Connect with us

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘ചുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്’ സൗജന്യമായി കാണാം; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

News

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ ‘ചുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്’ സൗജന്യമായി കാണാന്‍ സിനിമാ പ്രേമികള്‍ക്ക് അവസരമൊരുക്കി അണിയറ പ്രവര്‍ത്തകര്‍. സെപ്റ്റംബര്‍ 23ന് ലോകവ്യാപകമായി തിയേറ്ററുകളില്‍ എത്തുന്ന ചിത്രം റിലീസിന് മൂന്ന് ദിവസം മുമ്പേയാണ് ഫ്രീയായി കാണാനുള്ള അവസരം ആരാധകര്‍ക്ക് ലഭിക്കുന്നത്.

പൊതുവേ നിരൂപകര്‍ക്കും സിനിമാ രംഗത്തെ സെലിബ്രിറ്റികള്‍ക്കും മാത്രമായി ഒരുക്കാറുള്ള പ്രിവ്യൂ ഷോ ഇത്തവണ പ്രേക്ഷകര്‍ക്കെല്ലാവര്‍ക്കുമായി അണിയറ പ്രവര്‍ത്തകര്‍ ഒരുക്കുകയാണ്.

ഇന്ത്യയിലെ തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍ ചിത്രം റിലീസ് ചെയ്യുന്നതിന് മുന്ന് ദിവസം മുമ്പാണ് പ്രേക്ഷകര്‍ക്കായി പ്രിവ്യൂ ഷോ ഒരുക്കുക. സെപ്റ്റംബര്‍ 20ന് നടക്കുന്ന പ്രിവ്യൂ ഷോയിലേക്ക് ബുക്ക് മൈ ഷോയിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

ദുല്‍ഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് ഇത്. ആര്‍ ബാല്‍കി ആണ് സംവിധായകന്‍. ബാല്‍കിക്കൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. സണ്ണി ഡിയോണ്‍, പൂജ ബട്ട്, ശ്രേയ ധന്വന്തരി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

More in News

Trending

Recent

To Top