‍ പോയതാണോ, ദൈവം അനുഗ്രഹിക്കട്ടെ എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
തന്റെ ഡെലിവറയില് സംഭവിച്ച വേദനകളെ കുറിച്ച് ഡിംപല്‍ തന്നെ യൂട്യൂബ് വീഡിയോയിലൂടെ പറഞ്ഞിട്ടുണ്ട്. ഇരട്ട കുഞ്ഞുങ്ങളാണ് എന്ന് അറിഞ്ഞപ്പോള്‍ മുതല്‍ ഡിംപലും കുടുംബവും വളരെ അധികം സന്തോഷിച്ചിരുന്നുവത്രെ. എന്നാല്‍ അഞ്ച് മാസം പൂര്‍ത്തിയാവുമ്പോഴേക്കും ആ പ്രെഗ്നനന്‍സി കോംപ്ലിക്കേഷനിലേക്ക് പോകുകയായിരുന്നു.
ആറാം മാസത്തിലാണ് സി സെക്ഷനിലൂടെ ഡിംപലിന്റെ ഡെലിവറി നടന്നത്. എന്നാല്‍ ഇരട്ട കുഞ്ഞുങ്ങളില്‍ ഒരാളെ മാത്രമേ രക്ഷപ്പെടുത്താന്‍ കഴിഞ്ഞുള്ളൂ. നഷ്ടപ്പെട്ട കുഞ്ഞിന്റെ മുഖം പോലും താന്‍ കണ്ടില്ല എന്ന് വളരെ വേദനയോടെയാണ് ഡിംപല്‍ പറഞ്ഞത്.
പാച്ചുവിനെ ആരോഗ്യത്തോടെ കിട്ടിയത് ആയിരുന്നു പിന്നീട് ഡിംപലിന് ധൈര്യം നല്‍കിയത്. കുഞ്ഞിനെ നഷ്ടപ്പെട്ടതിനെ കുറിച്ചെല്ലാം ഡിംപിൾ വളരെ വിശദമായി മുൻപും വീഡിയോ ചെയ്തിരുന്നു.
ഒരാഴ്ച കൊണ്ട് തീർക്കേണ്ട കഥ നീട്ടിവലിച്ച് മാസങ്ങളും വർഷങ്ങളും എടുത്ത് തീർക്കും. അവസാനം സംഭവിക്കുന്നതോ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സും. ഇപ്പോൾ...
കുടുംബവിളക്കിലെ സുമിത്രയായി ടി.വി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് മീര വാസുദേവൻ. തന്മാത്ര എന്ന ചിത്രത്തിലൂടെ തന്റെ വരവറിയിച്ച നടി...
മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് അന്‍ഷിത അക്ബർഷാ. വളരെച്ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നായികയായി മാറാൻ അൻഷിതയ്ക്ക് സാധിച്ചു....