
News
മനോഹരമായ ഗോള്‍ഡണ്‍ ഗൗണില്‍ പ്രത്യക്ഷ്യപ്പെട്ട് ആലിയ ഭട്ട്; വസ്ത്രത്തിന്റെ വില കേട്ട് ഞെട്ടി ആരാധകര്‍
മനോഹരമായ ഗോള്‍ഡണ്‍ ഗൗണില്‍ പ്രത്യക്ഷ്യപ്പെട്ട് ആലിയ ഭട്ട്; വസ്ത്രത്തിന്റെ വില കേട്ട് ഞെട്ടി ആരാധകര്‍
Published on

അമ്മയാകാനുള്ള ഒരുക്കത്തിലാണ് ബോളിവുഡ് നടി ആലിയ ഭട്ട്. ആലിയയുടെ ഏറ്റവും പുത്തന്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. ടൈം100ന്റെ അവാര്‍ഡ് നേടിയതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ടുള്ളതാണ് താരത്തിന്റെ പോസ്റ്റ്.
എന്നാല്‍ ഫാഷന്‍ പ്രേമികളുടെ കണ്ണുടക്കിയത് ആലിയയുടെ വസ്ത്രത്തില്‍ തന്നെയാണ്. മനോഹരമായ ഗോള്‍ഡണ്‍ ഗൗണില്‍ ആണ് താരം അവാര്‍ഡ് നൈറ്റില്‍ തിളങ്ങിയത്. ഡീപ് വി നെക്കും കേപ്പ് സ്ലീവുമാണ് ഗൗണിന്റെ പ്രത്യേകത. 1,89,000 രൂപയാണ് ആലിയ ധരിച്ച ഈ വസ്ത്രത്തിന്റെ വില.
അമ്മയാകാന്‍ തയ്യാറെടുക്കുന്ന താരം ധരിക്കുന്ന വസ്ത്രങ്ങള്‍ ഫാഷന്‍ ലോകത്ത് എന്നും ചര്‍ച്ചാ വിഷയങ്ങളാണ്. ഇതിനിടെ സ്വന്തമായി ഒരു മെറ്റേണിറ്റി വസ്ത്രങ്ങളുടെ ബ്രാന്‍ഡും താരം തുടങ്ങി. ‘എഡമമ്മ’ എന്നാണ് ബ്രാന്‍ഡിന്റെ പേര്. ഇതിലെ വസ്ത്രങ്ങള്‍ പരിചയപ്പെടുത്തിയുള്ള ഒരു വീഡിയോയും ഇതിനോടൊപ്പം ആലിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.
ഒക്ടോബര്‍ 14ന് വസ്ത്രങ്ങള്‍ വിപണിയില്‍ അവതരിപ്പിക്കും. നേരത്തേ കുട്ടികളുടെ വസ്ത്രങ്ങള്‍ വില്‍ക്കുന്ന ബ്രാന്‍ഡ് ആലിയയ്ക്ക് സ്വന്തമായുണ്ട്. ഇതിനു പിന്നാലെയാണ് പുതിയ ബ്രാന്‍ഡ് എത്തുന്നത്. സോഷ്യല്‍ മീഡിയ വഴിയാണ് പുതിയ ബ്രാന്‍ഡ് അവതരിപ്പിക്കുന്ന വിവരം പങ്കുവെച്ചത്.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...
ഏപ്രിൽ 25ന് ആണ് മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ പുറത്തെത്തിയ തുടരും തിയേറ്ററുകളിലെത്തിയത്. ചിത്രം ആഗോള ബോക്സ് ഓഫീസിൽ ചിത്രം...
പഹൽഹാം ആക്രമണത്തിന് തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ബോളിവുഡ് താരങ്ങൾ. നടന്മാരായ അനുപം ഖേർ, റിതേഷ് ദേശ്മുഖ്, നിമ്രത് കൗർ,...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...
ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ്...