Connect with us

‘എല്ലാത്തിലും നല്ലത് കാണാന്‍ മനസ്സിനെ പരിശീലിപ്പിക്കുക’, വിവാദങ്ങള്‍ക്കിടെ വൈറലായി വിഘ്‌നേശിന്റെ പോസ്റ്റ്

Malayalam

‘എല്ലാത്തിലും നല്ലത് കാണാന്‍ മനസ്സിനെ പരിശീലിപ്പിക്കുക’, വിവാദങ്ങള്‍ക്കിടെ വൈറലായി വിഘ്‌നേശിന്റെ പോസ്റ്റ്

‘എല്ലാത്തിലും നല്ലത് കാണാന്‍ മനസ്സിനെ പരിശീലിപ്പിക്കുക’, വിവാദങ്ങള്‍ക്കിടെ വൈറലായി വിഘ്‌നേശിന്റെ പോസ്റ്റ്

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താര ജോഡികളാണ് നയന്‍താരയും വിഘ്‌നേശ് ശിവനും. അടുത്തിടെയായിരുന്നു ഇരുവര്‍ക്കും ഇരട്ടക്കുട്ടികള്‍ ജനിച്ച വിവരം താരങ്ങള്‍ ആരാധകരെ അറിയിച്ചത്. പിന്നാലെ വലിയ വിമര്‍ശനങ്ങളും വിവാദങ്ങളുമാണ് ഉടലെടുത്തത്. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവാഹം രജിസ്റ്റര്‍ ചെയ്തതാണെന്നും അതിനാല്‍ ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും നയന്‍താരയും വിഘ്‌നേശും നല്‍കിയ പ്രസ്താവനയിലും പറയുന്നു.

വാടക ഗര്‍ഭധാരണത്തിന് തയ്യാറായത് ബന്ധുവായ സ്ത്രീയാണ് എന്നും താരങ്ങള്‍ അന്വേഷണ സംഘത്തിന് സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ പറയുന്നുണ്ട്. രഹസ്യമായി വെച്ച ഇക്കാര്യങ്ങള്‍ പുറത്തു പറയേണ്ടി വന്നതില്‍ താരങ്ങള്‍ക്ക് അതൃപ്തിയുണ്ടെന്നും താരങ്ങളോടടുത്ത വൃത്തങ്ങളില്‍ നിന്നും സൂചനയുണ്ട്.

ഉയിര്‍, ഉലകം എന്നാണ് ഇരട്ടക്കുട്ടികള്‍ക്ക് വിഘ്‌നേശും നയന്‍താരയും നല്‍കിയിരിക്കുന്ന പേര്. വിഘ്‌നേശ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. നിലവിലെ വിവാദങ്ങളോട് ഇതുവരെ നയന്‍താര പ്രതികരിച്ചിട്ടില്ല. വിഘ്‌നേശും ഔദ്യോഗിക പ്രസ്താവന നടത്തിയിട്ടില്ല.

ഇക്കഴിഞ്ഞ ജൂണ്‍ 9 നാണ് നയന്‍താരയും വിഘ്‌നേശും വിവാഹ ചടങ്ങ് നടത്തിയത്. മഹാബലിപുരത്ത് വെച്ച് ആഘോഷ പൂര്‍ണമായിരുന്നു വിവാഹം. രജിനികാന്ത്, ഷാരൂഖ് ഖാന്‍, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ തുടങ്ങിയ പ്രമുഖര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ വിവാദങ്ങള്‍ക്കിടെ വിഘ്‌നേശ് ശിവന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയാണ് വൈറലായി മാറുന്നത്.

‘എല്ലാത്തിലും നല്ലത് കാണാന്‍ മനസ്സിനെ പരിശീലിപ്പിക്കുക. പോസിറ്റിവിറ്റി ഒരു ചോയ്‌സ് ആണ്. ചിന്തകളുടെ ഗുണത്തെ ആശ്രയിച്ചാണ് ജീവിതത്തിന്റെ സന്തോഷം,’ എന്നാണ് വിഘ്‌നേശ് കുറിച്ചത്. ഇപ്പോഴത്തെ വിവാദങ്ങള്‍ക്കുള്ള മറുപടിയാണിതെന്നാണ് ആരാധകരില്‍ പലരും അഭിപ്രായപ്പെടുന്നത്.

More in Malayalam

Trending