Connect with us

27 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ‘വാശി’യോടെ ‘വാശി’യിൽ തിരിച്ചെത്തി; സ്പടികത്തിലെ തുളസി പഠിച്ച് വളർന്ന് വീണ്ടും സിനിമയിലേക്ക് ; ഡോക്ടര്‍ ആര്യയെ അങ്ങനെയങ്ങ് മറക്കാനൊക്കുമോ?!

News

27 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ‘വാശി’യോടെ ‘വാശി’യിൽ തിരിച്ചെത്തി; സ്പടികത്തിലെ തുളസി പഠിച്ച് വളർന്ന് വീണ്ടും സിനിമയിലേക്ക് ; ഡോക്ടര്‍ ആര്യയെ അങ്ങനെയങ്ങ് മറക്കാനൊക്കുമോ?!

27 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ‘വാശി’യോടെ ‘വാശി’യിൽ തിരിച്ചെത്തി; സ്പടികത്തിലെ തുളസി പഠിച്ച് വളർന്ന് വീണ്ടും സിനിമയിലേക്ക് ; ഡോക്ടര്‍ ആര്യയെ അങ്ങനെയങ്ങ് മറക്കാനൊക്കുമോ?!

പഴയ മലയാളം സിനിമകൾ ഇന്നും സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടാറുണ്ട്. സിനിമയിലെ ഡയലോഗുകൾ ആണ് പലപ്പോഴും വൈറലാകുക. കാരണം ഇന്നുള്ള പൊളിറ്റിക്കൽ കറക്റ്റ്നസ് അന്നില്ലായിരുന്നല്ലോ?. ഇപ്പോൾ സ്ഫടികം സിനിമയെ കുറിച്ചുള്ള ഒരു വിശേഷമാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയ്ക്ക് വഴിവച്ചിരിക്കുന്നത്.

മോഹന്‍ലാല്‍ ഭദ്രന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ എക്കാലത്തേയും മികച്ച സിനിമകളിലൊന്നാണ് സ്ഫടികം. ആടുതോമയുടെ ഡയലോഗുകളും മാനറിസവുമെല്ലാം പ്രേക്ഷകര്‍ ഇപ്പോഴും ഓര്‍ത്തിരിക്കുന്നുണ്ട്. ആടുതോമ മാത്രമല്ല തുളസിയും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഡോക്ടര്‍ ആര്യ അനൂപായിരുന്നു ഉര്‍വശി അവതരിപ്പിച്ച തുളസിയുടെ ബാല്യകാല വേഷം ചെയ്തത്.

സ്ഫടികത്തിന് ശേഷം പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ആര്യ പിന്നീട് സിനിമയിൽ ഒട്ടും തന്നെ സജീവമായിരുന്നില്ല. ഇപ്പോഴിതാ, 27 വര്‍ഷങ്ങൾക്ക് ശേഷം വാശിയിലൂടെ ആര്യ സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഡോ ആര്യ അനൂപ് പുത്തൻ സിനിമാ അനുഭവങ്ങൾ പങ്കുവെക്കുന്നത്.

“കുട്ടിക്കാലം മുതലേ പാട്ടും അഭിനയവുമൊക്കെ പഠിച്ചിരുന്നു. ഒരു വടക്കന്‍ വീരഗാഥയിലേക്ക് ബാലതാരങ്ങളെ തേടുന്നുണ്ടെന്നറിഞ്ഞപ്പോള്‍ അമ്മ ഫോട്ടോ അയച്ചിരുന്നു. അങ്ങനെയാണ് സിനിമയിലേക്ക് അവസരം ലഭിച്ചത്. ക്യാമറയില്‍ നോക്കാതിരിക്കണമെന്നായിരുന്നു അന്ന് സംവിധായകന്‍ പറഞ്ഞത്. അതിന് ശേഷം മോഹന്‍ലാല്‍ ചിത്രമായ ബട്ടര്‍ഫ്‌ളൈസില്‍ അഭിനയിച്ചത്. ഏഴാം ക്ലാസിലെ വെക്കേഷന്‍ സമയത്താണ് സ്ഫടികത്തിലേക്ക് അവസരം ലഭിച്ചത്.

https://youtu.be/-3rkvh8o9ZM

കുറച്ച് സീനുകളേയുണ്ടായിരുന്നുള്ളൂ.സ്ഫടികം റിലീസ് ചെയ്ത് വര്‍ഷങ്ങളിത്രയായിട്ടും ആളുകള്‍ തന്നെ കാണുമ്പോള്‍ ആടുതോമയുടെ തുളസിയല്ലേ എന്ന് ചോദിക്കാറുണ്ടെന്നും ആര്യ പറഞ്ഞിരുന്നു.

വാശിയുടെ സെറ്റില്‍ വെച്ച് കണ്ടപ്പോള്‍ ആടുതോമയുടെ തുളസിയല്ലേ എന്നായിരുന്നു ടൊവിനോ ചോദിച്ചത്. അനു മോഹന്റെ സഹോദരി വേഷത്തിലേക്ക് സുഹൃത്തായ സന്ദീപ് സേനനാണ് തന്നെ നിര്‍ദേശിച്ചത്. അനുവുമായുള്ള രൂപസാദൃശ്യമായിരുന്നു പ്രധാന കാരണം.

സിനിമകളില്‍ നിന്നും അവസരം ലഭിച്ചിരുന്നുവെങ്കിലും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. യൂണിവേഴ്‌സിറ്റി കലാതിലകമായിരുന്ന സമയത്ത് നായികയായി അഭിനയിക്കാനുള്ള അവസരം ലഭിച്ചിരുന്നു. ആങ്കറിങ്ങിലും ചില സീരിയലുകളിലുമെല്ലാം അന്ന് അഭിനയിച്ചിരുന്നു. എംബിബിഎസ് കഴിഞ്ഞതിന് ശേഷമായാണ് കല്യാണം. പിജി സമയത്തായിരുന്നു മകന്റെ ജനനം.

Read More;

വാശിയുടെ സെറ്റിലേക്കെത്തിയപ്പോള്‍ പരിചയമുള്ളവരില്‍ പലരേയും കണ്ടിരുന്നു. ബട്ടര്‍ഫൈള്‌സിലുണ്ടായിരുന്ന സുരേഷ് കുമാറും ശങ്കറുമൊക്കെ വാശിയിലുമുണ്ടായിരുന്നു. സിനിമയില്‍ നിന്നും മാറിനിന്നതിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ വിഷമമൊന്നുമില്ല.

അഭിനയിച്ചിരുന്നുവെങ്കില്‍ ഈ ക്യാരക്ടറൊക്കെ എനിക്കും കിട്ടിയേനെ എന്ന് നല്ല സിനിമകള്‍ കാണുമ്പോള്‍ തോന്നാറുണ്ട്. ജോലിയും ഡാന്‍സുമൊക്കെയായി സജീവമായ ആര്യ മികച്ച കഥാപാത്രം ലഭിച്ചാല്‍ ഇനിയും ്അഭിനയിക്കാമെന്നാണ് തീരുമാനമെന്നുമായിരുന്നു ആര്യ പറഞ്ഞത്.”

https://youtu.be/E2XKrvU7VYM

about spadikam

More in News

Trending

Recent

To Top