
Malayalam
ആരാധകർക്ക് സർപ്രൈസ് നൽകി ബിഗ് ബോസ് സീസൺ 4 താരം, ആളെ പിടികിട്ടിയോ? ആരതി ഇത് കാണുന്നുണ്ടോ?
ആരാധകർക്ക് സർപ്രൈസ് നൽകി ബിഗ് ബോസ് സീസൺ 4 താരം, ആളെ പിടികിട്ടിയോ? ആരതി ഇത് കാണുന്നുണ്ടോ?

ബിഗ് ബോസ് മലയാളം സീസൺ 4 അവസാനിച്ചെങ്കിലും റോബിൻ തരംഗം ഇപ്പോഴും മാറിയിട്ടില്ല. സോഷ്യൽ മീഡിയയിൽ ഇപ്പോഴും റോബിൻ തന്നെയാണ് നിറഞ്ഞുനിൽക്കുന്നത്
ഇപ്പോഴിത തന്റെ ആരാധകർക്ക് ഒട്ടും പ്രതീക്ഷിക്കാത്തൊരു സർപ്രൈസ് നൽകിയിരിക്കുകയാണ് റോബിൻ. വിദ്യാർഥിയായിരിക്കുമ്പോൾ താൻ ക്ലാസിക്കൽ ഡാൻസിൽ അസാമാന്യ കഴിവുള്ള വ്യക്തിയായിരുന്നുവെന്ന് തെളിയിക്കുന്ന ചിത്രമാണ് റോബിൻ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 2006 സിബിഎസ്ഇ സൗത്ത് സോൺ സഹോദയ ഫെസ്റ്റിവലിൽ ഭരതനാട്യത്തിന് ഒന്നാം സ്ഥാനം നേടി നിൽക്കുന്ന തന്റെ ചിത്രങ്ങളാണ് റോബിൻ പങ്കുവെച്ചത്. ഫോട്ടോ നിമിഷ നേരം കൊണ്ടാണ് വൈറലായത്. ‘നിങ്ങൾ ഒരു ക്ലാസിക്കൽ ഡാൻസറായിരുന്നുവോ? ഇതൊരു വല്ലാത്ത സർപ്രൈസായിപോയി.
‘ഇതെല്ലാം കൈയിൽ വെച്ചിട്ടാണോ ഒന്നും അറിയില്ല ടാലെന്റ് ഇല്ല എന്നൊക്കെ പറയുന്നേ?, നിങ്ങൾ ഒരോ നിമിഷവും സർപ്രൈസ് തന്ന് ഞെട്ടിക്കുകയാണല്ലോ ഡോക്ടർ റോബിൻ’, തുടങ്ങി നിരവധി കമന്റുകളാണ് റോബിൻ പങ്കുവെച്ച ഫോട്ടോയ്ക്ക് ആരാധകർ കുറിക്കുന്നത്. പതിവായി ഉദ്ഘാടനങ്ങൾക്കും പരിപാടികൾക്കും വരുമ്പോൾ ചെറിയ രീതിയിൽ ഡപ്പാംകൂത്ത് സ്റ്റൈൽ ഡാൻസ് റോബിൻ അവതരിപ്പിക്കാറുണ്ട്. പലരും കഴിവുണ്ടെന്ന് കാണിച്ച് ബിഗ് ബോസിൽ സ്കോർ ചെയ്യാൻ നോക്കിയപ്പോഴാണ് തനിക്കുള്ള കഴിവുകളെ മറച്ച് പിടിച്ച് വ്യത്യസ്തമായ രീതിയിൽ കളിച്ച് റോബിൻ ആരാധകരെ നേടിയത്.
മോട്ടിവേഷണൽ സ്പീക്കർ, ഡോക്ടർ എന്നീ ടൈറ്റിലുകളാണ് ബിഗ് ബോസിന് മുമ്പ് റോബിനെ ജനപ്രിയനാക്കിയത്. ഡോ. മച്ചാൻ എന്ന പേരിലായിരുന്നു റോബിൻ അന്ന് സോഷ്യൽമീഡിയയിൽ അറിയപ്പെട്ടിരുന്നത്.
തന്റെ ആദ്യ സിനിമയിൽ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് റോബിൻ. കൂടാതെ വരുന്ന ഫെബ്രുവരിയിൽ റോബിന്റെ വിവാഹനിശ്ചയവുമുണ്ടാകും. നടിയും സംരംഭകയുമായ ആരതി പൊടിയെയാണ് റോബിൻ വിവാഹം ചെയ്യാൻ പോകുന്നത്.
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....
മികച്ച നവാഗത സംവിധായകനുള്ള ആറാമത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് നടൻ മോഹൻലാലിന്. കഴിഞ് ദിവസം, കലാഭവൻ മണി മെമ്മോറിയൽ അവാർഡ്...
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....