Connect with us

ആദ്യമൊന്നും വലിയ താല്‍പര്യമുണ്ടായിരുന്നില്ല… എന്നെ ആളുകള്‍ മറന്ന് തുടങ്ങിയെന്നായിരുന്നു ഞാന്‍ കരുതിയത്; ഡിംപിൾ പറയുന്നു

Malayalam

ആദ്യമൊന്നും വലിയ താല്‍പര്യമുണ്ടായിരുന്നില്ല… എന്നെ ആളുകള്‍ മറന്ന് തുടങ്ങിയെന്നായിരുന്നു ഞാന്‍ കരുതിയത്; ഡിംപിൾ പറയുന്നു

ആദ്യമൊന്നും വലിയ താല്‍പര്യമുണ്ടായിരുന്നില്ല… എന്നെ ആളുകള്‍ മറന്ന് തുടങ്ങിയെന്നായിരുന്നു ഞാന്‍ കരുതിയത്; ഡിംപിൾ പറയുന്നു

ബാലതാരമായി അഭിനയരംഗത്ത് എത്തിയ നടിയാണ് ഡിംപിള്‍ റോസ്. മിനിസ്‌ക്രീനില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു താരത്തിന്റെ വിവാഹം. വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് മാറി നിന്ന ഡിംപിള്‍ യൂട്യൂബ് ചാനല്‍ വഴി തന്റെ വിശേഷം പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ തന്റെ വിശേഷങ്ങൾ പങ്കിടുകയാണ് ഡിമ്പിൾ റോസ്.

യൂട്യൂബ് ചാനല്‍ ആരംഭിച്ചത് ‘അത്ര ഇഷ്ടത്തോടെയായിരുന്നില്ല എന്ന് പറയുകയാണ് ഡിംപിൾ . ആദ്യം നിര്‍ബന്ധിച്ച് ചെയ്യിച്ചതായിരുന്നു. വിവാഹം കഴിഞ്ഞാല്‍ ഭര്‍ത്താവിനെയും കുട്ടികളെയും നോക്കി വീട്ടിലിരിക്കുകയായിരുന്നു ഞാന്‍. എന്തെങ്കിലും കാര്യം ചെയ്യൂ എന്ന് ആന്‍സണ്‍ ചേട്ടന്‍ പറയുമായിരുന്നു. അങ്ങനെയാണ് എംബിഎ പൂര്‍ത്തിയാക്കിയത്.

മമ്മിയും ഡിവൈനുമൊക്കെയാണ് ചാനല്‍ തുടങ്ങാന്‍ പ്രേരിപ്പിച്ചത്. ആദ്യമൊന്നും വലിയ താല്‍പര്യമുണ്ടായിരുന്നില്ല. എന്നെ ആളുകള്‍ മറന്ന് തുടങ്ങിയെന്നായിരുന്നു ഞാന്‍ കരുതിയത്. എന്നാല്‍ അതെന്റെ തെറ്റിദ്ധാരണയായിരുന്നു. അതെന്റെ പ്രധാന വരുമാനമാര്‍ഗമായി മാറുകയായിരുന്നു. അതേപോലെ ഞാന്‍ ഇന്‍ഡിപ്പെന്‍ഡാവുകയും ചെയ്തു’ എന്നായിരുന്നു യുട്യൂബ് ചാനൽ ആരംഭിച്ചതിനെ കുറിച്ച് ഡിമ്പിൾ പറഞ്ഞത്.

പാച്ചു ഇപ്പോള്‍ ഡേ കെയറില്‍ പോവുന്നുണ്ട്. പഠനത്തില്‍ കുറേക്കൂടി ശ്രദ്ധിക്കണമെന്നുണ്ട്. ടീച്ചിംഗ് എനിക്കിഷ്ടമുള്ള കാര്യമാണ്. ഫുഡ് എനിക്കിഷ്ടമുള്ള കാര്യമാണ്. നോണ്‍ വെജ് ഐറ്റംങ്ങളോടാണ് താല്‍പര്യം. ഇഷ്ടമുള്ളതെല്ലാം കഴിക്കും. പ്രത്യേകിച്ച് നിയന്ത്രണങ്ങളൊന്നുമില്ല. സ്വീറ്റ്‌സൊന്നും കഴിക്കില്ല. ആന്‍സണ്‍ ചേട്ടന്റെ വീട്ടില്‍ എല്ലാവരും ഹെല്‍ത്ത് കോണ്‍ഷ്യസാണ്. എന്റെ വീട്ടില്‍ നിന്നും ജങ്ക് ഫുഡ്‌സ് കഴിച്ചാലും അവിടെ പോയാല്‍ അത് ബാലന്‍സായിക്കോളും എന്നാണ് താരം പറയുന്നത്
.
ജിമ്മിലൊക്കെ പോവണമെന്നത് പറച്ചിലേയുള്ളൂ അത് പ്രാവര്‍ത്തികമാക്കാന്‍ കഴിയാറില്ല . പാച്ചുവിന് ഒരു ഫുഡും ഇഷ്ടമല്ല ഫുഡും കൊണ്ട് ചെന്നാല്‍ കരയും. ബാക്കിയെല്ലാ കാര്യങ്ങളിലും ഓക്കെയാണ്. ഭക്ഷണം കൊടുക്കുകയെന്നത് വലിയ ടാസ്‌ക്കാണ്, ഒന്നും കൊടുത്തില്ലെങ്കില്‍ അവന് സന്തോഷമാണ് എന്നുമാണ് മകനെ കുറിച്ച് താരം പറയുന്നത് .

Continue Reading
You may also like...

More in Malayalam

Trending