ആഗ്രഹിച്ചത് പോലൊരു ആളെ കിട്ടി; ഒരുമിച്ച് അഭിനയിച്ചപ്പോള്‍ തുടങ്ങിയ പ്രണയം; പ്രേം അങ്ങനെയുള്ള ഒരാളാണ്; സ്വാസികയുടെ വാക്കുകൾ!!
By
ടെലിവിഷനിൽ നിന്നും ബിഗ് സ്ക്രീനിലേക്കെത്തി വിജയം കൈവരിച്ച താരങ്ങൾ കുറവാണ്. സീരിയൽ താരങ്ങളെന്ന് പറഞ്ഞ് മാറ്റി നിർത്തുന്ന പ്രവണതയും സിനിമാ രംഗത്തുണ്ട്. നേരത്തെ പല താരങ്ങളും ഇതേപറ്റി സംസാരിച്ചിരുന്നു. എന്നാൽ ഇത്തരം മുൻ ധാരണകളെയും പ്രതിബന്ധങ്ങളെയും എല്ലാം മറികടന്ന് സിനിമാ രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി മാറിയ നടിയാണ് സ്വാസിക.
സീത എന്ന സീരിയലിലൂടെ ജനപ്രീതി ആർജിച്ച സ്വാസിക അതിന് മുമ്പ് സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും പ്രേക്ഷകർക്ക് സുപരിചിത ആയത് ഈ സീരിയലിലൂടെ ആണ്. പിന്നീട് സഹനടി വേഷങ്ങളിൽ ഇട്ടിമാണി, പൊറിഞ്ച് മറിയം ജോസ് തുടങ്ങിയ സിനിമകളിലും സ്വാസിക അഭിനയിച്ചു. എന്നാൽ 2022 ൽ സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ചതുരം എന്ന ചിത്രത്തിൽ കേന്ദ്രകഥാപാത്രം സ്വാസികയായിരുന്നു. ചതുരം എന്ന സിനിമയിലൂടെ കരിയർ ഗ്രാഫ് മാറി മറഞ്ഞ സ്വാസികയ്ക്ക് സിനിമാ രംഗത്ത് തിരക്കേറുകയാണ്.
ആദ്യമായാണ് ഒരു സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ സ്വാസിക അവതരിപ്പിക്കുന്നത്. നടിയുടെ പുത്തന്‍ സിനിമ റിലീസിനൊരുങ്ങുകയാണ്. ഇതിനിടെ തന്റെ വിവാഹത്തെ കുറിച്ചും നടി സംസാരിച്ചിരുന്നു. ജനുവരിയില്‍ താന്‍ വിവാഹിതയാവുമെന്ന് സ്വാസിക മുന്‍പ് പറഞ്ഞിരുന്നു. പറഞ്ഞത് പോലെ ഈ ജനുവരിയില്‍ താന്‍ വിവാഹിതയാവുകയാണെന്ന് വെളിപ്പെടുത്തി നടി രംഗത്ത് വന്നു.
കഴിഞ്ഞ ദിവസങ്ങളിലെല്ലാം പ്രേക്ഷകര്‍ സ്വാസികയുടെ വരന്‍ ആരാണെന്ന് അന്വേഷിക്കുകയായിരുന്നു. ഒടുവില്‍ സീരിയല്‍ നടന്‍ കൂടിയായ പ്രേം ജേക്കബ് ആണ് ആളെന്നും നടി പറഞ്ഞു. ഇപ്പോഴിതാ പ്രേമുമായിട്ടുള്ള പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും സ്വാസിക തന്നെ മനസ് തുറക്കുകയാണ്. പ്രേമും താനും രണ്ട് വര്‍ഷമായിട്ടുള്ള അടുപ്പമാണ്. ഭര്‍ത്താവായി വരുന്ന ആള്‍ തന്റെ ജോലിയെ ബഹുമാനിക്കുന്ന ആളായിരിക്കണമെന്ന് ഒരു ആഗ്രഹമുണ്ടായിരുന്നു.
അങ്ങനെ ഒരാളെയാണ് തനിക്കിപ്പോള്‍ കിട്ടിയതെന്നും ഒരുമിച്ച് അഭിനയിച്ചപ്പോള്‍ തുടങ്ങിയ പ്രണയമാണെന്നും സ്വാസിക പറയുന്നു. ‘രണ്ട് വര്‍ഷമായി ഞങ്ങള്‍ പരിചയപ്പെട്ടിട്ട്. മനംപോലെ മംഗല്യം എന്ന സീരിയലില്‍ ഒരുമിച്ച് അഭിനയിച്ചതോടെയാണ് സൗഹൃദത്തിന്റെ തുടക്കം. ഷൂട്ട് തീര്‍ന്നെങ്കിലും ആ സൗഹൃദം തുടര്‍ന്നു. പതിയെ പതിയെ അത് പ്രണയമായി. പ്രേം പാവമാണ്. വളരെ ജനുവിനാണ്. എന്റെ ജോലിയെ ബഹുമാനിക്കുന്ന ഒരാളെ പങ്കാളിയായി കിട്ടണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പ്രേം അങ്ങനെയുള്ള ഒരാളാണ്. എന്നെ പോലെ അഭിനയത്തോടുള്ള ഇഷ്ടം കൊണ്ട് ഈ മേഖലയിലെത്തി, നല്ല അവസരങ്ങള്‍ തേടുന്ന ആളാണ്.
അതുകൊണ്ട് തന്നെയാണ് ഈ ജോലിയുടെ ബുദ്ധിമുട്ടും അത് ലഭിക്കുമ്പോഴുള്ള സന്തോഷവും നന്നായി മനസിലാകും. പ്രേം ഇപ്പോള്‍ തമിഴിലിലും തെലുങ്കിലും സീരിയല്‍ ചെയ്യുകയാണ്. മോഡലാണ്. ഒപ്പം സിനിമയിലേക്കും ശ്രമിക്കുന്നുണ്ടെന്ന്’, വനിത ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലൂടെ സ്വാസിക പറയുന്നു. ‘വിവാഹം പെട്ടെന്ന് തീരുമാനിച്ചതാണ്. അടുത്തായി എനിക്കും പ്രേമിനും കൂടുതല്‍ അവസരങ്ങള്‍ വന്നു. അതിന്റെ തിരക്കിനിടെ ഏറ്റവും സൗകര്യപ്രദമായ തീയ്യതി കിട്ടിയത് ജനുവരിയിലാണ്. സമയക്കുറവിന്റേതായ തിടുക്കമുണ്ട്.
എല്ലാം വേഗത്തില്‍ അറേഞ്ച് ചെയ്യണം. ജനുവരി 26 ന് വിവാഹവും 27 ന് വിരുന്നും നടത്താമെന്ന തീരുമാനത്തിലാണ് കാര്യങ്ങളെന്നും.’ നടി പറയുന്നു. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട മുഖമാണ് സ്വാസിക വിവാഹം കഴിക്കാനൊരുങ്ങുന്ന നടന്‍ പ്രേം ജേക്കബിന്റേത്. ഇന്‍ഫോപാര്‍ക്കില്‍ ജോലി ചെയ്തിരുന്ന പ്രേം തിരുവനന്തപുരം സ്വദേശിയാണ്. ഇദ്ദേഹത്തിന്റെ സഹോദരന്‍ ശ്യാമും മലയാളികള്‍ക്ക് സുപരിചിതനായ ടെലിവിഷന്‍ നടനാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പേ വിവാഹം കഴിക്കാന്‍ തനിക്കേറെ ഇഷ്ടമാണെന്ന് സ്വാസിക പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു.
സിനിമയിലൊക്കെ കാണുന്നത് പോലെ ഭര്‍ത്താവിന്റെ കാലൊക്കെ തൊട്ട് വണങ്ങി, കുടുംബിനി സങ്കല്‍പ്പത്തില്‍ ജീവിക്കാനാണ് തനിക്ക് താല്‍പര്യമെന്നാണ് നടി പറഞ്ഞിരുന്നത്. ഭര്‍ത്താവിന്റെ കീഴില്‍ നില്‍ക്കുന്ന ഭാര്യ അതാണ് ഇപ്പോഴും തന്റെ താല്‍പര്യമെന്ന് അടുത്തിടെയും സ്വാസിക പറഞ്ഞിരുന്നു. വിവാഹം നടത്തുന്ന രീതിയെ പറ്റി നടി അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞതും ശ്രദ്ധേയമായിരുന്നു.
വരന്‍ പുഴ നീന്തി കടന്ന് വരണമെന്നും തീരത്ത് താന്‍ സെറ്റ് മുണ്ടൊക്കെ ധരിച്ച് നില്‍ക്കുമെന്നും ശേഷം വിവാഹം നടത്തണമെന്നുമാണ് നടി പറഞ്ഞത്. ഇനി അത് നടന്നില്ലെങ്കില്‍ തന്റെ മാതാപിതാക്കളുടേത് പോലൊരു വിവാഹമെങ്കിലും വേണമെന്നും സ്വാസിക സൂചിപ്പിച്ചിരുന്നു. സ്വാസികയും പ്രേമും നേരത്തെ മനം പോലെ മാംഗല്യം എന്ന പരമ്പരയില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. ഈ അടുപ്പമാണ് പ്രണയത്തിലേക്ക് എത്തിച്ചതെന്നാണ് കരുതപ്പെടുന്നത്. നേരത്തെ സ്വാസികയും പ്രേമും ഒരുമിച്ചുള്ള ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. തിരുവനന്തപുരം സ്വദേശിയാണ് പ്രേം. സ്വാസികയാകട്ടെ മൂവാറ്റുപുഴ സ്വദേശിയും.