‘നിങ്ങള്‍ രണ്ടുപേരും നിശബ്ദരല്ല, ധൈര്യശാലികളാണ്. വളരെ വേഗത്തില്‍ പ്രതികരിച്ചു, തീര്‍ച്ചയായും ഇത് എല്ലാ സ്ത്രീകള്‍ക്കും പ്രചോദനമാണ്; പോസ്റ്റുമായി അന്‍സിബ ഹസന്
‘നിങ്ങള്‍ രണ്ടുപേരും നിശബ്ദരല്ല, ധൈര്യശാലികളാണ്. വളരെ വേഗത്തില്‍ പ്രതികരിച്ചു, തീര്‍ച്ചയായും ഇത് എല്ലാ സ്ത്രീകള്‍ക്കും പ്രചോദനമാണ്; പോസ്റ്റുമായി അന്‍സിബ ഹസന്
‘നിങ്ങള്‍ രണ്ടുപേരും നിശബ്ദരല്ല, ധൈര്യശാലികളാണ്. വളരെ വേഗത്തില്‍ പ്രതികരിച്ചു, തീര്‍ച്ചയായും ഇത് എല്ലാ സ്ത്രീകള്‍ക്കും പ്രചോദനമാണ്; പോസ്റ്റുമായി അന്‍സിബ ഹസന്
നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് അന്‍സിബ ഹസന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളുെ വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.
ഇപ്പോഴിതാ മാളില്‍ വെച്ച് ലൈംഗികാതിക്രമം നേരിട്ട യുവനടിമാര്‍ക്കു പിന്തുണയുമായി എത്തിയിരിക്കുകയാണ് അന്‍സിബ ഹസന്. നിശബ്ദരായി ഇരിക്കാതെ കരുത്തോടെ പ്രതികരിച്ച രണ്ടുപേരും എല്ലാ സ്ത്രീകള്‍ക്കും പ്രചോദനമാണെന്നും അന്‍സിബ പറയുന്നു.
‘നിങ്ങള്‍ രണ്ടുപേരും നിശബ്ദരല്ല, ധൈര്യശാലികളാണ്. വളരെ വേഗത്തില്‍ പ്രതികരിച്ചു, തീര്‍ച്ചയായും ഇത് എല്ലാ സ്ത്രീകള്‍ക്കും പ്രചോദനമാണ്. കരുത്തരായ ഞങ്ങളുടെ പെണ്‍കുട്ടികളോട് സ്നേഹവും കരുതലും മാത്രം’. അന്‍സിബ കുറിച്ചു.
ടിനി ടോം, പ്രിയ വാരിയര്‍, അജു വര്‍ഗീസ്, ശീതള്‍ ശ്യാം തുടങ്ങി നിരവധിപേര്‍ നടിമാര്‍ക്ക് പിന്തുണയര്‍പ്പിച്ച് എത്തുന്നുണ്ട്.’സാറ്റര്‍ഡേ നൈറ്റ്’ എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണ പരിപാടിയുമായി ബന്ധപ്പെട്ടാണു യുവനടിമാരും സഹപ്രവര്‍ത്തകരും വൈകിട്ട് 7ന് ഹൈലൈറ്റ് മാളില്‍ എത്തിയത്.
9 മണിയോടെ പരിപാടി അവസാനിച്ചു സംഘം തിരിച്ചു പോകുന്നതിനിടിയിലാണ് ആള്‍ക്കൂട്ടത്തില്‍ നിന്ന യുവാവ് കയറിപ്പിടിച്ചത്. ഉടനെ അവര്‍ക്കൊപ്പം ഉണ്ടായിരുന്നവര്‍ ബലം പ്രയോഗിച്ചു വരാന്തയില്‍ നിന്ന ആരാധകരെ മാറ്റാന്‍ ശ്രമിച്ചു. ഇതിനിടയിലാണു യുവനടി കയ്യേറ്റം ചെയ്ത വ്യക്തിയുടെ മുഖത്തടിച്ചത്.
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....