Bollywood
ഷാരൂഖ് ഖാനെതിരെ വ ധഭീ ഷണി; അഭിഭാഷകനെ അറസ്റ്റ് ചെയ്ത് പോലീസ്
ഷാരൂഖ് ഖാനെതിരെ വ ധഭീ ഷണി; അഭിഭാഷകനെ അറസ്റ്റ് ചെയ്ത് പോലീസ്
കഴിഞ്ഞ ദിവസമായിരുന്നു നടൻ ഷാരൂഖ് ഖാനെതിരെ വ ധഭീ ഷണി വന്നത്. 50 ലക്ഷം രൂപ ആവശ്യപ്പെട്ടായിരുന്നു ഭീഷണി. ഇപ്പോഴിതാ ഈ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഛത്തീസ്ഗഡിലെ റായ്പുർ സ്വദേശിയായ മുഹമ്മദ് ഫായീസ് ഖാൻ എന്ന അഭിഭാഷകനെയാണ് പോലീസ് പിടികൂടിയത്.
കോൾ വന്ന ഫോൺനമ്പർ കേന്ദ്രീകരിച്ച നടത്തിയ അന്വേഷണത്തിലാണ് പോലീസ് മുഹമ്മദ് ഫായീസ് ഖാനിലേക്ക് എത്തിയത്. മുംബൈ പോലീസ് ഇയാളോട് അടുത്തുള്ള സ്‌റ്റേഷനിൽ ഹാജരാകാൻ പറഞ്ഞൈങ്കിലും ഫായീസ് തയ്യാറായില്ല. ഇതോടെയാണ് പോലീസ് ഇയാളുടെ റായ്പുരിലുള്ള വീട്ടിലെത്തി അറസ്റ്റുചെയ്തത്.
എന്നാൽ സംഭവത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ആ സമയത്ത് തന്റെ ഫോൺ നഷ്ടപ്പെട്ട് പോയിരുന്നതായുമാണ് ഫായീസ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് നവംബർ 2-ന് പോലീസിൽ പരാതി നൽകിയിരുന്നതായും ഇയാൾ പറയുന്നു. ഭീ ഷണി വന്നതിന് പിന്നാലെ മുംബൈ പോലീസ് താരത്തിന് വൈ പ്ലസ് (Y+) സുരക്ഷ ഒരുക്കിയിരുന്നു.
ഭാരതീയ ന്യായ സംഹിത പ്രകാരം സെക്ഷൻ 308 (4), 351 (3) (4) എന്നീ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഫോണിന്റെ ഉടമയായ അഭിഭാഷകൻ മുമ്പ് ഷാരൂഖ് ഖാനെതിരെ പരാതി നൽകിയ ആളാണ്. ഷാരൂഖ് ഖാന്റെ അഞ്ജാം (1994) എന്ന സിനിമയിലെ മാൻ വേട്ടയെ പരാമർശിക്കുന്ന ഒരു സംഭാഷണത്തിന് എതിരെയാണ് ഇദ്ദേഹം നേരത്തെ മുംബൈ പൊലീസിൽ പരാതി നൽകിയത്.