Connect with us

ശരിക്കും പറഞ്ഞാൽ ജീവിതമേ മാറി പോയി. മുൻഗണനകൾ ഒക്കെ മാറി ; ജീവിതത്തിലെ വഴിത്തിരിവായിരുന്നു അത്; മലയാളികളുടെ പ്രിയ ഗായിക ജ്യോത്സ്ന പറയുന്നു!

News

ശരിക്കും പറഞ്ഞാൽ ജീവിതമേ മാറി പോയി. മുൻഗണനകൾ ഒക്കെ മാറി ; ജീവിതത്തിലെ വഴിത്തിരിവായിരുന്നു അത്; മലയാളികളുടെ പ്രിയ ഗായിക ജ്യോത്സ്ന പറയുന്നു!

ശരിക്കും പറഞ്ഞാൽ ജീവിതമേ മാറി പോയി. മുൻഗണനകൾ ഒക്കെ മാറി ; ജീവിതത്തിലെ വഴിത്തിരിവായിരുന്നു അത്; മലയാളികളുടെ പ്രിയ ഗായിക ജ്യോത്സ്ന പറയുന്നു!

മലയാളികൾക്ക് ഹൃദയത്തിൽ സൂക്ഷിക്കാനും മൂളിനടക്കാനും ഒരുപാട് പാട്ടുകൾ പാടി സമ്മാനിച്ച ഗായികയാണ് ജ്യോത്സ്‌ന രാധാകൃഷ്ണൻ. 2002 ൽ പ്രണയമണിത്തൂവല്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ജ്യോത്സ്ന മലയാള സിനിമയിലേക്ക് എത്തുന്നത്. എന്നാൽ നമ്മള്‍ എന്ന ചിത്രത്തിലെ സുഖമാണീ നിലാവ് എന്ന പാട്ടിലൂടെയാണ് ജ്യോത്സ്ന മലയാളികൾക്ക് സുപരിചിതയാകുന്നത്.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും പാടിയിട്ടുള്ള ജ്യോത്സ്‌ന സിനിമാ ഗാനങ്ങളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതയാണ്. മെലഡിയും അടിച്ചുപൊളി പാട്ടുമെല്ലാം ഒരുപോലെ വഴങ്ങുന്ന ഗായികയാണ് ജ്യോത്സ്ന. മലയാളത്തിലെ ഏറ്റവും എനർജറ്റിക് ഗായികമാരിൽ ഒരാളായാണ് ജ്യോത്സ്നയെ ആരാധകർ വിശേഷിപ്പിക്കാറുള്ളത്.

ഇതുവരെ നൂറ്റിമുപ്പതിലേറെ സിനിമകള്‍ക്ക് പിന്നണി പാടിക്കഴിഞ്ഞ ജ്യോത്സ്ന ഇരുന്നൂറിലധികം ആല്‍ബങ്ങളിലും പാടിയിട്ടുണ്ട്. നിലവിൽ റിയാലിറ്റി ഷോ ജഡ്ജായി താരം ടെലിവിഷനിൽ സജീവമാണ്. സോഷ്യൽ മീഡിയയിലൂടെയും തന്റെ പുതിയ വിശേഷങ്ങൾ താരം പങ്കുവയ്ക്കാറുണ്ട്.

2010 ൽ ആയിരുന്നു ജ്യോത്സ്നയുടെ വിവാഹം. ശ്രീകാന്ത് സുരേന്ദ്രൻ എന്ന സോഫ്റ്റ്വെയർ എഞ്ചിനിയറെയാണ് താരം വിവാഹം കഴിച്ചത്. 2015 ജൂലൈ ഒമ്പതിന് ഇവർക്ക് ഒരു ആൺ കുട്ടി ജനിച്ചിരുന്നു. കുഞ്ഞു ജനിച്ചതോടെ തന്റെ ജീവിതം മാറിയെന്ന് ജ്യോത്സ്ന ഒരിക്കൽ പറഞ്ഞിരുന്നു.

അമൃത ടിവിയിലെ ആനീസ് കിച്ചൻ എന്ന പരിപാടിയിൽ അതിഥി ആയി എത്തിയപ്പോഴായിരുന്നു താരം ഇത് പറഞ്ഞത്. വർഷങ്ങൾക്ക് മുൻപ് സംപ്രേഷണം ചെയ്ത പരിപാടിയിൽ താരം പറഞ്ഞത് ഇപ്പോൾ വീണ്ടും ശ്രദ്ധനേടുകയാണ്. 2015 ൽ ജീവിതത്തിൽ സംഭവിച്ച ഏറ്റവും സന്തോഷകരമായ കാര്യം എന്താണെന്ന അവതാരക ആനിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജ്യോത്സ്ന.

‘ജീവിതത്തിൽ വലിയൊരു വഴിത്തിരിവുണ്ടായത് 2015 ജൂലൈലാണ്. എനിക്ക് ഒരു വാവയുണ്ടായി. ഞാൻ അമ്മയായി. ശരിക്കും പറഞ്ഞാൽ ജീവിതമേ മാറി പോയി. മുൻഗണനകൾ ഒക്കെ മാറി. അമ്മയോട് ഉണ്ടായിരുന്ന സ്നേഹം കൂടി. പ്രസവം കഴിഞ്ഞപ്പോൾ മുതൽ അമ്മയോട് ഒരിക്കലുമില്ലാത്ത ഭയഭക്തി ബഹുമാനമാണ് എനിക്കിപ്പോൾ. ഗർഭിണികളായ സ്ത്രീകളെ കണ്ടാലോ, പൊതുവെ അമ്മമാരെ കണ്ടാലോ, അവരോടൊക്കെ ഉള്ള കാഴ്ചപ്പാടെ മാറി പോയി. അതിലൊക്കെ എന്തോ ഉണ്ടെന്ന് ഞാനിങ്ങനെ മനസിലാക്കി കൊണ്ടിരിക്കുകയാണ്.

അടുത്തിടെ ഒരു അഭിമുഖത്തിൽ തന്റെ വിവാഹജീവിതത്തെ കുറിച്ചും ഭർത്താവുമായി അടിയുണ്ടാക്കുന്നതിനെ കുറിച്ചും ജ്യോത്സ്ന മനസ് തുറന്നിരുന്നു. ‘ഭർത്താവിന്റെ അടുത്തൊരു വഴക്കാളിയാണ്. പലരും പറഞ്ഞിട്ടും മാറ്റാൻ പറ്റാത്ത ചില സ്വഭാവങ്ങളുണ്ട്. മനസിൽ തോന്നിയത് അപ്പോൾ തന്നെ ഞാൻ പറയും. ശ്രീകാന്ത് ചേട്ടനോട് വഴക്കിട്ട് പട്ടിണി കിടക്കാറില്ല. ശ്രീകാന്തേട്ടൻ പട്ടിണി കിടന്നിട്ടുണ്ടെങ്കിലെയുള്ളൂ. ഞാൻ ഒരിക്കലും പട്ടിണി കിടക്കില്ല. എന്നെ കണ്ടാൽ അറിഞ്ഞൂടെ എന്നായിരുന്നു ജ്യോത്സ്ന പറഞ്ഞത്.

about jolsna

Continue Reading
You may also like...

More in News

Trending

Recent

To Top