Connect with us

ദൈവത്തിന്റെ സ്വന്തം നാട് നായ്ക്കളുടെ നരകമായി; കേരളത്തിലെ വിനോദസഞ്ചാര മേഖലയെയും കേരള ഉത്പന്നങ്ങളെയും ബഹിഷ്‌കരിക്കണം; ആഹ്വാനവുമായി നടി കരിഷ്മ തന്ന

News

ദൈവത്തിന്റെ സ്വന്തം നാട് നായ്ക്കളുടെ നരകമായി; കേരളത്തിലെ വിനോദസഞ്ചാര മേഖലയെയും കേരള ഉത്പന്നങ്ങളെയും ബഹിഷ്‌കരിക്കണം; ആഹ്വാനവുമായി നടി കരിഷ്മ തന്ന

ദൈവത്തിന്റെ സ്വന്തം നാട് നായ്ക്കളുടെ നരകമായി; കേരളത്തിലെ വിനോദസഞ്ചാര മേഖലയെയും കേരള ഉത്പന്നങ്ങളെയും ബഹിഷ്‌കരിക്കണം; ആഹ്വാനവുമായി നടി കരിഷ്മ തന്ന

കേരളത്തിനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി നടി കരിഷ്മ തന്ന. കേരളത്തില്‍ നായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നുവെന്ന് ആരോപിച്ചാണ് നടിയുടെ പ്രതികരണം. കേരളത്തിലെ വിനോദസഞ്ചാര മേഖലയെ ബഹിഷ്‌കരിക്കണമെന്നും കേരള ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നാണ് കരീഷ്മ തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ പറയുന്നത്. ദൈവത്തിന്റെ സ്വന്തം നാട് നായ്ക്കളുടെ നരകമായെന്നും കരിഷ്മ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിട്ടുണ്ട്.

ഹിന്ദി ബിഗ് ബോസ് മത്സരാര്‍ത്ഥി എന്ന നിലയിലും വാര്‍ത്തകളിലിടം നേടിയിരുന്ന കരീഷ്മ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. ഗ്രാന്‍ഡ് മസ്തി, സജ്ഞു എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഹഷ് ഹഷ് എന്ന വെബ് സീരിസിലാണ് അവര്‍ ഒടുവില്‍ പ്രത്യക്ഷപ്പെട്ടത്. നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ശിഖര്‍ ധവാനും കെഎല്‍ രാഹുലും കേരളത്തിലെ തെരുവ് നായ്ക്കളെ കൂട്ടക്കൊല ചെയ്യുകയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും അഭ്യര്‍ത്ഥിച്ചിരുന്നു.

‘വളരെ ഭയാനകമായ സാഹചര്യമാണിത്. കേരളത്തില്‍ നായ്ക്കളെ കൂട്ടത്തോടെ കൊല്ലുന്നു. ഇത്തരം നീക്കങ്ങളെില്‍ നിന്നും പിന്മാറാനും ക്രൂരമായ ഈ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാനും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു’ എന്നുമാണ് ശിഖര്‍ ധവാന്‍ ട്വിറ്ററില്‍ കുറിച്ചത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ കെ.എല്‍ രാഹുലും കേരളത്തില്‍ നായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നത് നിര്‍ത്തണം എന്ന് ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരുന്നു. തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവച്ച പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. തെരുവ് നായ്ക്കളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന വി.ഒ.എസ്.ഡ!ി എന്ന സംഘടനയുടെ പോസ്റ്റര്‍ പങ്കുവച്ച് കൊണ്ടാണ് കെ.എല്‍ കേരളത്തിലെ തെരുവ് നായ്ക്കള്‍ക്കായി ശബ്ദമുയര്‍ത്തിയത്.

More in News

Trending

Recent

To Top