Malayalam
ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നു, ലജ്ജ തോന്നുന്നു; യുവനടിമാര്‍ക്ക് നേരെ നടന്ന അതിക്രമത്തില്‍ പ്രതികരണവുമായി നടന്‍ അജു വര്‍ഗീസ്
ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നു, ലജ്ജ തോന്നുന്നു; യുവനടിമാര്‍ക്ക് നേരെ നടന്ന അതിക്രമത്തില്‍ പ്രതികരണവുമായി നടന്‍ അജു വര്‍ഗീസ്
കഴിഞ്ഞ ദിവസം സിനിമാ പ്രൊമോഷന്റെ ഭാഗമായി യുവനടിമാര്‍ക്ക് നേരെ നടന്ന അതിക്രമത്തില്‍ പ്രതികരണവുമായി നടന്‍ അജു വര്‍ഗീസ്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നു എന്നും, ലജ്ജ തോന്നുന്നു എന്നും കുറിച്ചുകൊണ്ടാണ് അജു വര്‍ഗീസ് നടിയുടെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്.
നിവിന്‍ പോളി, അജു വര്‍ഗീസ്, സിജു വില്‍സണ്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന’സാറ്റര്‍ഡേ നൈറ്റ്’ എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണ പരിപാടിയുമായി ബന്ധപ്പെട്ടാണു യുവനടിമാരും സഹപ്രവര്‍ത്തകരും വൈകിട്ട് 7ന് ഹൈലൈറ്റ് മാളില്‍ എത്തിയത്. കവാടത്തില്‍ വന്‍ പൊലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു.
9 മണിയോടെ പരിപാടി അവസാനിച്ചു സംഘം തിരിച്ചു പോകുന്നതിനിടിയിലാണ് ആള്‍ക്കൂട്ടത്തില്‍ നിന്ന യുവാവ് കയറിപ്പിടിച്ചത്. നടിമാര്‍ക്കൊപ്പം ഉണ്ടായിരുന്നവര്‍ ബലം പ്രയോഗിച്ചു വരാന്തയില്‍ നിന്ന ആരാധകരെ മാറ്റാന്‍ ശ്രമിച്ചു. ഇതിനിടയിലാണു യുവനടി കയ്യേറ്റം ചെയ്ത വ്യക്തിയുടെ മുഖത്തടിച്ചത്. ഉടനെ സഹപ്രവര്‍ത്തകര്‍ ഇവരെ സ്ഥലത്തു നിന്നു മാറ്റി. മറ്റൊരു സഹപ്രവര്‍ത്തകയ്ക്കും ഇതേ അനുഭവം ഉണ്ടായതായും പറയുന്നു. ഈ നടി ഇത് പിന്നീട് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചു.
അതേസമയം, നടിയുടെ പരാതിയെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഡെപ്യൂട്ടി കമ്മീഷണര്‍ മാളിലെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. പന്തീരാങ്കാവ് പോലീസിന് സിനിമയുടെ നിര്‍മാതാക്കളാണ് ഇമെയില്‍ വഴി പരാതി അയച്ചത്.
അതിക്രമം നേരിട്ട നടിമാരില്‍ ഒരാള്‍ കണ്ണൂരും മറ്റൊരാള്‍ എറണാകുളത്തുമാണ് താമസിക്കുന്നത്. ഇവരുടെ മൊഴിയെടുക്കുന്നതിനായി ഒരു വനിതാ സി.ഐ കണ്ണൂരിലേക്കും വനിതാ എസ്‌ഐ എറണാകുളത്തേക്കും തിരിച്ചിട്ടുണ്ട്. വിശദമായ മൊഴി രേഖപ്പെടുത്തിയതിന് ശേഷം കേസെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.