Connect with us

എന്റെ പേര് ആലിയ ഭട്ട് എന്നല്ല, പേര് മാറ്റിയതിനെ കുറിച്ച് നടി

Actress

എന്റെ പേര് ആലിയ ഭട്ട് എന്നല്ല, പേര് മാറ്റിയതിനെ കുറിച്ച് നടി

എന്റെ പേര് ആലിയ ഭട്ട് എന്നല്ല, പേര് മാറ്റിയതിനെ കുറിച്ച് നടി

ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആലിയ ഭട്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ തന്റെ പേര് മാറ്റിയ കാര്യം തുറന്നു പറഞ്ഞിരിക്കുകയാണ് നടി. 2022ൽ രൺബിർ കപൂറിനെ വിവാഹം ചെയ്ത ശേഷമാണ് മാറ്റിയതെന്നും താരം പറഞ്ഞു.

വിവാഹശേഷം തന്റെ പേരിനോടൊപ്പം കപൂർ എന്ന പേര് ചേർത്ത് ആലിയ ഭട്ട് കപൂർ എന്നാക്കി മാറ്റിയെന്നാണ് താരം പറയുന്നത്. പുതിയ ചിത്രമായ ‘ജിഗ്ര’യുടെ പ്രമോഷന്റെ ഭാഗമായി ദ കപിൽ ശർമ്മ ഷോയിൽ എത്തിയപ്പോഴാണ് ആലിയ ഇതേ കുറിച്ച് പറഞ്ഞത്. നടിയെ ‘ആലിയ ഭട്ട്’ എന്ന് അഭിസംബോധന ചെയ്തപ്പോൾ ആലിയ അത് തിരുത്തുകയായിരുന്നു.

എന്റെ പേര് ആലിയ ഭട്ട് എന്നല്ല, ആലിയ ഭട്ട് കപൂർ എന്നാണ്- എന്നും നടി പറഞ്ഞു. പുതിയ ചിത്രമായ ‘ജിഗ്ര’യുടെ പ്രമോഷന്റെ ഭാഗമായി ദ കപിൽ ശർമ്മ ഷോയിൽ എത്തിയതായിരുന്നു നടി. കരൺ ജോഹറും ആലിയ ഭട്ടും ചേർന്നു നിർമിക്കുന്ന ചിത്രം ഒക്ടോബർ 11ന് തിയറ്ററുകളിലെത്തും.

വിദേശത്ത് ജയിലിൽ കഴിയുന്ന സഹോദരനെ രക്ഷപ്പെടെത്താൻ ശ്രമിക്കുന്ന സത്യ എന്ന പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. വേദങ് റെയ്നയാണ് സഹോദരനായി അഭിനയിക്കുന്നത്.

ആദിത്യ നന്ദ, ശോഭിത ധുലിപാല എന്നിവരും സിനിമയിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. അതേസമയം, 1993ൽ പുറത്തിറങ്ങിയ ഗുമ്രാഹ് എന്ന ചിത്രത്തിന്റെ റീമേക്ക് ആണ് ജിഗ്ര എന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതേ കുറിച്ച് ഔദ്യോ​ഗിക പ്രതികരണങ്ങളൊന്നും തന്നെ പുറത്തെത്തിയിട്ടില്ല.

More in Actress

Trending