ജീവവായു പോലെ നിന്നെ ഞാന്‍ സ്നേഹിക്കുന്നു, ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്’ ; അനിയത്തിയെ കുറിച്ച് പ്രാർത്ഥന!
Published on

മലയാളികളുടെ പ്രിയ താരജോഡികളായ ഇന്ദ്രജിത്തിന്റെ പൂർണിമ ഇന്ദ്രജിത്തിന്റെയും മകളാണ് പ്രാർത്ഥന ഇന്ദ്രജിത്ത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് പ്രാർത്ഥന. തന്റെ ഫാഷൻ കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമായ ഒരാൾ കൂടിയാണ് പ്രാർത്ഥന.
ഗായിക കൂടിയായ പ്രാര്‍ത്ഥന ഗ്രേറ്റ് ഫാദര്‍, മോഹന്‍ലാല്‍, കുട്ടന്‍പിളളയുടെ ശിവരാത്രി, ഹെലന് തുടങ്ങിയ ചിത്രങ്ങളില്‍ പിന്നണി ആലപിച്ചിട്ടുണ്ട്. ഉപരി പഠനത്തിനായി കഴിഞ്ഞ മാസമാണ് പ്രാര്‍ത്ഥന ലണ്ടനിലേയ്ക്കു പോയത്.
അനുജത്തി നക്ഷത്രയ്ക്കൊപ്പമുളള ചിത്രങ്ങളാണ് പ്രാര്‍ത്ഥന പങ്കുവച്ചിരിക്കുന്നത്. ‘ജീവവായു പോലെ നിന്നെ ഞാന്‍ സ്നേഹിക്കുന്നു. ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്’ എന്ന അടിക്കുറിപ്പാണ് പ്രാര്‍ത്ഥന നല്‍കിയിരിക്കുന്നത്. രണ്ടു പേരും സുന്ദരികളായിരിക്കുന്നു, സിസ്റ്റര്‍ ഗോള്‍സ് തുടങ്ങിയ കമന്റുകളാണ് പോസ്റ്റിനു താഴെ നിറഞ്ഞിരിക്കുന്നത്.
ലണ്ടനിലെ ഗോള്‍ഡ്സ്മിത്ത് സര്‍വകലാശാലയില്‍ സംഗീതം പഠിക്കാനാണ് പ്രാര്‍ത്ഥന പോയിരിക്കുന്നത്. മലയാളത്തിനു പുറമെ തമിഴിലും പ്രാര്‍ത്ഥന പിന്നണി പാടിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ പ്രാര്‍ത്ഥന പങ്കുവയ്ക്കാറുളള പാട്ടു പാടിയുളള റീലുകള്‍ക്കു ആരാധകര്‍ അനവധിയുണ്ട്. ചേച്ചിയെ പോലെ തന്നെ നക്ഷത്രയും കലാരംഗത്തു ചുവടുറപ്പിച്ചിട്ടുണ്ട്.ടിയാന്, പോപ്പി, ലല്ലന്നാസ് സോങ്ങ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിരുന്നു.
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
മോഹൻലാൽ- തരുൺ മൂർത്തി കൂട്ടുക്കെട്ടിൽ പുറത്തെത്തിയ ചിത്രമായിരുന്നു തുടരും. ഇപ്പോഴിതാ സിനിമയുടെ വ്യാജ പതിപ്പ് ടൂറിസ്റ്റ് ബസിൽ പ്രദർശിപ്പിച്ചതായി പരാതി വന്നിരിക്കുകയാണ്....
പുതിയ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ രംഗം. ആ ജോണറിൽ ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ...
മലയാളത്തിലെ ആദ്യ വാമ്പയർ ആക്ഷൻ മൂവിയായ ഹാഫിൻ്റെ ചിത്രീകരണം ഏപ്രിൽ ഇരുപത്തിയെട്ട് തിങ്കളാഴ്ച്ച രാജസ്ഥാനിലെ പ്രശസ്തമായ ജയ്സാൽമീറിൽ ആരംഭിച്ചു. ബ്ലെസ്സി-മോഹൻലാൽ ചിത്രമായ...
ആക്ഷന്‍ ഏറെ പ്രാധാന്യം നൽകി ഒരുക്കി മികച്ച അഭിപ്രായം നേടിയ കടകൻ എന്ന ചിത്രത്തിനു ശേഷം സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന...