Connect with us

സത്യം എന്താണെന്ന് ദിലീപിന് അറിയാം, അദ്ദേഹം പക്കാ ബിസിനസ്മാനാണ്, സിനിമ മേഖലയില്‍ നിന്നും വലിയ പിന്തുണ, ദിലീപ് രക്ഷപ്പെടുന്നത് ആ ലൂപ്പ് ഹോൾസിലൂടെ; സന്തോഷ് വർക്കിയുടെ പുതിയ വീഡിയോ പുറത്ത്; പറഞ്ഞത് ഇങ്ങനെ

News

സത്യം എന്താണെന്ന് ദിലീപിന് അറിയാം, അദ്ദേഹം പക്കാ ബിസിനസ്മാനാണ്, സിനിമ മേഖലയില്‍ നിന്നും വലിയ പിന്തുണ, ദിലീപ് രക്ഷപ്പെടുന്നത് ആ ലൂപ്പ് ഹോൾസിലൂടെ; സന്തോഷ് വർക്കിയുടെ പുതിയ വീഡിയോ പുറത്ത്; പറഞ്ഞത് ഇങ്ങനെ

സത്യം എന്താണെന്ന് ദിലീപിന് അറിയാം, അദ്ദേഹം പക്കാ ബിസിനസ്മാനാണ്, സിനിമ മേഖലയില്‍ നിന്നും വലിയ പിന്തുണ, ദിലീപ് രക്ഷപ്പെടുന്നത് ആ ലൂപ്പ് ഹോൾസിലൂടെ; സന്തോഷ് വർക്കിയുടെ പുതിയ വീഡിയോ പുറത്ത്; പറഞ്ഞത് ഇങ്ങനെ

‘മോഹൻലാൽ ആറാടുകയാണ്’ എന്ന പ്രസ്താവനയിലൂടെ മലയാളികളുടെ ശ്രദ്ധനേടിയ വ്യക്തിയാണ് സന്തോഷ് വര്‍ക്കി. തുടർന്ന്, നടി നിത്യ മേനോനുമായിബന്ധപ്പെട്ട് സന്തോഷ് വര്‍ക്കി വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. സന്തോഷ് വർക്കിയുടെ അഭിമുഖങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടാറുണ്ട്.

ഇപ്പോഴിതാ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടുള്ള അഭിപ്രായപ്രകടനവുമായും സന്തോഷം വർക്ക് രംഗത്ത് എത്തിയിരിക്കുകയാണ്. സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

നടി ആക്രമിക്കപ്പെട്ട കേസ് ഈ നിലയിലാണ് മുന്നോട്ട് പോവുന്നതെങ്കില്‍ മുഖ്യപ്രതിയായ ദിലീപ് രക്ഷപ്പെടുമെന്നാണ് സന്തോഷ് വർക്കി പറയുന്നത്. ഒരുപാട് ലൂപ് ഹോള്‍സുണ്ട്. ദിലീപിന് അറിയാം സത്യം എന്താണെന്ന്. ആദ്യകാലത്ത് എല്ലാവരും പറയുന്നത് പോലെയാണ് ഞാനും വിശ്വസിച്ചിരുന്നത്. എന്നാല്‍ പിന്നീട് കുറേയാളുകള്‍ ദിലീപിന് പിന്തുണയുമായി വന്നു. ശ്രീലേഖ ഐ പി എസ് തുടങ്ങിയവരൊക്കെ അക്കൂട്ടത്തിലുണ്ട്. അതുകൊണ്ട് തന്നെ ഞാന്‍ ആശയക്കുഴപ്പതില്ലാണെന്നും സന്തോഷ് വർക്കി പറയുന്നു.

ഇരയോടൊപ്പം നില്‍ക്കുന്നവർ ഇപ്പോള്‍ വളരെ കുറവാണ്. താരസംഘടനയായ അമ്മയിലെ 90 ശതമാനം ആളുകളും ഇപ്പോള്‍ ദിലീപിന് ഒപ്പമാണ് നില്‍ക്കുന്നത്. എന്നാല്‍ രണ്ടായിരം കഴിഞ്ഞതിന് ശേഷം മലയാളം സിനിമയെ നശിപ്പിച്ചത് ദിലീപാണെന്ന് പറയേണ്ടി വരും. അദ്ദേഹം പക്കാ ബിസിനസ്മാനാണ്. അദ്ദേഹം ഒരു നടനല്ല, വല്ല ബിസിനസുകാരനോ രാഷ്ട്രീയക്കാരനോ ആവേണ്ട വ്യക്തിയാണ്.

മോഹന്‍ലാലിനേക്കാളും മമ്മൂട്ടിയേക്കാളും ബിസിനസ് ചെയ്യാന്‍ അദ്ദേഹത്തിന് അറിയാം. ഇത്രയും ചെറിയ സമയത്തിനുള്ളിലാലാണ് അദ്ദേഹം പണം ഉണ്ടാാക്കിയത്. നല്ല കളികള്‍ കളിച്ചാണ് ഇവിടെ വരയെത്തിയത്. അതുകൊണ്ട് തന്നെ സിനിമ മേഖലയില്‍ നിന്നും വലിയ പിന്തുണയും അദ്ദേഹത്തിനുണ്ട്. ഇരയോടൊപ്പം നില്‍ക്കുത് ഡബ്ല്യൂസിസിയാണ്. അവർക്കാവട്ടെ വലിയ നഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറയുന്നത്.

സിനിമയില്‍ ഒരുപാട് ആളുകളെ അദ്ദേഹം ഒതുക്കിയിട്ടുണ്ട്. എന്നാല്‍ അതോടൊപ്പം തന്നെ നല്ല കഴിവ് കൂടിയുള്ള വ്യക്തിയാണ് അദ്ദേഹം. ട്വന്റി-ട്വന്റി പോലുള്ള സിനിമയൊക്കെ അങ്ങനെ ഏകോപിപ്പിച്ച് എടുക്കാന്‍ ദിലീപിന് അല്ലാതെ വേറെ ആർക്കും കഴിയില്ല. നല്ല ബുദ്ധിയുണ്ട്. ഒന്നുമില്ലായ്മയില്‍ നിന്നുമാണ് അദ്ദേഹം ഇവിടം വരെ എത്തിച്ചേർന്നത്. ബിസിനസ് മൈന്‍ഡാണ് പുള്ളിക്കുള്ളത്.

ഒരുകാലത്ത് മലയാള സിനിമ അദ്ദേഹത്തിന്റെ കയ്യിലായിരുന്നു. ആ സാഹചര്യത്തില്‍ സിനിമ മേഖലയിലെ ആരെങ്കിലും അദ്ദേഹത്തിനെതിരെ കളിച്ചതാണോയെന്ന് എനിക്ക് അറിയില്ല. ദിലീപ്-കാവ്യ ബന്ധം അക്രമത്തിന് ഇരയായ നടിയാണ് മഞ്ജുവാര്യറെ അറിയിക്കുന്നതെന്നാണ് ആളുകള്‍ പറഞ്ഞ് കേട്ടത്. അതോടെ ഒരു കുടുംബമാണ് തകർന്നതെന്നും സന്തോഷ് വർക്കി പറയുന്നു.

പലതും പല കാര്യങ്ങളാണ് പറയുന്നത്. എന്താണ് സത്യമെന്ന് ആർക്കും അറിയില്ല. അദ്ദേഹം ഏതെങ്കിലും ട്രാപ്പില്‍പ്പെട്ടെന്ന് വിശ്വസിക്കാന്‍ കഴിയില്ല. അങ്ങനെ പെടുന്ന ആളല്ല. ആക്രമിക്കപ്പെട്ട നടിയോട് അദ്ദേഹത്തിന് വൈരാഗ്യം ഉണ്ടായിരുന്നു. അതോടൊപ്പം തന്നെ ദിലീപിന്റെ പതനം ആഗ്രഹിച്ച ഒരുപാട് ആളുണ്ടായിരുന്നു. പണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് അദ്ദേഹത്തിനൊപ്പം ആളുകള്‍ നില്‍ക്കുന്നതെന്നും സന്തോഷ് വർക്കി കൂട്ടിച്ചേർക്കുന്നു.

വീഡിയോക്ക് താഴെ പതിവ് പോലെ സമിശ്ര പ്രതികരണവുമായി ആരാധകരും എത്തിയിട്ടുണ്ട്.

Continue Reading
You may also like...

More in News

Trending

Recent

To Top