എന്റെ ഹൃദയത്തോട് ചേർന്ന് കിടക്കുന്ന എന്റെ കൊച്ചു അത്ഭുതമാണ് നീ; നിറവയറിൽ കൈവെച്ച് മൈഥിലി ചിത്രങ്ങൾ വൈറൽ!

മലയാളികളുടെ പ്രിയ നടിയാണ് മൈഥിലി. സിനിമയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരുപിടി മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിനായി. ഈ വർഷം ഏപ്രിലിൽ ആയിരുന്നു മൈഥിലിയുടേയും ആര്ക്കിടെക്റ്റായ സമ്പത്തിന്റെയും വിവാഹം. താൻ അമ്മ ആകാൻ പോകുന്ന വിവരം പങ്കുവച്ചിരിരുന്നു താരം.
തിരുവോണദിനത്തിലാണ് അമ്മയാകാൻ പോകുന്ന വിവരം മൈഥിലി അറിയിച്ചത്. “ഓണാശംസകൾ, ഞാൻ മാതൃത്വത്തിലേക്ക് പ്രവേശിച്ച സന്തോഷം എല്ലാവരുമായും പങ്കിടുന്നു,”എന്നാണ് മൈഥിലി ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. ഭർത്താവ് സമ്പത്തിനൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ വൈറലാകുന്നത് മൈഥിലിയുടെ നിറവയറിലുള്ള പുതിയ ചിത്രങ്ങളാണ് .
ചട്ടമ്പിയാണ് ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. എല്ലാതരം കഥാപാത്രങ്ങളേയും അവതരിപ്പിക്കാനാവുമെന്ന് താരം നേരത്തെ തെളിയിച്ചിരുന്നു. കുഞ്ഞതിഥിയുടെ വരവിനായുള്ള കാത്തിരിപ്പിലാണ് മൈഥിലിയും സമ്പത്തും.കുഞ്ഞേ, ഞാൻ നിന്നെ ആദ്യം മുതൽ സ്നേഹിച്ചു.
എന്റെ ഹൃദയത്തോട് ചേർന്ന് കിടക്കുന്ന എന്റെ കൊച്ചു അത്ഭുതമാണ് നീ. ഓരോ ദിവസവും നിന്റെ സാന്നിധ്യം എനിക്ക് അനുഭവപ്പെടുന്നുഓരോ ദിവസവും നീ വേഗം വളരുന്നു. ഓരോ ദിവസവും നിന്റെ ഹൃദയം മൃദുവായി മിടിക്കുന്നു. എനിക്ക് മാത്രം അറിയാവുന്നത് പോലെ. അതിനാൽ ഞാൻ ഇത് ഒരു പ്രത്യേക സ്ഥലത്ത് സൂക്ഷിക്കും, ഒപ്പം ഓരോ വർഷവും ഓർക്കുമെന്നുമായിരുന്നു മൈഥിലി കുറിച്ചത്.
ഏറ്റവും വലിയ ചലിച്ചിത്രോത്സവമായ IEFFK (ഇൻഡിപെൻഡന്റ് ആൻഡ് എക്സ്പെരിമെന്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള) ഏഴാമത് എഡിഷൻ മെയ് 9 മുതൽ...
ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ്...
മൂവായിരത്തോളം കുട്ടികൾ പഠിക്കുന്ന ഒരു കാംബസിൻ്റെ പശ്ചാത്തലത്തിലൂടെ പൂർണ്ണമായും ഫാൻ്റെസി ഹ്യൂമറിൽ അവതരിപ്പിക്കുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി...
മലയാളികൾക്കേറെ പ്രിയങ്കരനായ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു പണി. ബോക്സ് ഓഫീസിൽ വലിയ വിജയം കാഴ്ച വെച്ച ചിത്രത്തിന്റെ...
മോഹൻലാലിന്റേതായി 2007ൽ പുറത്തെത്തി സൂപ്പർഹിറ്റായി മാറിയ ഛോട്ടാ മുംബൈ വീണ്ടും തിയേറ്ററുകളിലേയ്ക്ക്. 4കെ ദൃശ്യമികവോടെയാണ് ചിത്രം തിയേറ്ററിലെത്തുന്നത്. റിലീസ് ചെയ്ത് 18...