Connect with us

മത്സരാർത്ഥികളെ വിറപ്പിച്ച് ആ മൂന്ന് പേർ; ബിഗ് ബോസ് വീട്ടിൽ ഞെട്ടിക്കുന്ന സംഭവം..!

Bigg Boss

മത്സരാർത്ഥികളെ വിറപ്പിച്ച് ആ മൂന്ന് പേർ; ബിഗ് ബോസ് വീട്ടിൽ ഞെട്ടിക്കുന്ന സംഭവം..!

മത്സരാർത്ഥികളെ വിറപ്പിച്ച് ആ മൂന്ന് പേർ; ബിഗ് ബോസ് വീട്ടിൽ ഞെട്ടിക്കുന്ന സംഭവം..!

ബിഗ് ബോസ് മലയാളം സീസൺ 6 അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. ഇതിനോടകം തന്നെ 78-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇനി വെറും 22 ദിവസങ്ങൾ മാത്രമാണ്  ഫൈനലിന് ഉള്ളത്. ഇനിയങ്ങോട്ടുള്ള ദിവസങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. റസ്മിന്‍ പുറത്തായ കഴിഞ്ഞ തവണത്തെ നോമിനേഷന്‍ ലിസ്റ്റില്‍ നിന്നാണ് കഴിഞ്ഞ ദിവസങ്ങളിലും വോട്ടിംഗ് നടന്നത്.

അല്ലാതെ പുതിയ നോമിനേഷന്‍ നടന്നിരുന്നില്ല. എന്നാൽ ശനിയാഴ്ചയിലെ വീക്കെന്റ് എപ്പിസോഡിൽ ആരാധകരെ ഞെട്ടിച്ച് കൊണ്ട് ബിഗ് ബോസ് മലയാളം സീസൺ 6 ൽ നിന്നും അപ്സര പുറത്താകുകയും ഞായറാഴ്ചത്തെ വീക്കെൻഡ് എപ്പിസോഡിൽ അൻസിബ പുറത്താക്കുകയും ചെയ്തു. ഇതോടുകൂടി മത്സരാർത്ഥികൾക്കിടയിലുള്ള ഗെയിമുകളും ഊർചിതമാകുകയാണ്. ടിക്കറ്റ് ടു ഫിനാലെയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ ബിഗ് ബോസ് വീടനകത്തേക്ക് നാല് പേർ കൂടി എത്താൻ പോകുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. ജോജു ജോർജ്ജും ജുനൈസും സാഗറും അഭിനയയുമാണ് എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായിട്ടാണോ ഇവർ എത്തുന്നത്. അതോ ടിക്കറ്റ് ടു ഫിനാലെ ടാസ്‌ക്കുകൾ നൽകാനാണോ എന്നൊന്നും വ്യക്തമല്ല.

സാഗറും ജുനൈസും സീസൺ 5 ലെ മത്സരാർത്ഥികളാണ്. അതുകൊണ്ട് ഇവരെത്തുമ്പോൾ പ്രത്യേകിച്ച് എന്തെങ്കിലും സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. നേരത്തെ ദിലീപ് എത്തിയിരുന്നു. ദിലീപ് എത്തിയത് സിനി‌മയുടെ പ്രൊമോഷന് വേണ്ടിയായിരുന്നു. അത് കൊണ്ട് തന്നെ ജോജു എത്തുന്നത് സിനിമയുടെ പ്രൊമോഷന് മാത്രമായിരിക്കില്ല എന്നാണ് പ്രേക്ഷകർ കരുതുന്നത്. എന്തായാലും ഇവരെത്തുന്നതോടെ ബിഗ് ബോസ് വീട്ടിലെ കളി മാറുമോ എന്ന് കണ്ടറിയണം.

അതേസമയം ശനിയാഴ്ച ഹൗസിൽ നിന്നും പുറത്തായത് അപ്സരയാണെങ്കിൽ ഞായറാഴ്ച നടന്ന എവിക്ഷനിൽ ഹൗസിൽ നിന്നും പുറത്തായത് സിനിമാ താരം അൻസിബ ഹസനാണ്. എഴുപത്തിയേഴ് ദിവസങ്ങൾ ഹൗസിൽ പൂർത്തിയാക്കിയ ശേഷമാണ് അൻസിബ ബിഗ് ബോസിനോട് വിടപറഞ്ഞിരിക്കുന്നത്. പ്രേക്ഷകരിൽ ഒരു വിഭാഗത്തിന് ഏറെ ഇഷ്ടമുണ്ടായിരുന്നത് അൻസിബയുടെ ഗെയിമായിരുന്നു.

വലിയ വഴക്കുകളും ബഹളവും ഹൗസിൽ ഉണ്ടാക്കിയിട്ടില്ലെങ്കിലും ആരോട് എവിടെ എന്ത് പറയണമെന്നത് വ്യക്തമായി അൻസിബയ്ക്ക് അറിയാമായിരുന്നു. പലരുടെയും ടോപ്പ് ഫൈവ് പ്രെഡിക്ഷൻ ലിസ്റ്റിൽ പോലും അൻസിബയുണ്ടായിരുന്നു. താരത്തിന്റെ പുറത്താകൽ ഏറ്റവും കൂടുതൽ ബാധിച്ചത് റിഷിയെയായിരുന്നു. അൻസിബ പുറത്താകുന്നുവെന്ന പ്രഖ്യാപനം വന്നപ്പോൾ മുതൽ ഏറ്റവും കൂടുതൽ കരഞ്ഞത് റിഷിയായിരുന്നു.

തുടക്കം മുതൽ ഏറ്റവും കൂടുതൽ സൗഹൃദമുണ്ടായിരുന്നത് അൻസിബയും റിഷിയും തമ്മിലായിരുന്നു. അതേസമയം ഇത്രയും ദിവസം ബിഗ് ബോസ് വീട്ടിൽ നിൽക്കുമെന്ന് അൻസിബ പ്രതീക്ഷിച്ചിരുന്നില്ല. എട്ടോളം നോമിനേഷൻ ലിസ്റ്റിൽ എഴുപത്തിയേഴ് ദിവസങ്ങൾക്കുള്ളിൽ അൻസിബ വന്നിരുന്നു. പലപ്പോഴും താൻ എങ്ങനെയാണ് ആ നോമിനേഷൻ കടന്ന് സേവായി ഹൗസിലേക്ക് വന്നതെന്ന് അറിയില്ലെന്ന് പല മത്സരാർത്ഥികളോടും അൻസിബ പറഞ്ഞിട്ടുണ്ട്.

പ്രേക്ഷകർ എനിക്ക് തന്ന സപ്പോർട്ട് വളരെ വലുതാണ്. ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല ഇത്രയും സപ്പോർട്ട് കിട്ടുമെന്ന്. കാരണം എല്ലാവരും ചോദിക്കുന്നൊരു ചോദ്യമുണ്ട് ഞാൻ എന്ത് ചെയ്തു എന്നത്. ഞാൻ ഞാനായിട്ടെ അവിടെ നിന്നിട്ടുള്ളൂ. ഞാൻ ഒരിക്കലും കള്ളത്തരം കാണിച്ചിട്ടില്ല. എല്ലാ പ്രേക്ഷകരോടും ഒത്തിരി നന്ദി എന്നാണ് അൻസിബ പുറത്തായശേഷം അവതാരകൻ മോഹൻലാലിനോട് സംസാരിക്കവെ പറഞ്ഞത്.

കൂടാതെ ഇടയ്ക്കിടെ താൻ പെട്ടിയുമെടുത്ത് പുറത്ത് പോകുമെന്ന് അൻസിബ പറയാറുമുണ്ടായിരുന്നു. ഫാമിലി വീക്കിൽ ഉമ്മ വന്ന് സംസാരിച്ചതോടെയാണ് അത്തരത്തിലുള്ള സംസാരം അൻസിബ അവസാനിപ്പിച്ചത്. ബിഗ് ബോസ് ഹൗസിൽ നിന്നും തിരികെ എത്തിയ അൻസിബയെ സ്വീകരിക്കാൻ ഉമ്മയും സഹോദരങ്ങളുമെല്ലാം എയർപോട്ടിൽ എത്തിയിരുന്നു.

അൻസിബയുടെ സഹമത്സരാർത്ഥിയായിരുന്ന ജാൻമണിയും അൻസിബയെ സ്വീകരിക്കാൻ എത്തിയിരുന്നു. വിമാനത്താവളത്തിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കാനും അൻസിബ മറന്നില്ല. കപ്പ് അടിക്കുമെന്ന് തനിക്ക് പ്രതീക്ഷയുള്ള മത്സരാർത്ഥികളെ കുറിച്ച് അടക്കം അൻസിബ സംസാരിച്ചു. ‘ഞാൻ ആരെയും ടാർഗെറ്റ് ചെയ്തിട്ടില്ല അങ്ങോട്ട് പോയി പ്രശ്നമുണ്ടാക്കിയിട്ടില്ല.

അർജുനും ശ്രീതുവും സുഹൃത്തുക്കളാണ്. അതുപോലെ ഗബ്രിയും ജാസ്മിനും തമ്മിൽ എന്താണെന്ന് അറിയില്ല. ആ കോമ്പോയെ കുറിച്ചുള്ള എന്റെ അഭിപ്രായം ഹൗസിൽ വെച്ച് തന്നെ ഞാൻ വ്യക്തമായി പറഞ്ഞിരുന്നു. അതിന്റെ ബാക്കി കാര്യങ്ങളൊന്നും എനിക്ക് അറിയില്ല.’

‘ഇനി എന്റെ സപ്പോർട്ട് റിഷിക്കാണ്. കാരണം ഞാൻ അവിടെ കണ്ടതിൽ ഏറ്റവും ജെനുവിനായി വ്യക്തി റിഷിയാണ്. ടാസ്ക്കും നന്നായി ചെയ്യാറുണ്ട്. പിന്നെ ജിന്റപ്പൻ പൊളിയാണ്. ഫേക്കാണോ ജിന്റോയെന്ന് ചോദിച്ചാൽ ജിന്റപ്പൻ എന്താണെന്ന് എനിക്ക് ഇപ്പോഴും മനസിലായിട്ടില്ല. പക്ഷെ എനിക്ക് ജിന്റോയെ ഇഷ്ടമാണ്. ജിന്റോ എന്ത് ചെയ്താലും ഒരു ദേഷ്യം തോന്നിയിട്ടില്ല. അതുപോലെ എവിക്ടാകാതെ ഞാൻ ഇത്രയും നാൾ ഹൗസിൽ നിന്നതിന് പ്രേക്ഷകരോടാണ് എനിക്ക് നന്ദി.’

 ‘ഓരോ തവണ നോമിനേഷനിൽ നിന്ന് സേവാകുമ്പോഴും ഞാൻ അന്തംവിട്ട് നിൽക്കും. ഇത് എങ്ങനെ സംഭവിച്ചുവെന്ന് ഓർത്ത്. സായിയും അത് എന്നോട് പറയാറുണ്ടായിരുന്നു. നമ്മൾ പറയേണ്ട കാര്യങ്ങൾ പറയേണ്ട സമയത്ത് പറയണമെന്നത് ഞാൻ ബിഗ് ബോസിൽ നിന്നും പഠിച്ച കാര്യമാണ്.’

‘ജിന്റോ പൊളിയാണ് പക്ഷെ കപ്പ് അടിക്കുമോന്ന് അറിയില്ല… റിഷി കപ്പ് അടിക്കണമെന്നാണ് എനിക്ക്. എനിക്ക് അന്നും ഇന്നും ഒരു ടോപ്പ് ത്രീയാണ് ഉള്ളത്. അതിൽ‌ അഭിഷേക്, ജിന്റോ, റിഷിയാണുള്ളത്’, എന്നാണ് അൻസിബ പറഞ്ഞത്. 

More in Bigg Boss

Trending