ദിലീപിന് ഗോതമ്പുണ്ട ആശംസകള്‍’, ; ആശംസ നേർന്ന് പിഷാരടിക്കും വിമർശനം !!
മലയാളത്തിന്റെ ജനപ്രിയ നായകൻ ഇന്ന് പിറന്നാൾ ആഘോഷിക്കുകയാണ് . പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് നിരവധി ആരാധകരാണ് താരത്തിന് പിറന്നാള്‍ ആശംസകള്‍ നേർന്നുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. അതേസമയം സിനിമ രംഗത്ത് നിന്ന് താരത്തിന് ആശംകള്‍ നേർന്നവരുടെ എണ്ണം വളരെ കുറവാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിചേർക്കപ്പെട്ടത് മുതലാണ് ദിലീപിന് സിനിമ രംഗത്ത് നിന്നുള്ളവരുടെ പിറന്നാള്‍ ആശംകള്‍ കുറഞ്ഞത്.സിനിമ മേഖലയിലെ പ്രമുഖരില്‍ പലരും ദിലീപിന് സാമൂഹ്യ മാധ്യമങ്ങളിലൂടെ പിറന്നാള്‍ ആംശസകള്‍ നേരാറില്ലെങ്കിലും അദ്ദേഹത്തിന്റെ അടുപ്പക്കാരായ താരങ്ങള്‍ ഇതില്‍ നിന്നും വ്യത്യസ്തമായ നിലപാടാണ് സ്വീകരിക്കാറുള്ളത്. എന്തൊക്കെ വിമർശനങ്ങള്‍ ഉയർന്നാലും ഇവർ എല്ലാ പിറന്നാള്‍ ദിനത്തിലും ദിലീപിന് ആശംസകള്‍ നേർന്നുകൊണ്ട് രംഗത്ത് എത്താറുണ്ട്.
നാദിർഷ, അരുണ്‍ ഗോപി, രമേശ് പിഷാരടി തുടങ്ങിയ താരങ്ങളാണ് ദിലീപിന് പിറന്നാള്‍ ആശംസകള്‍ നേർന്ന് മുന്നോട്ട് വന്നിരിക്കുന്നത്. എന്നാല്‍ ഈ പോസ്റ്റുകള്‍ക്ക് താഴെ നിരവധി പേരാണ് വിമർശനവുമായി എത്തിയിരിക്കുന്നത്. വിമർശനം ഏറ്റവും രൂക്ഷമായിരിക്കുന്ന രമേഷ് പിഷാരടിയുടെ പോസ്റ്റിന് താഴെയാണ് എന്നുള്ളതാണ് ശ്രദ്ധേയം.
ഒരു സഹപ്രവർത്തകയോട് ഇത്രയും ക്രൂരമായ കൃത്യം ചെയ്തയാളോപ്പം നില്‍ക്കാന്‍ ഇപ്പോഴും എങ്ങനെ സാധിക്കുന്നു പിഷാരടീ എന്നാണ് ചില ആരോധകർ ചോദിക്കുന്നത്. ‘നാട്ടിലുള്ള സകലർക്കും അറിയാം ഇവന്റെ പ്രവർത്തികള്‍. പക്ഷേ സമ്പത്തും അധികാരവും ഇത്തരക്കാരെ വീരന്മാരാക്കും.. പക്ഷേ ആ പെൺകൊച്ചിന്റെ കരച്ചിൽ മനുഷ്യത്വമുള്ളവന്റെ കാതിൽ എന്നും ഒരു തേങ്ങലായി കിടക്കും”- എന്നാണ് വിനോദ് എന്നയാള്‍ കുറിച്ചിരിക്കുന്നത്.
‘ദിലീപിന്റെ പഴയ ഫോട്ടോ ആയതിനാൽ പഴയ ദിലീപ്നെ ആണ് ഇഷ്ടം എന്ന് പറയാതെ പറയുക ആണ് പിഷാരടി.. ആശംസകൾ അറിയിക്കാതെ ഇരുന്നാൽ ശരിയാകില്ല എന്നതും പുള്ളിക്ക് അറിയാം.’ എന്നായിരുന്നു സിംപിള്‍ റോസ് എന്ന വ്യക്തിയുടെ കമന്റ്. ഈ അതിജീവിത എന്ന് പറഞ്ഞവൾ നിൻ്റെയൊക്കെ കുടുംബത്തിൽ ഉള്ളവൾ ആയിരുന്നാലും നീ ഇതുപോലെ ആശംസിക്കുമോയെന്നാണ് അമ്പിളി എന്നയാള്‍ക്ക് ചോദിക്കാനുള്ളത്. ‘ദിലീപിന് ഗോതമ്പുണ്ട ആംസകള്‍’ എന്ന് നേർന്നവനും രമേശ് പിഷാരടിയുടെ കമന്റ് ബോക്സിലുണ്ട്.അതേസമയം, ദിലീപിനേയും രമേഷ് പിഷാരടിയേയും പിന്തുണച്ചും നിരവധിയാളുകള്‍ രംഗത്ത് വന്നിട്ടുണ്ട്. ‘ആഹാ കോടതി വിധി ഒക്കെ വന്നോ, നിങ്ങൾക് മാത്രം ആണല്ലോ വിധി കിട്ടിയത് അതോ സ്വയം വിധി കല്പിക്കുന്ന വർഗം ആണോ, കോടതി വിധി കല്‍പ്പിക്കാത്ത കാലത്തോളം ദിലീപ് കുറ്റാരോപിതന്‍ മാത്രമാണ്’- എന്നാണ് ഒരാളുടെ പ്രതികരണം.ജനഗണമന മൂവിയിൽ പറയുന്നത് പോലെ “അവർ പറഞ്ഞല്ലോ ഇവർ പറഞ്ഞല്ലോ 24*7എല്ലാവരും അറിഞ്ഞല്ലോ ” എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. മീഡിയയില്‍ വരുന്ന ഏതെങ്കിലും വാർത്ത അല്ല കോടതി വിധി തീരുമാനിക്കുന്നത് എന്ന് ആരും എന്തേ ഓർക്കാത്തത്. അതോ അവനെ വലിച്ചു കീറി ചോര കുടിക്കാനും മാത്രം അത്രക്കും നര ഭോജികൾ ആണോ നാം- എന്നാണ് മറ്റൊരാളുടെ ചോദ്യം.”മറ്റുള്ളവർ അദ്ദേഹത്തിന്റെ പേര് തന്നെ പറയാൻ മടിക്കുന്ന കാലത്ത് സഹപ്രവർത്തകന്റെ കൂടെ കട്ടക്ക് നിൽക്കുന്ന താങ്കൾക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ”- എന്നും ”ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ….. ഇത് കണ്ടിട്ട് കുരു പൊട്ടുന്ന മാന്യമാർക്കായി…… ദിലീപേട്ടൻ തെറ്റ് കാരൻ എന്നു ഇവിടെ ബഹുമാനപെട്ട കോടതിക്ക് ബോധ്യം വരണം അന്ന് മാത്രം ഞാൻ ആ മനുഷ്യനെ കുറ്റം പറയു… അന്നും ഇന്നും ചങ്കാണ് ”- എന്നും കമന്റുകളുണ്ട്.