Connect with us

ദിലീപ് അഹമദ് ഗുൽചിനെ കണ്ടാൽ ഗൂഢാലോചന….മഞ്ജു വാരിയർ കണ്ടാൽ ഇങ്ങനെ, ദിലീപിനെ ന്യായീകരിക്കേണ്ട…. പക്ഷെ കാര്യങ്ങൾ വളച്ചൊടിക്കുന്നത് മാധ്യമങ്ങൾ നിർത്തണം; കുറിപ്പ്

Malayalam

ദിലീപ് അഹമദ് ഗുൽചിനെ കണ്ടാൽ ഗൂഢാലോചന….മഞ്ജു വാരിയർ കണ്ടാൽ ഇങ്ങനെ, ദിലീപിനെ ന്യായീകരിക്കേണ്ട…. പക്ഷെ കാര്യങ്ങൾ വളച്ചൊടിക്കുന്നത് മാധ്യമങ്ങൾ നിർത്തണം; കുറിപ്പ്

ദിലീപ് അഹമദ് ഗുൽചിനെ കണ്ടാൽ ഗൂഢാലോചന….മഞ്ജു വാരിയർ കണ്ടാൽ ഇങ്ങനെ, ദിലീപിനെ ന്യായീകരിക്കേണ്ട…. പക്ഷെ കാര്യങ്ങൾ വളച്ചൊടിക്കുന്നത് മാധ്യമങ്ങൾ നിർത്തണം; കുറിപ്പ്

നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം പുരോഗമിക്കുമ്പോഴും ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളാണ് ഇപ്പോഴും ബാക്കിയുള്ളത്. ഒരിടയ്ക്ക് ദിലീപിന് അഹമ്മദ് ഗുൽച്ചുമായി ബന്ധമുണ്ടെന്നും കണ്ടെത്തിയിരുന്നു

ദുബായ് ആസ്ഥാനമായ പാര്‍സ് ഫിലിംസ് സ്ഥാപകനാണ് ഗുൽച്ചിൻ. ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജ് പാര്‍സ് ഫിലിംസിലെ ജീവനക്കാരനായിരുന്നു. ജയില്‍ മോചിതനായതിന് പിന്നാലെ ദുബായില്‍ എത്തി ദിലീപ് ഗൊല്‍ച്ചിനെ കണ്ടിരുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം ദാവൂദ് ഇബ്രാഹിമിന്റെ ഏറ്റവും അടുത്ത സുഹൃത്തായ ഗുല്‍ഷന്‍ എന്ന് ആളിലേക്ക് എത്തുമെന്നും കേസില്‍ ജാമ്യം ലഭിച്ച ശേഷം ദിലീപ് ഇയാളെ കണ്ടിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ ഒരു മാധ്യമത്തോട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് നശിപ്പിച്ചതായി സംശയിക്കുന്ന ഫോണ്‍ വിവരങ്ങളില്‍ ഇറാന്‍ സ്വദേശിയുമായുള്ള വാട്സാപ്പ് സംഭാഷണങ്ങളുമുള്ളതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ദിലീപിന്റെ ഫോണില്‍നിന്ന് നീക്കിയ 12 വാട്സാപ്പ് ചാറ്റുകളില്‍ ഒന്ന് ഇറാന്‍ സ്വദേശി ഗുല്‍ച്ചന്റെയാണെത്രെ.

ഇയാള്‍ മലയാളചിത്രങ്ങള്‍ ഇറാനില്‍ മൊഴിമാറ്റം നടത്തി പ്രദര്‍ശിപ്പിക്കുന്നയാളാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിയിരുന്നു. ദിലീപിന്റെ ഒട്ടേറെ സിനിമകള്‍ ഇയാള്‍ മൊഴിമാറ്റം നടത്തിയിട്ടുണ്ട്. അന്ന് പുറത്ത് വന്ന ഈ വാർത്ത വലിയ തോതിൽ ചർച്ച ചെയ്തിരുന്നു

ദിലീപ് അഹമദ് ഗുൽചിനെ കണ്ടാൽ ഗൂഢാലോചന, മഞ്ജു വാരിയർ അഹമദ് ഗുൽചിനെ കണ്ടാൽ പ്രിയ കലാകാരി വളർച്ച എന്ന് പറഞ്ഞുകൊണ്ടുള്ള ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നത്. ദിലീപ് ടൈംസ് ഫേസ്ബുക്ക് പേജിലാണ് കുറിപ്പ് വന്നത്

കുറിപ്പ് ഇങ്ങനെയാണ്

ദിലീപ് അഹമദ് ഗുൽചിനെ കണ്ടാൽ ഗൂഢാലോചന…. ദാവൂദ് ഇബ്രാഹിം ബന്ധം….. ‘D’കമ്പനി…ദുബായ് .അന്തി ചർച്ച…. നികേഷ് വീണ്ടും കിണറ്റിൽ ഇറങ്ങി തപ്പുന്നു…..ബൈജു കൊട്ടാരക്കര ചാടുന്നു….ആലപ്പി അഷറഫ് തുള്ളുന്നു. മഞ്ജു വാരിയർ അഹമദ് ഗുൽചിനെ കണ്ടാൽ അത് ലോകം അറിയുന്ന സിനിമാ പ്രവർത്തക…. പ്രഫഷണൽ മറ്റേഴ്‌സ്…..പ്രിയ കലാകാരി വളർച്ചയുടെ പുതു ലോകത്തേക്ക്. ലോക സിനിമയുടെ മലയാളി മുഖമാകുന്നു മഞ്ജു വരിയർ…
എന്ത് കൊണോത്തിലെ മാധ്യമ പ്രവർത്തനമാണോ ഇവിടെ നടക്കുന്നത്…. ദിലീപിനെ ന്യായീകരിക്കേണ്ട…. പക്ഷെ കാര്യങ്ങൾ വളച്ചൊടിക്കുന്നത് മാധ്യമങ്ങൾ നിർത്തണം,..
ഇങ്ങനെ ആണ് ഒരാൾ ഇര ആയി മാറുന്നത്…..
മാധ്യമ വേശ്യവൃത്തി എന്നാ വാക്ക് ഇവിടെ ചേരില്ലേ…..??? എന്നാണ് കുറിപ്പിൽ പറയുന്നത്

ചില വാർത്തയുടെ സ്ക്രീൻഷോട്ടും കുറിപ്പിൽ പങ്കുവെച്ചിട്ടുണ്ട്

മൂന്ന് മണിക്കൂറുകൾക്ക് മുമ്പാണ് മഞ്ജു തന്റെ ഫേസ്ബുക്ക് പേജിലൂടെ അഹമദ് ഗുൽചിനുമായുള്ള ചിത്രം പങ്കുവച്ചത്. യു.എ.ഇ.യിലെ ഫാർസ് ഫിലിം കമ്പനിയുടെ ചെയർമാൻ ശ്രീ. അഹ്മദ് ഗോൽചിനെ കണ്ടതിൽ സന്തോഷമുണ്ട്. പ്രിയ സർ, ലോകസിനിമയെ കുറിച്ചുള്ള നിങ്ങളുടെ അനുഭവങ്ങളും കാഴ്ചകളും പങ്കുവെച്ചതിന് ഗുണനിലവാരമുള്ള സമയം ചെലവഴിച്ചതിന് വളരെ നന്ദി. നിങ്ങളുടെ അഭിനിവേശവും അറിവും ശരിക്കും പ്രചോദനമാണെന്നായിരുന്നു മഞ്ജു ചിത്രത്തിന് താഴെ കുറിച്ചത്.  ഇതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ ഇത്തരത്തിലൊരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്

More in Malayalam

Trending

Recent

To Top