Connect with us

മത്സരാർത്ഥികളെ ഞെട്ടിച്ച് അൻസിബ ബിഗ് ബോസ്സിൽ നിന്നും പടിയിറങ്ങി..? പിന്നാലെ റിഷിയ്ക്ക് സംഭവിച്ചത്!!

Bigg Boss

മത്സരാർത്ഥികളെ ഞെട്ടിച്ച് അൻസിബ ബിഗ് ബോസ്സിൽ നിന്നും പടിയിറങ്ങി..? പിന്നാലെ റിഷിയ്ക്ക് സംഭവിച്ചത്!!

മത്സരാർത്ഥികളെ ഞെട്ടിച്ച് അൻസിബ ബിഗ് ബോസ്സിൽ നിന്നും പടിയിറങ്ങി..? പിന്നാലെ റിഷിയ്ക്ക് സംഭവിച്ചത്!!

ബിഗ് ബോസ് മലയാളം സീസൺ ആറ് 5 ദിവസങ്ങള്‍ പിന്നിട്ട് അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്നലെയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ 75-ാം ദിവസം. ഇനി വെറും ഇരുപത്തഞ്ച് ദിവസങ്ങളോളം മാത്രമാണ് ഫൈനലിന് ഉള്ളത്.

ആരാകും ഇത്തവണ കപ്പുയർത്തുകയെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. ഈ വാരാന്ത്യത്തില്‍ ഏതൊക്കെ മത്സരാര്‍ഥികളാണ് പുറത്താവുകയെന്ന ആകാംക്ഷയിലാണ് മത്സരാര്‍ഥികളും പ്രേക്ഷകരും. റസ്മിന്‍ പുറത്തായ കഴിഞ്ഞ തവണത്തെ നോമിനേഷന്‍ ലിസ്റ്റില്‍ നിന്നാണ് കഴിഞ്ഞ ദിവസങ്ങളിലും വോട്ടിംഗ് നടന്നത്.

അല്ലാതെ പുതിയ നോമിനേഷന്‍ നടന്നിരുന്നില്ല. എന്നാൽ ശനിയാഴ്ചയിലെ വീക്കെന്റ് എപ്പിസോഡിൽ ആരാധകരെ ഞെട്ടിച്ച് കൊണ്ട് ബിഗ് ബോസ് മലയാളം സീസൺ 6 ൽ നിന്നും അപ്സര പുറത്തായിരിക്കുകയാണ്. പ്രേക്ഷകർക്ക് മാത്രമല്ല തന്റെ പുറത്താകൽ അപ്സരയ്ക്ക് പോലും വിശ്വസിക്കാൻ ആയിരുന്നില്ല. ഈ സീസണിലെ ഏറ്റവും ശക്തയായ മത്സരാർത്ഥിയായിരുന്നു അപ്സര.

തുടക്കം മുതൽ തന്നെ പ്രേക്ഷകരുടെ പിന്തുണ നേടിയെടുക്കാൻ താരത്തിന് സാധിച്ചിരുന്നു. ഗെയിമിലാണെങ്കിലും ഹൗസിലെ മറ്റ് കാര്യങ്ങളിലുമെല്ലാം സജീവമായി ഇടപെട്ടിരുന്നു താരം. മാത്രമല്ല എല്ലാ വിഷയത്തിലും സ്വന്തമായ നിലപാടുകളും അഭിപ്രായങ്ങളും താരം പങ്കിടാറുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി അപ്സര ആക്ടീവായിരുന്നില്ലെന്ന വിമർശനം പ്രേക്ഷകർക്കിടയിൽ ഉണ്ടായിരുന്നു.

ഇപ്പോഴിതാ ആരധകരെ ഞെട്ടിക്കുന്ന മറ്റൊരു വാർത്തയാണ് പുറത്തുവരുന്നത്. അപ്സരയ്ക്ക് പിന്നാലെ ഇപ്പോൾ മറ്റൊരാൾ കൂടി പുറത്തായിരിക്കുകയാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. അൻസിബയാണ് ഹൗസിൽ നിന്നും പടിയിറങ്ങിയിരിക്കുന്നത്. അൻസിബയുടെ പുറത്താകൽ മുൻ ബിഗ് ബോസ് മത്സരാർത്ഥി നാദിറ മെഹ്റിൻ ഉൾപ്പെടെ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്നത്തെ എപ്പിസോഡിലായിരിക്കും അൻസിബയുടെ എവിക്ഷൻ പ്രേക്ഷകർക്ക് കാണാനാകുക. അപ്സരയെ പോലെ തന്നെ അൻസിബയുടെ പുറത്താകലും പ്രേക്ഷകരിൽ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. ഈ സീസണിലെ ഏറ്റവും വലിയ മൈന്റ് ഗെയിമർ എന്ന് വിശേഷിക്കപ്പെട്ട താരമാണ് അൻസിബ.

തുടക്കത്തിൽ വലിയ വിമർശനമായിരുന്നു തരത്തിനെതിരെ ഉണ്ടായിരുന്നത്. ഹൗസിൽ കാര്യമായി ഇടപെടുന്നില്ലെന്നും ഒരു കട്ടിലിൽ ഇരുന്ന് മറ്റ് മത്സരാർത്ഥികളെ മാനിപ്പുലേറ്റ് ചെയ്ത് അനാവശ്യ വഴക്കുകളും തർക്കങ്ങളും ഉണ്ടാക്കുന്നുവെന്നാണ് അൻസിബയ്ക്കെതിരെ ഉയർന്ന വിമർശനങ്ങൾ.

എന്നാൽ വൈൽഡ് കാർഡുകളുടെ വരവോടെ അൻസിബ കളി മാറ്റി. വലിയ ബഹളങ്ങൾ ഇല്ലാതെ തന്റെ നിലപാട് കൃത്യമായി പറഞ്ഞും കളിച്ചുമെല്ലാം മുന്നോട്ട് പോകുന്ന താരത്തെയാണ് പിന്നെ പ്രേക്ഷകർ കണ്ടത്.കഴിഞ്ഞ ആഴ്ചയിലൊക്കെ അൻസിബ മികച്ച പ്രകടനമാണ് ഹൗസിൽ കാഴ്ച വെച്ചത് എന്നാണ് പ്രേക്ഷകർ ചൂണ്ടിക്കാട്ടിയത്. ഇതോടെ സീസൺ 6 ന്റെ ഫൈനൽ 5 ൽ അൻസിബ ഉണ്ടാകുമെന്ന് ആരാധകർ പ്രവചിച്ചിരുന്നു.

അതിനിടയിലാണ് ഇപ്പോഴത്തെ പുറത്താകൽ. അപ്സര മാത്രമേ ഈ ആഴ്ച പുറത്താകൂവെന്നായിരുന്നു പ്രേക്ഷകർ കണക്ക് കൂട്ടിയത്. എന്നാൽ 10 പേരെ വെച്ചാണ് ടിക്കറ്റ് ടു ഫിനാലെ നടത്താറുള്ളത്. അതുകൊണ്ട് തന്നെ ഒരാളെ കൂടി പുറത്താക്കാതെ ഗെയിം മുന്നോട്ട് പോകാൻ സാധിക്കില്ല. ആ സാഹചര്യത്തിലാകാം വോട്ട് കുറഞ്ഞ അൻസിബയെ കൂടി പുറത്താക്കി ഡബിൾ എവിക്ഷൻ നടത്തിയതെന്നാണ് വിലയിരുത്തപ്പെടുന്നത്.

രണ്ട് മത്സരാർ‌ത്ഥികൾ ചർച്ച ചെയ്ത് ഒരാളെ നോമിനേറ്റ് ചെയ്യാനായിരുന്നു കഴിഞ്ഞ ആഴ്ച ബിഗ് ബോസ് ആവശ്യപ്പെട്ടത്. നോറയെയും അൻസിബയെയുമാണ് കൺഫഷൻ റൂമിലേക്ക് വിളിച്ചത്. അൻസിബയെ നോമിനേഷനിലിടണമെന്ന് നോറ വാദിച്ചു. ഈ വാദത്തെ എതിർക്കാതെ അൻസിബ നോമിനേഷിൽ വരാൻ സ്വയം തയ്യാറായി.

അൻസിബ ഒരുപക്ഷെ എതിർത്ത് നിന്ന് നോറയെ നോമിനേഷനിൽ ഇട്ടിരുന്നെങ്കിൽ നോറ പുറത്തും അൻസിബ അകത്തും ആകാനുള്ള സാധ്യത ഉണ്ടായിരുന്നുവെന്നും ഇക്കാര്യത്തിൽ അൻസിബയുടെ കണക്ക് കൂട്ടൽ തെറ്റിപ്പോയെന്നുമാണ് ആരാധകർ പറയുന്നത്. 

More in Bigg Boss

Trending

Recent

To Top