
News
യുവനടി ആകാന്‍ഷ മോഹന്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍
യുവനടി ആകാന്‍ഷ മോഹന്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍
Published on

ഹോട്ടല്‍ മുറിയില്‍ യുവനടിയെ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയിലെ അന്ധേരി, സീബ്രിഡ്ജ് ഹോട്ടലിലാണ് നടിയും മോഡലുമായ ആകാന്‍ഷ മോഹനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്ത ആകാന്‍ഷ മുറിയില്‍ നിന്നും പുറത്ത് വന്നിരുന്നില്ല.
തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ വാതില്‍ തുറന്ന് പരിശോധിക്കുകയായിരുന്നു. തന്റെ മരണത്തില്‍ ആരും ഉത്തരവാദിയല്ലെന്ന് എഴുതിയ കുറിപ്പ് മുറിയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
‘എന്നോട് ക്ഷമിക്കൂ, ഇതിന് ആരും ഉത്തരവാദികള്‍ അല്ല. ഞാന്‍ സന്തോഷത്തില്‍ അല്ല. എനിക്ക് സമാധനം വേണം’ എന്നാണ് ആകാന്‍ഷ കുറിപ്പില്‍ എഴുതിയിരിക്കുന്നത്.
പരസ്യ ചിത്രങ്ങളിലും മറ്റും സജീവമായ മോഡലാണ് ആകാന്‍ഷ. ഈ മാസം പുറത്തിറങ്ങിയ സിയ എന്ന ഹിന്ദി ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
നിർമാതാവ് സജി നന്ത്യാട്ടിനെതിരേ ഫിലിം ചേമ്പറിന് പരാതി നൽകി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. ലഹരി ഉപയോഗത്തേക്കുറിച്ച് നടത്തിയ പരാമർശത്തിനെതിരെയാണ്...
കഞ്ചാവ് കേസിലും പുലിപ്പല്ല് കൈവശം വെച്ച കേസിലും പിടിയിലായ റാപ്പർ വേടന് പിന്തുണയുമായി ഗായകൻ ഷഹബാസ് അമൻ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലാണ്...
സിനിമാ സെറ്റിലെ ലഹരി ഉപയോഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. എന്നാൽ സിനിമാ സെറ്റിലെ ലഹരി പരിശോധനയെ നേരത്തെ എതിർക്കാനുള്ള...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ ആണ് വേടൻ. കഴിഞ് ദിവസമായിരുന്നു വേടന്റെ കൊച്ചിയിലെ...
2024ലെ കാൻസ് ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയ സംവിധായിക ആയിരുന്നു പായൽ കപാഡിയ. നീണ്ട 30 വർഷങ്ങൾക്ക് ശേഷമാണ്...