
News
ഒരു ദിവസം അവധിയെടുത്ത് നിങ്ങളുടെ ജന്മദിനം ആസ്വദിക്കൂ സര്..; നരേന്ദ്ര മോദിയ്ക്ക് പിറന്നാള്‍ ആശംസകളുമായി ഷാരൂഖ് ഖാന്
ഒരു ദിവസം അവധിയെടുത്ത് നിങ്ങളുടെ ജന്മദിനം ആസ്വദിക്കൂ സര്..; നരേന്ദ്ര മോദിയ്ക്ക് പിറന്നാള്‍ ആശംസകളുമായി ഷാരൂഖ് ഖാന്

കഴിഞ്ഞ ദിവസമായിരുന്നു പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ എഴുപത്തി രണ്ടാം പിറന്നാള്‍. രാഷ്ട്രീയ സിനിമാ കായിര രംഗത്തുള്ള നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകളുമായി രംഗത്തെത്തിയത്. ഈ അവസരത്തില്‍ ബോളിവുഡ് നടന് ഷാരൂഖ് ഖാനും ആശംസകളുമായി എത്തിയിരുന്നു.
‘നമ്മുടെ രാജ്യത്തിന്റെയും ജനങ്ങളുടെയും ക്ഷേമത്തിനായുള്ള നിങ്ങളുടെ സമര്‍പ്പണം വളരെ വിലമതിക്കുന്നു. നിങ്ങളുടെ എല്ലാ ലക്ഷ്യങ്ങളും നേടിയെടുക്കാന്‍ നിങ്ങള്‍ക്ക് ശക്തിയും ആരോഗ്യവും ഉണ്ടാകട്ടെ. ഒരു ദിവസം അവധിയെടുത്ത് നിങ്ങളുടെ ജന്മദിനം ആസ്വദിക്കൂ സര്. ജന്മദിനാശംസകള് നരേന്ദ്ര മോദി’, എന്നാണ് ഷാരൂഖ് കുറിച്ചത്.
ട്വിറ്ററിലൂടെയായിരുന്നു ഷാരൂഖിന്റെ ആശംസ. അക്ഷയ് കുമാര്‍, കങ്കണ റണാവത്ത, അമിതാഭ് ബച്ചന്, അനുപം ഖേര്‍, അനില്‍ കപൂര്‍, അജയ് ദേവഗണ്‍, കരണ്‍ ജോഹര്‍, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര തുടങ്ങിയ നിരവധി പേര് ആശംസ അറിയിച്ചിട്ടുണ്ട്. മലയാളത്തില്‍ നിന്നും മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയവരും മോദിയ്ക്ക് ആശംസകളുമായി രംഗത്തെത്തി.
‘നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് ഊഷ്മളമായ ജന്മദിനാശംസകളും സ്നേഹവും നേരുന്നു. നിങ്ങള്‍ക്ക് നല്ല ആരോഗ്യവും സന്തോഷവും കൂടുതല്‍ വിജയവും നിറഞ്ഞ ഒരു അനുഗ്രഹീത വര്‍ഷം ഉണ്ടാകട്ടെ’, എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.
‘നമ്മുടെ ചലനാത്മകവും ദീര്‍ഘവീക്ഷണമുള്ളതുമായ പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് ജന്മദിനാശംസകള്. രാഷ്ട്രത്തെ നിസ്വാര്‍ത്ഥമായി സേവിക്കാന്‍ താങ്ങള്ക്ക് ദീര്‍ഘവും ആരോഗ്യകരവുമായ ജീവിതം ആശംസിക്കുന്നു’, എന്നാണ് സുരേഷ് ഗോപി കുറിച്ചത്.
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദർ. ഇപ്പോഴിതാ അനിരുദ്ധ് വിവാഹിതനാകുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. ഹൈദരാബാദ് സൺറൈസേഴ്സ് ടീം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
ലോകേഷ്-കാർത്തി കൂട്ടുക്കെട്ടിൽ പുറത്തെത്താനിരിക്കുന്ന കൈതി 2 ല്‍ അനുഷ്ക ഷെട്ടി എത്തുന്നുവെന്ന് വിവരം. എന്നാൽ ഇതിന് ഇതുവരെ ഔദ്യോഗിക സ്ഥിരീകണം ഇല്ല....
ഹർഷ്വർധൻ റാണെയും സോനം ബജ്വയും അഭിനയിക്കുന്ന ‘ഏക് ദീവാനേ കി ദീവാനീയത്’ എന്ന ചിത്രത്തിന്റെ പാക്കപ്പ് പാർട്ടിയ്ക്കിടെ ഹീലിയം ബലൂണുകൾക്ക് തീപിടിച്ചു....
രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ നടൻ സൽമാൻ ഖാനും ഇന്ത്യൻ സൂപ്പർക്രോസ് റേസിങ് ലീഗും മുംബൈയിൽ നടത്താനിരുന്ന പരിപാടി റദ്ദാക്കിയതായി...