ഗോവയിലെ അവധിക്കാല ആഘോഷം;ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ശ്രുതി രജനീകാന്ത്; അമ്പരന്ന് ആരാധകർ!!!
By
ചക്കപ്പഴം എന്ന പരമ്പരയിലെ പൈങ്കിളിയായി എത്തി ആരാധകരുടെ മനസിൽ ഇടം നേടിയ നടിയാണ് ശ്രുതി രജനീകാന്ത്. സിനിമാ – സീരിയൽ രംഗത്ത് സജീവമായിരുന്നു ശ്രുതി. ചക്കപ്പഴം പരമ്പരയിലെ പൈങ്കിളി എന്ന കഥാപാത്രത്തിലൂടെയാണ് ശ്രുതി മലയാളികളുടെ മനസ്സിൽ ഇടം നേടിയത്. തനി നാട്ടിൻ പുറത്തുകാരിയായ ശ്രുതി ഒരു അഭിനേത്രി മാത്രമല്ല, മോഡലിംഗ്, നൃത്തം, എവിയേഷൻ, ജേണലിസം, എഴുത്ത്, ഷോ ഹോസ്റ്റിംഗ്, ആർ ജെ അങ്ങനെ ഒട്ടനവധി മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ളയാൾ കൂടിയാണ് താരം.
ഇപ്പോൾ സിനിമയിലടക്കം ശ്രുതി സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. പൈങ്കിളി എന്ന കഥാപാത്രം ഹിറ്റായതോടെ ഇൻസ്റ്റഗ്രാമിലടക്കം നിരവധി ആരാധകരേയും താരത്തിന് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. സ്വന്തം യുട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാറുള്ള ശ്രുതി, ഇൻസ്റ്റഗ്രാമിലൂടെ ഫോട്ടോഷൂട്ടുകളും റീലുകളുമെല്ലാമായി എത്താറുണ്ട്.
എന്നാലിപ്പോൾ ശ്രുതി പങ്കുവെച്ച ഗോവയിൽ നിന്നുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഗോവയിൽ അവധിക്കാലം ആഘോഷിക്കുകയാണ് താരം. ഗോവയുടെ തരംഗങ്ങൾ ആസ്വദിക്കുകയാണ് താൻ എന്ന് പറഞ്ഞായിരുന്നു അടിപൊളി ചിത്രങ്ങൾ നടി പോസ്റ്റ് ചെയ്തത്. ചിത്രങ്ങളെല്ലാം നിമിഷങ്ങൾ കൊണ്ടാണ് വൈറലായി മാറിയത്. ഇതെന്റെ ജീവിതമാണ്, ഞാനിത് ഇഷ്ടപെടുന്നുവെന്നും മറ്റൊരു പോസ്റ്റിൽ താരം പറയുന്നുണ്ട്. നിരവധിപേരാണ് ശ്രുതിയുടെ പോസ്റ്റിന് കമന്റുമായി എത്തുന്നത്.